Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസിലെ ടോപ്പ് വണ്‍ സ്ഥാനത്ത് നിലയിറപ്പിച്ച പുലിക്കുട്ടി; ബ്ലെസ്സ്‌ലിയോട് ഇഷ്ടം തോന്നിത്തുടങ്ങി

പ്രേക്ഷകരെ അവേശഭരിതരാക്കി ബിഗ് ബോസ് സീസണ്‍ 4 മുന്നേറുകയാണ്. ഓരോ മത്സരാര്‍ത്ഥികളും കട്ടയ്ക്ക് നിന്ന് മത്സരിക്കുകയാണ്. ഇത്തവണത്തെ സീസണില്‍ പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. അടുത്തിടെ ബ്ലെസ്ലിയുടെ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറാനും ബ്ലെസ്ലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിത് ബ്ലെസ്ലിയുടെ സ്വഭാവ സവിശേഷതകള്‍ വിവരിച്ച കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബിഗ് ബോസ് ഹൗസിലെ ടോപ്പ് വണ്‍ സ്ഥാനത്ത് നിലയിറപ്പിച്ച പുലിക്കുട്ടി എന്നാണ് കുറിപ്പില്‍ പറയുന്നത്. പൂര്‍ണരൂപം ഇങ്ങനെ,

1

ബിഗ്ഗ് ബോസ്സ് ഹൗസിലെ ടോപ് 1സ്ഥാനത്ത് നിലവില്‍ നിലയുറപ്പിച്ച സീസണ്‍ 4 ലെ പുലിക്കുട്ടി. ദില്‍ഷയുടെ പിന്നാലെ നടന്നതിന് ബ്ലെസ്സ്‌ലിയോട് ഒരു താല്പര്യക്കുറവ് ആദ്യം എല്ലാവര്‍ക്കും തോന്നി പക്ഷേ.. ഓരോ വീക്കിലി ടാസ്‌ക് വരുമ്പോഴും തന്റെ വ്യക്തികത മികവ് ഒറ്റക്ക് നിന്ന് കളിച് പ്രേക്ഷകരെ മനസ്സിലാക്കി കൊടുക്കുന്ന ബ്ലെസ്സ്‌ലിയോട് ഇപ്പൊ ഒരു ഇഷ്ടം എല്ലാവര്‍ക്കും തോന്നി തുടങ്ങുന്നു...

2

പുള്ളിയുടെ പ്രത്യേകത എന്തെന്നാല്‍.. സ്‌കിറ്റില്‍.. സ്‌ക്രിപ്റ്റില്‍ ടീമംഗങ്ങള്‍ ആയ നിമിഷയും, നവീനും, റോന്‍സണിന്റെയും അറിവോട് കൂടി ഉണ്ടായിരുന്ന ഡയലോഗ് പറഞ്ഞപ്പോള്‍ എല്ലാവരും അവനെ മാത്രം പഴിചാരിയപ്പോള്‍ കൂടെ നിന്നവരെ അവന്‍ തള്ളിപ്പറഞ്ഞില്ല.. അവന്‍ എല്ലാം സ്വയം ഏറ്റെടുത്തു.. പിന്നെ സുചിത്ര സ്ത്രീകളെ അപമാനിച്ചു.. എന്നുള്ള പ്രശ്‌നം വന്നപ്പോള്‍ വെള്ളം അങ്ങനെ ഒഴിക്കാന്‍ അവനെ ഉപദേശിച്ച നവീനെ അവന്‍ ഒറ്റിക്കൊടുത്തില്ല നവീന്‍ ചേട്ടന്‍ പറഞ്ഞിട്ടല്ല അങ്ങനെ ചെയ്തത് എന്നാണ് പുള്ളി പറഞ്ഞത്..

3

പക്ഷേ നവീന്‍ ഡെയ്‌സിയെ ഇട്ട് കൊടുത്തു.. അവിടെയും ബ്ലെസ്സ്‌ലി അത് സ്വയം ഏറ്റെടുത്ത് സുചിത്രയോടും ധന്യയോടും മാപ്പ് പറഞ്ഞു.. പുതിയ വീക്കിലി ടാസ്‌കില്‍ ടാസ്‌കിന്റെ ലൂപ്‌ഹോള്‍ കണ്ട് പിടിച് അവന്‍ മികച്ച ഒരു മുന്നേറ്റം നടത്തിയപ്പോള്‍ അവനെ എല്ലാവരും കൂട്ടമായി ആക്രമിച്ചു.. അഖില്‍ അവനെ ഗോവിന്ദ ചാമി ആയി താരതമ്യം ചെയ്തു ... മണ്ടനായി ചിത്രീകരിച്ചു ഡെയ്‌സി അവനെ പൊട്ടന്‍ ആണോ എന്ന് വരെ ചോദിച്ചു പലരും പല രീതിയില്‍ അവന്‍ ഒരു ആപ്പിള്‍ തിന്നതിനെ വിമര്‍ശിച്ചു.

4

പുള്ളിയെ ആ കാര്യത്തില്‍ പ്രശംസിക്കാതെ വയ്യ.. കൂട്ടം കൂട്ടമായി ഒരുത്തനെ കടിച് കീറിയപ്പോള്‍ ടാസ്‌കുകളില്‍ വിജയം മാത്രം മുന്നില്‍ എത്തിക്‌സും ഇല്ലാതെ കളിക്കുന്ന ഡോക്ടര്‍ ഈ വിഷയത്തില്‍.. ആ ആര്ടിസ്‌റ് ഗ്രൂപ്പിന്റെ ഒപ്പം കൂടാതെ തന്നെ നിന്നു.
അവസാനം അതായിരുന്നു ബ്ലെസ്സ്‌ലി എന്ന മത്സരര്‍ഥിയുടെ യഥാര്‍ത്ഥ വിജയം.. ('നമ്മ ജയിച്ചു '). ബിഗ്ഗ് ബോസ്സ് അവിടെ ഒരു മാസ്സ് നിലപാട് കാഴ്ച വെച്ചു.. തികച്ചും ബിഗ്ഗ് ബോസ്സിന്റെത് നമ്മുടെ ഹൃദയത്തില്‍ തട്ടിയുള്ള ഒരു തീരുമാനം ആയിരുന്നു..

5

പുള്ളിയെ ആ കാര്യത്തില്‍ പ്രശംസിക്കാതെ വയ്യ.. കൂട്ടം കൂട്ടമായി ഒരുത്തനെ കടിച് കീറിയപ്പോള്‍ ടാസ്‌കുകളില്‍ വിജയം മാത്രം മുന്നില്‍ എത്തിക്‌സും ഇല്ലാതെ കളിക്കുന്ന ഡോക്ടര്‍ ഈ വിഷയത്തില്‍.. ആ ആര്ടിസ്‌റ് ഗ്രൂപ്പിന്റെ ഒപ്പം കൂടാതെ തന്നെ നിന്നു. അവസാനം അതായിരുന്നു ബ്ലെസ്സ്‌ലി എന്ന മത്സരര്‍ഥിയുടെ യഥാര്‍ത്ഥ വിജയം.. ('നമ്മ ജയിച്ചു '). ബിഗ്ഗ് ബോസ്സ് അവിടെ ഒരു മാസ്സ് നിലപാട് കാഴ്ച വെച്ചു.. തികച്ചും ബിഗ്ഗ് ബോസ്സിന്റെത് നമ്മുടെ ഹൃദയത്തില്‍ തട്ടിയുള്ള ഒരു തീരുമാനം ആയിരുന്നു..

6

കോണ്‍ഫെഷന്‍ റൂമില്‍ വിളിച്ചപ്പോള്‍ ബ്ലെസ്സ്‌ലിക്ക് വാണിംഗ് കൊടുക്കാന്‍ ആണെന്ന് വിചാരിച്ച എല്ലാ.. അയല്‍ക്കൂട്ടം മക്കള്‍ക്കും നെഗറ്റീവ് പറഞ്ഞും ഒറ്റപ്പെടുത്തിയും കളിയാക്കിയും പരിഹസിച്ചും.. തന്നിലെ മത്സരാര്‍ത്തിയെ തളര്‍ത്തിക്കളയാന്‍ നോക്കിയ എല്ലാ ഗ്രൂപ്പിസം മക്കളുടെയും മുന്നിലൂടെ തല ഉയര്‍ത്തി നെഞ്ചും വിരിച് ബ്ലെസ്സ്‌ലിക്ക് നടക്കാന്‍ ഒരു അവസരം കൊടുത്തു . ഈ സീസണില്‍ ഏറ്റവും ഗൂസ്ബംപ്‌സ് തന്ന ഒരു സീന്‍ ആയിരുന്നു അത്..

7

തനിക്കല്ല ബാക്കി താനൊഴിച്ച എല്ലാവര്‍ക്കും ആണ് തെറ്റിയത് എന്ന് എത്ര നിരുത്സാഹപ്പെടുത്തിയിട്ടും സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന ബ്ലെസ്സ്‌ലി ആ നെഞ്ചും വിരിച്ചുള്ള വരവില്‍ പറയാതെ പറയുന്നുണ്ടായിരുന്നു.. പക്ഷേ അവിടെയും തന്നെ മാനസികമായി തകര്‍ക്കാന്‍ നോക്കിയവരോടും കളിയാക്കിയവരോടും അവന്‍ ഒരു സ്വീറ്റ് റിവഞ്ച് പോലും എടുത്തില്ല.. അവനെ ഇന്‍സള്‍ട്ട് ചെയ്തവരുടെ മുഖത്തിന്നിട്ടുള്ള അടി ആയിരുന്നു ബിഗ്ഗ് ബോസ്സിന്റെ ആ ഒരു എന്‍ട്രി ബിഗ്ഗ് ബോസ്സ് ആ തത്സമയത് കൃത്യമായ തീരുമാനങ്ങള്‍ എടുത്തില്ലായിരുന്നെങ്കില്‍ അവന്‍ വീണ്ടും വീണ്ടും ബിഗ്ഗ് ബോസ്സ് വീട്ടില്‍ മറ്റുള്ളവരെ പഴി കേട്ട് നീറി നീറി എങ്ങും എത്താത്ത ഒരു മത്സരാര്‍ത്ഥി മാത്രം ആയി പോയേനെ..

8

ലാസ്റ്റ് ധന്യയോട് ബിഗ്ഗ് ബോസ്സ് ബ്ലെസ്ലി ചെയ്ത കാര്യങ്ങള്‍ ഒരിക്കലും ടാസ്‌കിന്റെ നിയമങ്ങള്‍ തെറ്റിക്കുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അത് മറ്റുള്ളവരോട് ധന്യ പറഞ്ഞു അപ്പോഴും അഖില്‍ കുട്ടിയും സീരിയല്‍ സംഘവും അവനെ വീണ്ടും ഇന്‍സള്‍ട്ട് ചെയ്തു.. അവര്‍ക്ക് തെറ്റി എന്ന് സമ്മതിക്കാന്‍ ബുദ്ധിമുട്ട്.. ദില്‍ഷ അവിടെ കൃത്യമായ ഒരു കാര്യം പറഞ്ഞു..

9

അവന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനുള്ള മനസ്സ് പോലും ആരും കാണിച്ചില്ല.. ലൈവ് കണ്ടവര്‍ക്ക് ഇത് കൃത്യമായി മനസ്സിലാവും..! കഥ അവസാനിച്ചില്ല തന്നെ ചുറ്റും കൂടി കടിച് പറിച്ച പ്രമുഖരോട് ഒരു ദേഷ്യവും വിദ്വോഷവും കാണിക്കാതെ മുന്‍ ടാസ്‌കുകളിലെ പോലെ തന്നെ അവന്‍ എല്ലാവരോടും ടാസ്‌കിനെപ്പറ്റി മാത്രം സംസാരിച്ചു സഹകരിച്ചു.. അവഗണന തുടരുന്നു.. ലക്ഷ്യം മനസില്‍ കണ്ടു ശക്തമായി ശക്തനായി ബ്ലെസ്സി തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+