Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ നിലപാട് സ്വീകരിച്ചാൽ രണ്ടാം വരവിൽ പുതിയൊരു റോബിനെ കാണാന്‍ സാധിക്കും: വൈറലായി കുറിപ്പ്

റിയാസിനെ കായികമായി നേരിട്ട റോബിനെ മാറ്റി നിർത്തിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ടാസ്കുകള്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സഹമത്സരാർത്ഥിയെ കായികപരമായി നേരിട്ട സാഹചര്യത്തില്‍ റോബിനെ ഷോയില്‍ നിന്നും പുറത്താക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ റോബിന്‍ ഫാന്‍സ് എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം റോബിന്‍ ഷോയിലേക്ക് തിരിച്ച് വരുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

നിരന്തരം പ്രകോപിപ്പിയ്ക്കുമ്പോൾ ഉള്ളിൽ സൃഷ്ടിക്കപ്പെടുന്ന വർദ്ധിത വീര്യം അയാളിലെ മൽസരാർത്ഥിയ്ക്ക് ഭീഷണിയാണ്. അത് തന്നെയാണ് അയാളെ താൽക്കാലികമായി പുറത്തേക്ക് നയിച്ചതെന്നാണ് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. റിയാസും ജാസ്മിനും പിറകേ നടന്ന് പ്രകോപിപ്പിച്ചപ്പോഴും കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭക്ഷണത്തിൽ പൂവെടുത്ത് വച്ചപ്പോൾ പോലും പ്രകോപിതനാകാത്ത നിലപാട് തിരിച്ചുവരവിൽ സ്വീകരിച്ചാൽ, രണ്ടാം വരവിൽ പുതിയ റോബിനെ കാണമെന്നും ഈ കുറിപ്പില്‍ പറയുന്നു. വൈറലായി മാറിയ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

യാൾ ഫേക്ക് ആണെന്ന് എത്രയോ തവണ ആവർത്തിച്ചിട്ടുമുണ്ട്

ശരിയാണ്! അത് അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ! അയാൾ ഫേക്ക് ആണെന്ന് എത്രയോ തവണ ആവർത്തിച്ചിട്ടുമുണ്ട്. പക്ഷെ, ആരോടാണ് പറഞ്ഞിട്ടുള്ളത് എന്നാണ് ശ്രദ്ധിക്കേണ്ടത്. അയാൾ മാനിപ്പുലേറ്റ് ചെയ്യുന്നത്, അവിടുത്തെ ചില ധാരണകളെയാണ്. ഞാൻ ഞാനായിത്തന്നെ നിൽക്കുമെന്ന് ക്ലീഷേ പറയാറുള്ള, എന്നാൽ ഫേക്ക് ആയി കളിക്കുകയും ചെയ്യുന്ന മറ്റ് മൽസരാർത്ഥികളുടെ ധാരണകളെ!

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

അയാളുടെ ശ്രമങ്ങളെല്ലാം തന്നെ, സഹമത്സരാർത്ഥികളിൽ

ഞാൻ ഫേക്ക് ആണെന്ന് പ്രഖ്യാപിക്കുന്നതിലൂടെ, മറ്റ് മത്സരാർത്ഥികളിൽ അയാൾ കൺഫ്യൂഷൻ നിറയ്ക്കുന്നുണ്ട്. താൻ പഠിച്ചിട്ട് വന്നതാണെന്ന് അറിയിക്കുന്നതിലൂടെ അവരിൽ ഭയവും! അയാൾ ഒരിക്കലും പ്രേക്ഷകരുടെ ചിന്തകളെ മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിച്ചിട്ടില്ല, ശ്രമിച്ചിട്ട് കാര്യമില്ലെന്നുമയാൾക്കറിയാം. അവരെല്ലാം കാണുന്നുണ്ടെന്നും, അവർക്കെല്ലാമറിയാമെന്നുമുള്ള ആത്മവിശ്വാസമാണയാൾക്കുള്ളത്. അയാളുടെ ശ്രമങ്ങളെല്ലാം തന്നെ, സഹമത്സരാർത്ഥികളിൽ കൺഫ്യൂഷനും ഭയവും സൃഷ്ടിച്ച് അവരെ ദുർബലപ്പെടുത്തുവാനുമുള്ള തന്ത്രമായാണ് പ്രയോഗിച്ചിട്ടുള്ളത്.

ആശയങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള വാചാടോപം

ആശയങ്ങൾ കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള വാചാടോപം അയാൾക്കില്ല. ഗെയിമുകളിൽ ജയിച്ചു കയറാനുള്ള വാശിയോ, മൽസരബുദ്ധിയോ അയാൾക്കില്ല. എന്നാൽ താനാണ് ഹീറോ എന്ന് നിരന്തരം പ്രഖ്യാപിക്കുന്നതിലൂടെ സഹ മൽസരാർത്ഥികൾ അവർ പോലുമറിയാതെ, ഫൈനൽ ഫൈവിൽ അയാളെ പ്രതിഷ്ഠിച്ചു പോകുകയാണ്! ഒരു പക്ഷേ ആ സ്പേസിനു വേണ്ടിയാണ് അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നത്.

പ്രേക്ഷകനെ ജഡ്ജ് ചെയ്യേണ്ട കാര്യമില്ലെന്നും, പ്രേക്ഷകർ

പ്രേക്ഷകനെ ജഡ്ജ് ചെയ്യേണ്ട കാര്യമില്ലെന്നും, പ്രേക്ഷകർ ഞാൻ പറയുന്ന കാര്യങ്ങളിലൂടെയല്ല, തൻ്റെ പ്രവൃത്തിയിലൂടെയാണ് തന്നെ ജഡ്ജ് ചെയ്യുന്നതെന്നും കൃത്യമായി അറിയാവുന്ന അയാൾ പ്രേക്ഷകൻ്റെ മുന്നിൽ ബോധപൂർവ്വം നന്മമരമാകാനോ, അതിബുദ്ധിയുള്ള മൽസരാർത്ഥിയാകാനോ ശ്രമിക്കാതെ, പ്രേക്ഷകനെ പ്രേക്ഷകൻ്റെ വഴിക്ക് വിടുകയാണുണ്ടായിട്ടുള്ളത്.

അയാൾ കൂർമ്മ ബുദ്ധിയുള്ളയാളാണെന്നും, താൻ ലൗവ്

അയാൾ കൂർമ്മ ബുദ്ധിയുള്ളയാളാണെന്നും, താൻ ലൗവ് സ്ട്രാറ്റജിയാണ് ചിലപ്പോഴെങ്കിലും ഉപയോഗിക്കുന്നതെന്നും, തനിക്ക് മനസിൽ ഗെയിം മാത്രമേയുള്ളൂയെന്നും പ്രചരിപ്പിച്ച് സഹമൽസരാർത്ഥികളിൽ മൈൻഡ് ഗെയിം സജീവമായി നിലനിർത്തുമ്പോൾ തന്നെ, വെറുതെ വില കുറഞ്ഞ പരദൂഷണം നടത്തി സമയം കളയാതെയും, ടാസ്കുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ച ആളോടുപോലും പൂർവ്വസ്ഥിതിയിൽ സമചിത്തതയോടെ പെരുമാറാനും കഴിയുന്നു എന്നതാണ് അയാളിലെ ഒരു പ്രത്യേകത.

നിരന്തരം പ്രകോപിപ്പിയ്ക്കുമ്പോൾ ഉള്ളിൽ സൃഷ്ടിക്കപ്പെടുന്ന

നിരന്തരം പ്രകോപിപ്പിയ്ക്കുമ്പോൾ ഉള്ളിൽ സൃഷ്ടിക്കപ്പെടുന്ന വർദ്ധിത വീര്യം അയാളിലെ മൽസരാർത്ഥിയ്ക്ക് ഭീഷണിയാണ്. അത് തന്നെയാണ് അയാളെ താൽക്കാലികമായി പുറത്തേക്ക് നയിച്ചത്. റിയാസും ജാസ്മിനും പിറകേ നടന്ന് പ്രകോപിപ്പിച്ചപ്പോഴും കഴിച്ചു കൊണ്ടിരുന്നപ്പോൾ ഭക്ഷണത്തിൽ പൂവെടുത്ത് വച്ചപ്പോൾ പോലും പ്രകോപിതനാകാത്ത നിലപാട് തിരിച്ചുവരവിൽ സ്വീകരിച്ചാൽ, രണ്ടാം വരവിൽ പുതിയ റോബിനെ കാണാം.

ജാസ്മിൻ്റെയും റിയാസിൻ്റെയും കയ്പേറിയ കഴിഞ്ഞകാല

ജാസ്മിൻ്റെയും റിയാസിൻ്റെയും കയ്പേറിയ കഴിഞ്ഞകാല ജീവിതവും സമകാലിക സമൂഹത്തിൽ അവർ നേരിടുന്ന പ്രതിസന്ധികളും, നിലവിൽ, മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനുള്ള ലൈസൻസല്ല എന്ന ബോധ്യം അവർക്കു കൂടിയുണ്ടായാൽ റോബിൻ്റെ തിരിച്ചുവരവിന് ശേഷം ബിഗ് ബോസ് സീസൺ 4 ൻ്റെ മികച്ച മറ്റൊരു ഭാഗം പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+