'ഈ പുതിയ സുഹൃത്തിനോടൊപ്പം നിന്റെ യാത്ര തുടരുക'; സന്തോഷം പങ്കുവച്ച് സൂരജ്, അഭിനന്ദന പ്രവാഹം
മ്മളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍, ഐസ് ഇണ്ടാവുമ്പോള്‍ പൈസ ഇണ്ടാവൂല, പൈസ ഇണ്ടാവുമ്പോള്‍ ഐസും ഇണ്ടാവൂല,

കോമഡി, മിമിക്രി പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ മുഖമാണ് സൂരജ് തേലക്കാട്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിക്കുന്നില്ലെങ്കിലും അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാന്‍ സൂരജിന് കഴിഞ്ഞു. എന്നാല്‍ ബിഗ് ബോസിന്റെ കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ സൂരജ് കൂടുതല്‍ ജനകീയമായി. ഷോയില്‍ ആരെയും വെറുപ്പിക്കാതെ തന്നെ അവസാനം വരെ പിടിച്ച് നില്‍ക്കാന്‍ സൂരജിനെ കൊണ്ട് കഴിഞ്ഞു.

പുതിയ സന്തോഷം
കഴിഞ്ഞ ദിവസം സൂരജ് തന്റെ പുതിയ സന്തോഷം പങ്കുവച്ചിരുന്നു. തന്റെ ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി എന്നാണ് സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സ്‌കോഡയുടെ ഏറ്റവും പുതിയ മോഡല്‍ സ്ലാവിയയാണ് സൂരജ് സ്വന്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ സൂരജിന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൂരജ് വെഞ്ഞാറമൂട്.

സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുന്നു
സോഷ്യല്‍ മീഡിയയിലൂടെയാണ് സുരാജ് വെഞ്ഞാറമൂട് ആശംസയുമായി രംഗത്തെത്തിയത്. കോമഡി സൂപ്പര്‍ നൈറ്റിന്റെ വേദികളില്‍ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്...ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനില്‍ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേള്‍വിക്കാരനായത്...ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുകയാണെന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സുരാജിന്റെ വാക്കുകളിലേക്ക്..

സൂരജുമായുള്ള സൗഹൃദം
വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്....അത് ഒട്ടും യാദൃശ്ശ്ചികമല്ല...കഠിനധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്....ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപെടുക എന്നത് ചെറിയ കാര്യവുമല്ല...കോമഡി സൂപ്പര്‍ നൈറ്റിന്റെ വേദികളില്‍ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്...

സൂരജുമായുള്ള സൗഹൃദം
വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്....അത് ഒട്ടും യാദൃശ്ശ്ചികമല്ല...കഠിനധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്....ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപെടുക എന്നത് ചെറിയ കാര്യവുമല്ല...കോമഡി സൂപ്പര്‍ നൈറ്റിന്റെ വേദികളില്‍ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്...

സ്വപ്നങ്ങളുടെ കേള്‍വിക്കാരനായത്
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനില്‍ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേള്‍വിക്കാരനായത്...ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുന്നു...പ്രിയപ്പെട്ട സൂരജ്...നിന്റെ ജീവിതയാത്രയില്‍ നീ നേടിയെടുത്ത എല്ലാ നേട്ടങ്ങളിലും അഭിമാനവും സന്തോഷവുമുണ്ട്...ഈ പുതിയ സുഹൃത്തിനോടൊപ്പം നിന്റെ യാത്ര തുടരുക...ഇനിയും നല്ല സ്വപ്നനങ്ങളിലേക്ക് നടന്നു കയറാന്‍ നിനക്ക് സാധിക്കട്ടെ...എന്റെ എല്ലാവിധ ആശംസകളും- സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അഭിനന്ദനവുമായി നിരവധി പേര്‍
സുരാജിന്റെ പോസ്റ്റിന് താഴെ അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സൂരജ് പുതിയ കാര്‍ വാങ്ങിയ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അങ്ങനെ ഒരുപാട് നാളുകളായുള്ള ആഗ്രഹം സഫലമായി എന്ന് തുടങ്ങുന്ന കുറിപ്പിലാണ് സൂരജ് കാര്യം പറഞ്ഞത്.

ആ പ്ലാനെല്ലാം പൊളിച്ചു കയ്യില്‍ തന്നു
2018ല്‍ തുടങ്ങിയ പോളോ ജി ടി എന്ന ആഗ്രഹം 2019ല്‍ സാധ്യമാവും എന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് കൊറോണ ആ പ്ലാനെല്ലാം പൊളിച്ചു കയ്യില്‍ തന്നത്. മ്മളെ മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍, ഐസ് ഇണ്ടാവുമ്പോള്‍ പൈസ ഇണ്ടാവൂല, പൈസ ഇണ്ടാവുമ്പോള്‍ ഐസും ഇണ്ടാവൂല, ഐസും പൈസേം ഇണ്ടാവണ അന്ന് സ്‌കൂളും ഇണ്ടാവൂല എന്ന അവസ്ഥ.

സ്‌കോഡ സ്ലാവിയയിലൂടെ
പോളോ ജി ടി ഇന്ത്യയില്‍ അങ്ങ് നിര്‍ത്തി.അവസാനം ജര്‍മ്മന്‍ മോട്ടോറിംഗ് തന്നെ ആസ്വദിക്കാനുള്ള എന്റെ ആഗ്രഹം സ്‌കോഡ സ്ലാവിയയിലൂടെ സാക്ഷത്കരിക്കപ്പെടുന്നു. താങ്ക്‌സ് ടു ദ യൂണിവേഴ്‌സ് .ഏകദേശം 1 ലക്ഷം കിലോ മീറ്റര്‍ എന്റെ സന്തതസഹചാരി ആയിരുന്ന ആള്‍ട്ടോ കെ 10 കൂടെത്തന്നെയുണ്ട്.കൂടെ നിന്ന എല്ലാ ചങ്കുകള്‍ക്കും നന്ദി- സൂരജ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications