റോബിനെ ചിരിച്ചുകൊണ്ട് ചതിച്ചവരില്‍ ഞാനില്ലെന്ന് ശാലിനി; ഭക്ഷണം നല്‍കിയതിന് മുഖം കറുപ്പിച്ചവരുണ്ട്
റോബിന്‍ രാധാകൃഷ്ണനുമായുള്ള സൗഹൃദ ബന്ധത്തിലെ ഇടർച്ചകളില്‍ വിശദീകരണവുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ സഹതാരമായ ശാലിനി. റോബിന്‍ രാധാകൃഷ്ണന് പിറന്നാള്‍ ആസംകള്‍ നേർന്നുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയിയിലൂടെയായിരുന്നു ശാലിനിയുടെ വിശദീകരണം.
സൌഹൃദത്തിന്റെ മാനദണ്ഡം ബഹുമാനം കൂടിയാവണം എന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് ഇത്രയും കാലം ചെറിയൊരു അകല്‍ച്ചയുണ്ടായത്. അതിനാല്‍ തന്നെയാണ് ചില കാര്യങ്ങള്‍ വലിയ രീതിയില്‍ ഊതിപ്പെരുപ്പിച്ച രീതിയില്‍ പുറത്ത് വന്നതെന്നും ശാലിനി പറയുന്നു.

ഇന്ന് നിങ്ങള്‍ക്കും എനിക്കും ഏറെ പ്രിയപ്പെട്ട ഡോക്ടർ റോബിന്റെ പിറന്നാളാണെന് പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ തന്റെ വീഡിയോ ശാലിനി തുടങ്ങുന്നത്. റോബിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളോടെ പിറന്നാല്‍ ആശംസകള്‍ അറിയിക്കുന്നു. ഈ ആശംസകള്‍ അറിയിക്കുന്നതിനും സ്വീകരിക്കുന്നതിനും മുമ്പ് നമ്മള്‍ തമ്മിലെ ബന്ധത്തിലെ കുറച്ച് കാര്യങ്ങള്‍ വിശദീകരിക്കാനും ക്ലിയർ ചെയ്യാനുമുണ്ടെന്നും ശാലിനി തുടക്കത്തില്‍ പറയുന്നത്.

എന്റെ ഭാഗം പറഞ്ഞതിന് ശേഷമാണ് എന്റെ ഈ ആശംസകള്‍. അത് എല്ലാവരും കേള്‍ക്കണം. റോബിനെ സ്നേഹിക്കുന്നതും എന്നെ വെറുക്കുന്നതുമായ ആളുകളും റോബിനെ അണ്‍ഫോളോ ചെയ്യുന്ന ആളുകളും ഇത് കേള്‍ക്കണം. പറയാനാണെങ്കില്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്തായാലും തുടക്കം മുതല്‍ ചിരിച്ചുകൊണ്ട് കഴുത്തറത്തവരുടെ കൂട്ടത്തില്‍ ഞാനില്ല. അത് ഇന്നല്ലെങ്കില്‍ നാളെ റോബിന്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു അവസരം വരുമ്പോള്‍ റോബിനുമായി നേരിട്ട് സംസാരിക്കാവുന്ന കാര്യങ്ങളായി മാത്രമേ ഇതൊക്കെയുള്ളു. ബാക്കി ചിലരാണ് ഇതൊക്കെ ഊതിപ്പിച്ചത്. റോബിനെ ചിരിച്ചുകൊണ്ട് ചതിച്ചവരില്‍ ഞാനില്ലെന്ന് ആവർത്തിക്കുന്നു. എല്ലാവിധ നന്മകളും ഡോക്ടർ റോബിന് ഉണ്ടാവട്ടെ. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന റോബിനും ആരതിക്കും ആശംസകള്‍ അറിയിക്കുന്നു.
ഋഷി സുനക് മാത്രമല്ല, ലോകരാജ്യങ്ങളുടെ തലപ്പത്ത് വേറെയുമുണ്ട് നിരവധി ഇന്ത്യന്‍ വംശജർ: പട്ടിക കാണാം

ബിഗ് ബോസ് ഷോ ആരംഭിച്ച ആദ്യത്തെ ദിവസം മുതല്‍ ഞാന്‍ പുറത്താവുന്ന ആ ദിവസം വരെ എന്റെ അറിവില്‍ ഞാനും ഡോക്ടർ റോബിനും തമ്മില്‍ യാതൊരു വിധത്തിലുള്ള ശത്രുതയും ഉണ്ടായിട്ടില്ല. ഒന്നുരണ്ട് തവണ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ ഇടപെട്ടിട്ടുണ്ടെങ്കിലും വളരെ ആരോഗ്യപരമായി തന്നെയാണ് ഞങ്ങളുടെ ബന്ധം പോയിക്കൊണ്ടിരുന്നതെന്നും ശാലിനി പറയുന്നു.

ഞാന്‍ പോരുന്നതിന്റെ തലേ ദിവസം ഡോക്ടർ റോബിന് ഞാന്‍ ഭക്ഷണം വിളമ്പിക്കൊടുത്തതിന് വരെ മുഖം തിരിച്ച്, അതെന്തിനാണെന്ന് എന്നോട് ചോദിച്ച മത്സരാർത്ഥികള്‍ വരെ അവിടെയുണ്ടായിരുന്നുന്നു. ആ സംഭവമൊക്കെ കഴിഞ്ഞതിന് ശേഷം ഒന്നുമറിയാത്ത പോലെ റോബിന്റെ അടുത്ത് ചിരിച്ച് ചിരിച്ച് പുകഴ്ത്തി പാട്ട് പാടുന്നത് ഞാനും കണ്ടിട്ടുണ്ട്. അതൊക്കെ കഴിഞ്ഞു, ആരോടും ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല.

ഒരു ചായ ഇട്ടുകൊടുക്കുന്നത് മുതല്‍ ഭക്ഷണം വിളമ്പി കൊടുക്കുന്നതില്‍ വരെ പ്രശ്നങ്ങള്‍ കണ്ടവരുണ്ട്. ഡോക്ടറെ ചായ തരട്ടെ, ഭക്ഷണം തരട്ടെ എന്നൊക്കെ ഞാന്‍ അങ്ങോട്ട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മുഖം കറുപ്പിച്ചവരും സൈഡില്‍കൂടെ പണികൊടുക്കുന്നുവരുമൊക്കെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. അന്നും ഞാനും ഡോക്ടറും തമ്മില്‍ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ശാലിനി വ്യക്തമാക്കുന്നു.

ഞാന്‍ പുറത്തേക്ക് വരുന്ന അന്നും അദ്ദേഹത്തിന് ഞാന്‍ ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നു. അപ്പോഴും എന്നോട് പറഞ്ഞിരുന്നത് ഞാന്‍ പുറത്തേക്ക് പോവില്ലെന്നായിരുന്നു. ഒരു മൂന്ന് തവണയോളം അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നു. എന്തായാലും ഇറങ്ങിപ്പോരുമ്പോള്‍ 'സൂക്ഷിച്ച് നില്‍ക്കണേ ഡോക്ടറേ' എന്നൊരു വാക്ക് പറഞ്ഞിട്ടാണ് ഞാന്‍ പോന്നത്. അത് ആ എപ്പിസോഡ് എടുത്ത് നോക്കിയാല്‍ ഇപ്പോഴും കാണാന്‍ സാധിക്കുമെന്നും ശാലിനി പറയുന്നു.

ഹൃദയം നിറഞ്ഞ പിറന്നാളാശംസകളോടൊപ്പം ഇത്രയും നാൾ പറയാതെ മാറ്റി വെച്ച ചിലത് ഇവിടെ പറയുകയാണെന്ന് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുമുണ്ട്. സൗഹൃദത്തിന്റെ മാനദണ്ഡം പരസ്പരമുള്ള ബഹുമാനം കൂടി ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. "ഡോക്ടറെ സൂക്ഷിച്ചു നിൽക്കണം എന്ന വാക്ക് എവിക്ഷൻ എപ്പിസോഡിന്റെ അവസാനം നോക്കിയാൽ കാണാം!! അദ്ദേഹം ഇജക്റ്റ് ആയതിനു ശേഷവും അറിയിക്കാൻ ശ്രമിച്ചതാണ് ഡോക്ടറെ വേണ്ട എന്ന്,, കേൾക്കാൻ തയ്യാറായില്ല.

ഒരൊറ്റ ദിവസം ഇരുട്ടി വെളുത്തപ്പോൾ ടീം ചേർന്ന് റോബിനെ ഒറ്റപ്പെടുത്തിയെന്നുള്ള വാർത്തകൾ അതിൽ എണ്ണസംഖ്യ ചാർത്തപ്പെട്ടവരിൽ ഒരാൾ ഞാനും. ഇതുകൊണ്ടെങ്കിലും ഊതിപെരുപ്പിച്ചപ്പോൾ ആളികത്തിയ തീ അണയട്ടെ!! ഡോക്ടർക്ക് പുതിയ വർഷം എല്ലാ സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു- ശാലിനി ഇന്റ്റഗ്രാമില്‍ കുറിച്ചു.












Click it and Unblock the Notifications