Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന് ജാസ്മിനെ ഇഷ്ടമായിരുന്നെന്നാണ് മനസ്സിലാക്കുന്നത്: അവളെ ഈ സദാചാര സമൂഹം അർഹിക്കുന്നില്ല'

അത്യന്തം നാടകീയ രംഗങ്ങളിലൂടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. റിയാസിനെ കായികമായി നേരിട്ട റോബിനെ സീക്രട്ടറ് റൂമില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി ജാസ്മിന്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോവുന്നത്. ജാസ്മിന്‍ ആവശ്യപ്പെട്ടത് പ്രകാരം താരത്തിന് പുറത്തേക്ക് പോവാനുള്ള അനുമതി ബിഗ് ബോസ് അധികൃതർ നല്‍കുകയായിരുന്നു.

ആരോടും യാത്ര പറയാനും തയ്യാറാവാതേയും ചെടിച്ചട്ടികള്‍ എറിഞ്ഞ് പൊട്ടിച്ചുകൊണ്ടുമായിരുന്ന ജാസ്മിന്‍ പുറത്തേക്ക് പോയത്. അതേസമയം ജാസ്മിന്‍ നിന്നെ ഈ സദാചാര സമൂഹം ഡിസർവ് ചെയ്യുന്നില്ലെന്ന് താരത്തിന്റെ വിടവാങ്ങലിന് പിന്നാലെ നീതു സുരേഷ് എന്ന ആരാധിക ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വലിയ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

റോബിൻ്റെ കാര്യത്തിൽ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത

ജാസ്മിൻ , സീസൺ തുടക്കത്തിൽ എനിക്കവരോട് താത്പര്യമില്ലായിരുന്നു . ഈ സീസണിൽ ഞാനാദ്യമിട്ട പോസ്റ്റ് പോലും അവർക്കെതിരെയായിരുന്നു . പിന്നെ എപ്പോഴോ മനസിൽ ഇടം നേടി .. ഇന്നവർ പടിയിറങ്ങുന്നത് കൂടി ഞാൻ കാണും അതോടെ ഈ സീസൺ കാണലും അവസാനിപ്പിക്കും . ഈ സീസണിലെ എൻ്റെ ലാസ്റ്റ് പോസ്റ്റും മിക്കവാറും ഇതായിരിക്കും .

ഒരു വ്യക്തി തെറി വിളിക്കുന്നതിൽ അവരുടെ ജീവിത സാഹചര്യങ്ങൾക്ക് പങ്കുണ്ട് . അരാചകത്വത്തിൽ നിന്ന് അരാചകത്വത്തിലേക്കുള്ള അവരുടെ ജീവിതയാത്രയിൽ നാവിൽ സരസ്വതി വിളങ്ങണമെന്ന് ശഠിക്കരുത് .. ഷോയിൽ വന്നപ്പോഴും അവളവളായി നിന്ന് വായിൽ വന്നത് വിളിച്ചു പറഞ്ഞു .. അത്രേയുള്ളു ... അതത്ര പെട്ടന്നൊന്നും മാറ്റിയെടുക്കാൻ സാധിക്കുകയില്ല .. എന്നിട്ടും വന്നതിൽ നിന്നൊക്കെ അവർ ഒരുപാട് കൺട്രോൾ ചെയ്തു . ജാസ്മിൻ തെറി വിളിക്കുന്നു എന്ന് വിമർശിക്കുന്ന കമൻ്റുകളിൽ വടിഞ്ഞൊഴുകുന്നത് സംസ്കാരമായിരുന്നത് കൊണ്ട് കൊഴപ്പല്ല്യെ. ഇനി പറയാനുള്ളത് ജാസ്മിൻ ചെയ്ത കുറ്റത്തിൽ റോൺസണും ദിൽഷയും റിയാസും പങ്കാളിയായിരുന്നു . അപ്പോ പിന്നെ ദിൽഷ കാണിക്കുന്ന പട്ടിഷോ എന്തിനാണെന്ന് മനസിലാകുന്നില്ല . വീക്കെൻ്റിൽ മോഹൻലാൽ എടുത്തു ചോദിച്ചാൽ ഒരു കൂട്ടക്കരച്ചിൽ നടക്കും .

റോബിൻ്റെ കാര്യത്തിൽ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത അവസ്ഥയായിരുന്നു ആദ്യം മുതൽക്കെ . ദിൽഷയുടെ പിന്നാലെ ലവ് സ്ട്രാറ്റജി ഇറക്കിയില്ലായിരുന്നെങ്കിൽ കുറച്ചു കൂടി സപ്പോർട്ട് ചെയ്തേനേ .. ഇപ്പോഴത്തെ സാഹചര്യത്തിൽ റോബിൻ തിരിച്ചു വരാനുള്ള സത്യത 1% ആണ് . എന്തു തന്നെയായാലും റോബിനും ജാസ്മിനും തന്നെയായിരുന്നു ഈ സീസണിലെ രണ്ട് മുത്തുകൾ .

ഈ പുഞ്ചിരിക്ക് എത്ര മാർക്കിടും: വൈറലായി നിമിഷ സജയന്റെ പുതിയ ചിത്രങ്ങള്‍

ഡോക്ടർ - ജാസ്മിൻ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും

റോബിന് ജാസ്മിനെ ഇഷ്ടമായിരുന്നെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത് . ഇപ്പോൾ ദിൽഷയ്ക്ക് ഒപ്പം പട്ടിഷോ കാണിച്ചു നടക്കുന്ന ബ്ലെസ്ലിയുടെ കുറ്റം ഡോക്ടർ റിയാസിനോട് വരെ പറഞ്ഞിട്ടുണ്ട് . ബ്ലെസ്ലി ദിൽഷ ഫ്രണ്ട്ഷിപ്പ് റോബിന് തീരെ ഇഷ്ടമില്ലായിരുന്നു . ബ്ലെസ്ലിയുമായി ഒരു ബോണ്ടും ഡോക്ടർക്കില്ലായിരുന്നു . എന്നാൽ ജാസ്മിനെക്കുറിച്ച് ആരോടും കുറ്റം പറഞ്ഞിട്ടില്ല , ദിൽഷ ജാസ്മിൻ ഫ്രണ്ട്ഷിപ്പിൽ അസ്വസ്ഥനായിട്ടുമില്ല .. ജാസ്മിനെ ഇഷ്ടമാണെന്നും മനസുകൊണ്ട് പാവമാണെന്നുമേ റോബിൻ അവളെക്കുറിച്ച് പറഞ്ഞിട്ടുള്ളു .. ദിൽഷ വഴി ജാസ്മിനെ തൻ്റെ ഫ്രണ്ട് സർക്കിളിൽ ചേർക്കാൻ അയാളാഗ്രഹിച്ചിരുന്നു .. പക്ഷെ ദിൽഷ അതിനു ശ്രമിച്ചില്ല .. കണ്ണിംഗ് ദിൽഷ ആ കോമ്പോയെ പേടിച്ചിരുന്നു .. എല്ലാം കൈവിട്ട് പോയ ശേഷം ജാസ്മിനോട് നീയൊരാളോട് മാത്രം വൈരാഗ്യം കാണിക്കുന്നതെന്തിനെന്നു ചോദിച്ച ചോദ്യം കുറേ മുൻപേ ചോദിച്ചു തിരുത്തിയിരുന്നെങ്കിൽ ഈ സീസണിൻ്റെ ലെവൽ തന്നെ മാറിയേനെ .. അവിടെയുണ്ടായിരുന്ന ഓരോടുത്തരും അവർക്കിടയിലെ വൈരാഗ്യം വളർത്താനെ ശ്രമിച്ചിട്ടുള്ളു . പ്രധാനമായും ആദ്യമുണ്ടായിരുന്ന ഡെയ്സിയും . നിമിഷയും .


ഡോക്ടർ - ജാസ്മിൻ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതും ഒന്നിച്ച് നിന്ന് ഗെയിം കളിക്കുന്നതും ഇവരുടെ ഫാൻസ് പുറമേ അടി കൂടുമ്പോഴും ഉള്ളാലെയെങ്കിലും ആഗ്രഹിച്ചിട്ടുണ്ട് .. അങ്ങനെയൊരു കാഴ്ച തരാതെ രണ്ടാളും മടങ്ങി .. ബ്ലെസ്ലിക്കും LP ക്കും ഇടയിലെ പ്രശ്നം ചോദിച്ച മോഹൻലാൽ പോലും ഒരിക്കലെങ്കിലും അവർക്കിടയിലെ പ്രശ്നം തീർക്കാൻ ശ്രമിച്ചിട്ടില്ല മറിച്ച് ഊതി വീർപ്പിക്കാനേ ശ്രമിച്ചിട്ടുള്ളു .. അതവർക്ക് കണ്ടൻ്റിനു വേണ്ടിയാണെന്ന് പറയാം . എന്നാൽ അവർക്കിടയിലെ പ്രശ്നം മാറ്റാൻ ശ്രമിച്ചിരുന്നെങ്കിൽ അതിലും നല്ല കണ്ടൻ്റ് ലഭിച്ചേനേ .. ബിഗ്ബോസിൽ കളിക്കാൻ വന്ന ജാസ്മിൻ ഒടുവിൽ റോബിനെതിരെ ഏതോ യുദ്ധം നയിച്ചോണ്ടിരിക്കുന്ന അവസ്ഥയായി .

റോബിൻ മടങ്ങി വരാതിരിക്കാനുള്ള അവസാന ആണിയും

റോബിൻ മടങ്ങി വരാതിരിക്കാനുള്ള അവസാന ആണിയും അടിച്ചോണ്ടിരിക്കുന്ന തിരക്കിലാണ് ദിൽഷയും ബ്ലെസ്ലിയും . താൻ പുറത്ത് സെറ്റ് ചെയ്ത് വച്ച ഇൻഫ്ലുവൻസേർസിൻ്റെ കാര്യവും വീട്ടിൽ നിന്ന് വന്ന ഡ്രസ് കോഡ് വഴി പുറത്തെ സപ്പോർട്ടിനെ കുറിച്ചും റോബിൻ ദിൽഷയോട് പലവട്ടം പറഞ്ഞിട്ടുണ്ട് . ഈ കാര്യം ബ്ലെസ്ലിക്കുമറിയാം .. റോബിൻ ദിൽഷയുമായി ലവ് ട്രാക്ക് വലിക്കുമെന്ന് തോന്നിയപ്പോൾ ബ്ലെസ്ലി വച്ച ചെക്കാണ് ദിൽഷയോടുള്ള അവൻ്റെ ലവ് ട്രാക്ക് .. രണ്ട് പേരുടേയും സപ്പോർട്ട് മനസിലാക്കി ഡിപ്ലോമാറ്റിക്കായി ദിൽഷയും .. റോബിൻ പുറത്തായതോടെ റോബിൻ ഫാൻസിനെ ഒന്നടങ്കം തന്നിലേക്കടുപ്പിക്കാൻ അവൾ കാണിക്കുന്ന നാട്യമാണ് പ്രതികാരം . അവൾക്കറിയാം വീക്കെൻ്റിൽ മോഹൻലാൽ വന്ന് റിയാസിനോട് ചോദിക്കും റോബിൻ തുടരുന്നതിൽ എതിർപ്പുണ്ടോ എന്ന് .. ഞാനായിരുന്നു അല്ലെങ്കിൽ ആത്മാർത്ഥ സുഹൃത്തുക്കളാരെങ്കിലുമായിരുന്നു ദിൽഷയുടെ സ്ഥാനത്തെങ്കിൽ റിയാസിനോട് മാപ്പ് പറഞ്ഞ് ( റിയാസ് തെറ്റ് ചെയ്തിട്ടില്ല . അവൻ്റെ കൈയ്യിൽ നിന്ന് മോഷണം പോയത് എടുക്കാൻ ശ്രമിച്ചതേയുള്ളു .. അതൊരു തെറ്റല്ല , തെറ്റാണെങ്കിൽ കട്ട ടാസ്കിൽ അഖിലിനെയും ജാസ്മിനേയും പരിക്കേൽപ്പിച്ച ഡോക്ടറും ധന്യയുടെ മൂക്കിന് പരിക്കേൽപ്പിച്ച അപർണയും ചെയ്തതിന് വേറെ ന്യായീകരണം തിരയേണ്ടി വരും ) മാപ്പ് പറയേണ്ടത് രണ്ട് കാര്യത്തിനാണ് ഒന്ന് അവനെ ഫിസിക്കൽ അസ്സാൾട്ട് ചെയ്തതിന് , രണ്ട് അവൻ്റെ സ്വത്വത്തെ അപമാനിച്ചതിന്
മാപ്പ് പറഞ്ഞ് അനുനയിപ്പിച്ച് വീക്കെൻ്റിൽ റോബിന് അനുകൂലമായൊരു തീരുമാനം എടുക്കുന്ന നിലയിൽ കാര്യങ്ങൾ എത്തിക്കുകയായിരുന്നു വേണ്ടത് ..

ഇനിയിപ്പോൾ ജാസ്മിന് കിട്ടിയിരുന്ന പിന്തുണ

എന്നാൽ ബ്ലെസ്ലി രാജാധികാരം കൈക്കലാക്കിയപ്പോൾ ദിൽഷ അതിനെ പ്രതികാരം ചെയ്യാനായി വിനിയോഗിക്കുന്നത് മനസിലാക്കി ബ്ലെസ്ലി തരത്തിനൊത്ത് ഉയർന്നു . ഇനിയൊരിക്കലും റോബിൻ മടങ്ങി വരാതിരിക്കുക കൂടെ റോബിൻ്റെ ജന പിന്തുണ എന്ന എല്ലിൻ കക്ഷണം വീതിച്ചെടുക്കുക അതിനുള്ള കടിപിടിയാണ് ദിൽഷയും ബ്ലെസ്ലിയും നടത്തുന്ന പൊറാട്ട് നാടകം .. റോബിനെ വിട്ട് സ്വന്തമായൊരു ഗെയിം ദിൽഷയ്ക്കില്ല .. രണ്ട് ക്രൂക്കഡ് ഗെയ്മേർസ് .. അതിന് ഫ്രണ്ട്ഷിപ്പ് എന്ന മാനം നൽകി ബിംബവത്ക്കരിക്കരുത് . റിയാസിന് റോബിൻ പുറത്തായപ്പോൾ ചെറിയൊരു വിഷമം ഉണ്ടായിരുന്നു .. എന്നാലിപ്പോ അത് തീർത്തും ഇല്ലാതാക്കിയിട്ടുണ്ട് .

ജാസ്മിനുണ്ടായിരുന്ന സമയത്ത് റോബിന് റിയാസ് മാപ്പ് കൊടുക്കാനുള്ള സാത്യത കൂടുതലായിരുന്നു . ഇനിയതുണ്ടാകില്ല .. റിയാസ് അവിടെ വേറെ ആരെക്കാളും ബുദ്ധിമാനാണ് . റോബിൻ്റെ പുറത്തെ പിന്തുണ റിയാസിനറിയാം .. അത് വീതിച്ചെടുക്കാനുള്ള ദിൽഷയുടെയും ബ്ലെസ്ലിയുടെയും നാടകം അവന് മനസിലായിട്ടുണ്ട് .. അത് കൊണ്ടാണ് അവർ പ്രൊവോക്ക് ചെയ്തിട്ടും അവൻ മിണ്ടാതിരിക്കുന്നതും അത് ഏറ്റ പോലെ ഇരിക്കുന്നതും .. ജാസ്മിൻ കൂടി പുറത്തായ സ്ഥിതിക്ക് അവൻ ഒറ്റപ്പെടൽ സ്ട്രാറ്റജി എടുക്കും .. ഇപ്പോൾ തന്നെ ദിൽഷ - ബ്ലെസ്ലി കാട്ടിക്കൂട്ടുന്നത് പലർക്കും ഇഷ്ടമാകുന്നില്ല . ഇനിയിപ്പോൾ ജാസ്മിന് കിട്ടിയിരുന്ന പിന്തുണ കൂടി റിയാസിന് കിട്ടും .. അവൻ ഹൗസിൽ തുടരും .. അവനെ തല്ലിയിട്ടും അവൻ്റെ സ്വത്വത്തെ അപമാനിച്ചിട്ടും പിന്നെയും അവനെ ഹരാസ് ചെയ്യുന്നത് മനുഷ്യരായിട്ടുള്ളവരിൽ വളരെ വൈകാതെ സിമ്പതിയായി തുടങ്ങും .. റിയാസ് സുഖമായി ടോപ്പ് 5 ൽ എത്തും . BD കളുടെ വെറുപ്പിക്കൽ ചിലപ്പോൾ ഒരട്ടിമറിയ്ക്ക് തന്നെ വഴിവയ്ക്കാനും സാത്യതയുണ്ട് . കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തായിരുന്ന ഡിമ്പൽ അവസാന ലാപ്പിൽ മൂന്നാം സ്ഥാനത്ത് പോയ പോലെ ...

പൊട്ടയായിട്ട് ഇതവസാനിക്കുകയും ചെയ്യും

എന്തായാലും റോബിൻ പോയപ്പോൾ പോലും ഏഷ്യനെറ്റിൻ്റെ റേറ്റിംഗ് കുറഞ്ഞിട്ടുണ്ടാകില്ല .. എന്തായി എന്ന് കാണാൻ പിന്നെയും ആളുകൾ കുത്തിയിരുന്നു കാണുന്നുണ്ട് ..പക്ഷെ ഇനിയത് കുറയും .. റോബിനും ജസ്മിനുമില്ലെങ്കിൽ ആ ഷോ വെറുപ്പിക്കലാണ് .. ഇനി റോബിൻ വന്നാലും ദിൽഷയുമൊത്തുള്ള ഊഞ്ഞാലാട്ടം കാണാൻ എത്ര പേർ ഉണ്ടാകുമെന്ന് കണ്ടറിയണം . ജാസ്മിൻ കാരണം റോബിന് കിട്ടിയ ഫാൻസൊക്കെ ഈ വെറുപ്പിക്കൽ അരോജകമാകുമ്പോൾ നിർത്തി പൊയ്ക്കോളും . ഇടയ്ക്കൊരാഴ്ച വെറും വെറുപ്പിക്കൽ ഓണവില്ലായ പോലെ.. അന്ന് ടിആർപി കുറഞ്ഞിട്ടാണ് ബിബി അടിയുണ്ടാക്കാൻ വേണ്ടി നാണയ ടാസ്ക് കൊടുത്തത് .. അതിൻ്റെ ഇരട്ടിയായിട്ട് ഇനി ടിആർപി കുറയും .. ഒരു പൊട്ട സീസണായിരുന്നു .. അതിലും പൊട്ടയായിട്ട് ഇതവസാനിക്കുകയും ചെയ്യും .


റോബിൻ്റെ ജനപിന്തുണ ഊതി വീർപ്പിച്ച ബലൂണാണ് .. ഏഷ്യാനെറ്റിൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ യൂട്യൂബിൽ റോബിന് വേണ്ടി 1 K , 1.5 k , മാക്സിമം 3 K ഒക്കെയാണ് കമൻ്റ്സ് വന്നുകൊണ്ടിരുന്നത് .. ഇൻസ്റ്റയിൽ ബിലോ 1K ഒക്കെയാണ് .. ഇപ്പോൾ ഇത്രയും ദിവസങ്ങൾ കൊണ്ട് യൂട്യൂബിൽ ഒരു 5 K കമൻ്റ് എങ്കിലും എത്തിക്കാൻ കഴിഞ്ഞെങ്കിൽ ഭാഗ്യം . കഴിഞ്ഞ സീസണിൽ ഡിമ്പലിൻ്റെ തിരിച്ചു വരവിനായി ബിബി കഫേയിൽ പോലും 26K ക്കു മീതെ ലൈവ് വ്യൂവേർസും 9 k ക്കു മീതെ ലൈവ് കമൻ്റും വന്നിട്ടുണ്ട് . ഇൻസ്റ്റഗ്രാമിൽ ഡിമ്പലിനു വേണ്ടി ആദ്യ മണിക്കൂറിൽ തന്നെ 5 K കമൻ്റ് വന്നിട്ടുണ്ട് . യൂട്യൂബിൽ 50 k കമൻ്റിന് മീതെ വന്നിട്ടുണ്ട് ഡിമ്പലിനും മണിക്കുട്ടനും ഒക്കെ വേണ്ടി . അങ്ങനെ നോക്കിയാൽ മനസിലാകും റോബിന് വേണ്ടി കുറച്ച് യൂട്യൂബ് ചാനൽസ് മാത്രമേയുള്ളു . അതിനെയാണ് PR എന്ന് പറയുന്നത് .. എല്ലാ YTb ചാനലും റോബിനു വേണ്ടി ആദ്യം മുതലേ സംസാരിച്ചിട്ടും ഇതാണവസ്ഥ . എന്നാൽ ഡിമ്പലിനും മണിക്കുട്ടനുമെതിരെ പറയുന്ന ഒരു പാട് പ്രമുഖ ചാനലുകൾ ഉണ്ടായിട്ടും അവർക്കുണ്ടായ ജനപിന്തുണയുമായി റോബിനെ തട്ടിച്ചു നോക്കിയാൽ കാര്യങ്ങളുടെ കിടപ്പിനെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കും ...

എന്തായിരുന്നാലും ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ച

റോബിനില്ലെങ്കിൽ കപ്പ് ബ്ലസ്ലിക്ക് ലഭിച്ചേനേ , ഇതുവരെയുള്ള ബ്ലെസ്ലിയായി നിന്നിരുന്നെങ്കിൽ .. ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത സ്ട്രാറ്റജിയായിരുന്നു ലോജിക്ക് പറഞ്ഞ് കൂടെയുള്ളവരെ വട്ടാക്കുന്ന രീതി . അതിഷ്ടമായിരുന്നത് കൊണ്ട് കുറേ വോട്ടും കൊടുത്തു .. പക്ഷെ ഈയാഴ്ച രണ്ട് ദിവസം കൊടുത്തു . ദിൽഷയുമായി ചേർന്നുള്ള പൊറാട്ട് നാടകത്തിന് ശേഷം ഒന്നും കൊടുത്തില്ല . . ആദ്യമായി ബ്ലെസ്ലിക്കെതിരെ പോസ്റ്റുമിട്ടു . ഇനി പിന്തുണയ്ക്കുകയുമില്ല .. അത് കൊണ്ട് കൂടിയാണ് ഞാനീ സീസൺ കാണുന്നത് ഇന്നു കൊണ്ട് അവസാനിപ്പിക്കുന്നത് ..

എന്തായിരുന്നാലും ജനങ്ങളുടെ മനസിൽ സ്ഥാനം പിടിച്ച രണ്ടുപേരിൽ ഒരാൾ എന്നെന്നേക്കുമായി പടിയിറങ്ങി .. മറ്റൊരാൾ വന്നാലും പോയാലും " അവളുടെ വാക്കുകൾ കടമെടുത്താൽ ജാസ്മിനില്ലാതെ റോബിനില്ല , റോബിനില്ലാതെ ജാസ്മിനുമില്ല " ..

ഈ സീസണിനോട് ഞാനും ഗുഡ്ബൈ പറയുന്നു

റോബിൻ പോകാൻ നേരം അവൾ പൂർത്തിയാക്കാത്ത വാചകം" എന്നോ .. ഏവിടെയോ .. എപ്പോഴോ ..........." നിങ്ങളെ ഞാനിഷ്ടപ്പെട്ടിരുന്നു എന്നതവൾ കൂട്ടിച്ചേർത്തില്ല .. പക്ഷെ അവനത് മനസിലായിരിക്കണം .. ആത്മാർത്ഥമായി കെട്ടിപ്പിടിച്ചത് അവളെയാണ് .. ഒരു പക്ഷെ ബിബി ക്ക് പുറത്ത് അവർ കട്ട ചങ്കുകളായേക്കും ..

അവൻ പോയത് അവൾക്ക് ഫീലായി എന്നത് ഒരു സത്യമാണ് . അത് വീണ്ടും വെറുപ്പിലേക്കെത്തിക്കാൻ ദിൽഷയും ബ്ലെസ്ലിയും നന്നായി പരിശ്രമിച്ചിട്ടുണ്ട് ..

കെട്ടിപ്പിടിച്ച് നീ നീയായി തന്നെ പറ്റുമെങ്കിൽ ഈ സീസണിൽ തന്നെ വരണമെന്ന് പറയുമ്പോൾ പിന്നിൽ ദിൽഷയുടെ മുഖമൊന്ന് കാണേണ്ടതായിരുന്നു . ജാസ്മിന് കുറ്റബോധം തോന്നിയിട്ടു തന്നെയാകും അവൾ പടിയിറങ്ങിയത് .. റോബിൻ പോയിട്ട് താനിവിടെ നിൽക്കാൻ ഒട്ടും യോഗ്യയല്ലെന്ന് തോന്നിയിട്ടുണ്ടാകണം .. അവളുടെ എത്തിക്സ് അതാണ് . ഇനി നിന്നാൽ അവളെ കൂടുതൽ മെൻ്റൽ ട്രബിളിൽ എത്തിക്കുകയേയുള്ളു .. അവൾ പോകട്ടെ അവളുടെ ലോകത്തേക്ക് .. പുറത്ത് അവർ നല്ല സുഹൃത്തുക്കളാകട്ടെ ..

പിന്നെ ചിലർ പറയുന്ന പോലെ പുറത്തെ റോബിൻ്റെ പിന്തുണ കണ്ട് അവൾ ആത്മഹത്യ ചെയ്യുകയൊന്നുമില്ല .. അവിടെ മറ്റാരെക്കാളും യാതനകൾ താണ്ടി വന്നതാണവൾ . അവൾ മോണിക്കയെയും പട്ടിയെയും കൂട്ടി മണാലിക്ക് പോകും ..

ജാസ്മിൻ നീ പൊളിയാണ് .. വന്നപ്പോൾ എൻ്റെ മനസിൽ ഒട്ടും ഇഷ്ടം നേടാത്ത നീ , അറുപത് ദിവസങ്ങൾ പിന്നിട്ട് താനേ പടിയിറങ്ങുമ്പോൾ എന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ നീയൊരു ഒന്നൊന്നര മൊതലാണ് .. ആ ഷോ നീ ഡിസർവ് ചെയ്യുന്നില്ലെന്ന് കഴിഞ്ഞ ദിവസം സ്വയം പറഞ്ഞല്ലോ , അതിൻ്റെ ബാക്കിയാകും ഈ പിൻവാങ്ങൽ .. ഞാൻ പറയുന്നത് നിന്നെ ഈ സദാചാര സമൂഹം ഡിസർവ് ചെയ്യുന്നില്ല എന്നാണ് ... നീ പൊയ്ക്കോളു നിൻ്റെതു മാത്രമായ ലോകത്തേക്ക് ..

ഈ സീസണിനോട് ഞാനും ഗുഡ്ബൈ പറയുന്നു .. സീസൺ 5 ൽ നമുക്ക് കാണാം ... കമൻ്റ്സിൽ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി ..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+