Get Updates
Get notified of breaking news, exclusive insights, and must-see stories!

സുചിത്രയേയും അഖിലിനേയും കുറിച്ച് സന്തോഷവാർത്തയുമായി ശാലിനി; 'പൊട്ടിക്കാനിരിക്കുന്ന വലിയ രഹസ്യം'

കൊച്ചി:ബിഗ് ബോസ് മലയാളം സീസൺ 4 താരമായ ശാലിനി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം തന്റെ ഇൻസ്റ്റയിലൂടെ ശാലിനി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ചർച്ചയാകുന്നത്. സീസൺ 4 ൽ സഹമത്സരാർത്ഥികളായിരുന്ന സുചിത്രയേയും അഖിലിനേയും കുറിച്ചാണ് കുറിപ്പ്. 'സുഹൃത്തുക്കളെ കുറിച്ച് ഒരു സന്തോഷ വാർത്ത പങ്കുവെക്കുവാനാണ് ഇന്നത്തെ എന്റെ പോസ്റ്റ്‌', എന്ന് പറഞ്ഞ് കൊണ്ടാണ് ശാലിനിയുടെ കുറിപ്പ് തുടങ്ങുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണെന്നും രണ്ട് പേർക്കും 2023 പൊളി വർഷമായിരിക്കുമെന്നും ശാലിനി പറയുന്നു.

 മികച്ച ചിത്രങ്ങളുടെ ഭാഗമായ സന്തോഷ വാർത്തയാണ്

'സർപ്രൈസ് പൊട്ടിക്കാതെ ഇത്രേം നാൾ ഞാൻ രഹസ്യമാക്കി വെച്ചു Hmm!! മീൻഅവിയൽ വെച്ച് കൊടുത്തിട്ടായാലും രണ്ടാളേം കുപ്പീലാക്കണം എന്റെ സുഹൃത്തുക്കളെ കുറിച്ച് ഒരു സന്തോഷ വാർത്ത പങ്കുവെക്കുവാനാണ് ഇന്നത്തെ എന്റെ പോസ്റ്റ്‌ . ഞങ്ങള് ഇപ്പഴത്തെ ഒരു സാഹചര്യം വെച്ച് കട്ട ഫ്രണ്ട്‌സ് ആണ് ട്ടാ!! പക്ഷേ അതുകൊണ്ട് പറയണതല്ല; സുഹൃത്തുക്കൾ രണ്ട് പേരും രണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായ സന്തോഷ വാർത്തയാണ് എനിക്ക് പ്രിയപ്പെട്ടവരോട് പറയാനുള്ളത് .

 വീർപ്പുമുട്ടൽ ഒന്ന് ഒഴിവാക്കാൻ പാട് പെടുകയാണ്

അഖി ഒരു സുപ്രധാന വേഷത്തിലെത്തുന്ന "കാക്കിപ്പs" എന്ന ചിത്രം നമ്മുടെ എല്ലാവരുടെയും ആശംസകളും പ്രാർത്ഥനകളും പോലെ തന്നെ വിജയത്തിലേക്ക് കുതിക്കുന്നു and സുചിനിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിയ ഒരു സർപ്രൈസ് നമ്മളോട് പറയാതെ മാറ്റിവെച്ചിരിക്കുകയാണ് രസതന്ത്രം സിനിമയിലെ ഇന്നസെന്റ് ചേട്ടന്റെ അവസ്ഥയാണ് എനിക്ക്,ഇതൊന്ന് എല്ലാവരോടും വിളിച്ച് പറഞ് ഈ രഹസ്യം സൂക്ഷിച്ചു വെക്കുമ്പോഴുള്ള വീർപ്പുമുട്ടൽ ഒന്ന് ഒഴിവാക്കാൻ പാട് പെടുകയാണ് ഞാൻ ആ... ആവോളം കാത്തില്ലേ!! ഇനി വേവോളം കൂടി ഒന്ന് കാക്കാം അല്ലേ ഫ്രണ്ട്‌സ്?

സുചിക്കും അഖിക്കും 2023 പൊളി വർഷം

എന്തായാലും സുചിക്കും അഖിക്കും 2023 പൊളി വർഷം ആവുമെന്ന് ഇനിക്കുറപ്പായി"സിനിമ " ഈ പറഞ്ഞ പോലെ അത് സംഭവിക്കണത് നമ്മടെ നല്ല സമയത്താവണം.അങ്ങനെ ഒരു നാൾ നമുക്കും വരും അഖി... പഞ്ചാര കൊറേ കലക്കി ചായ ഇട്ട് തന്നതാ ഞാൻ സ്മരണ വേണം ട്ടാ!!

രഹസ്യം ഇനിയും സൂക്ഷിച്ച് വെക്കാൻ


സുചി.. അപ്പൊ അങ്ങനെ ആവട്ടെ,,രഹസ്യം ഇനിയും സൂക്ഷിച്ച് വെക്കാൻ എന്റെ കുഞ്ഞ് ഹൃദയത്തിന് ത്രാണി ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത പോസ്റ്റിൽ ഞാൻ മിക്കവാറും അത് പൊട്ടിക്കും അതുകൊണ്ട് ഇടക്കൊരു പ്രോൺസ് ബിരിയാണി ഉണ്ടാക്കി വെച്ച് വിളിച്ചാൽ നിനക്ക് കൊള്ളാം
ധൈര്യം കൈ ചോർന്നു പോവാതെ ഉറച്ച ആത്മവിശ്വാസത്തോടെ കാത്തിരുന്നതിന് കാലം നിങ്ങൾക്ക് തന്ന നല്ല സമയം
My dear akhi and suchii.... This will be the best year for you both', എന്നാണ് പോസ്റ്റിൽ പറയുന്നത്.

 കമന്റുമായി സുചിത്രയും അഖിലും

പോസ്റ്റിന് താഴെ അഖിലും സുചിത്രയും കമന്റ് ചെയ്തിട്ടുണ്ട്. ലൗ സ്മൈലിയിട്ടാണ് അഖിൽ പോസ്റ്റിനോട് പ്രതികരിച്ചത്.'ശാലിനി നിനക്കും നല്ല വർഷമായിരിക്കും. സുഹൃത്തുക്കൾ നന്നായാൽ എല്ലാവരും നന്നാകുമെന്നാണ്. നീയും സന്തോഷവതിയായിരിക്ക്, മഹാദേവൻ അനുഗ്രഹിക്കട്ടെ' എന്നാണ് സുചിത്ര കമന്റിട്ടത്.

 വിവാഹമാണോ?

അതേസമയം സർപ്രൈസ് എന്തെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഇരുവരുടേയും വിവാഹമാണോ? ഇരുവരും തമ്മിൽ പ്രണയമാണോ അതോ ലാലേട്ടന്റെ കൂടെ ഏതെങ്കിലും സിനിമയിൽ അവസരം ലഭിച്ചോ എന്നിങ്ങനെയാണ് ആരാധകർ പങ്കുവെയ്ക്കുന്ന സംശയങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+