Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാസ്മിന്‍, അതുപോലൊരു അവസ്ഥയിലൂടെ നിങ്ങള്‍ ഒരിക്കലും കടന്നുപോയിട്ടില്ല'; ധന്യയ്ക്ക് കയ്യടി

ബിഗ് ബോസ് സീസണ്‍ നാല് അതിന്റെ അവാസനഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആരാണ് വിജയി ആവുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വീട്ടിലെ ദിവസങ്ങള്‍ കുറയുന്നതിനോടൊപ്പം ആളുകള്‍ തമ്മിലുള്ള ബന്ധത്തിനും ഉലച്ചല്‍ സംഭവിച്ചിട്ടുണ്ട്.വഴക്കുകള്‍ ഇപ്പോള്‍ പതിവാണ്. കഴിഞ്ഞ ദിവസമാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ജാസ്മിന്‍ ബിഗ് ബോസില്‍ നിന്ന് വാക്ഔട്ട് നടത്തിയത്.

ഫൈനലില്‍ എത്തുമെന്ന് ഉറപ്പുണ്ടായിരുന്ന മത്സാരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ബിഗ് ബോസിന് പുറത്ത് ജാസ്മിന് ആരാധകര്‍ ഏറെയാണ്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ജാസ്മിന്റെ പുറത്തേക്കുള്ള പോക്ക് ആരാധകരെ വേദനിപ്പിച്ചിരുന്നു, റോബിനുമായുള്ള പ്രശ്‌നമാണ് ജാസ്മിനെ ഷോ വിടാന്‍ പ്രേരിപ്പിച്ചത്. റോബിന്റെ ചെടിച്ചട്ടി നിലത്തിട്ട് പൊട്ടിച്ചാണ് ജാസ്മിന്‍ പുറത്തേക്കിറങ്ങിയത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ ജാസ്‌നോട് തന്റെ തീരുമാനം മാറ്റണമെന്ന് പറഞ്ഞരുന്നെങ്കില്‍ തനിക്കും ആരോടും സംസാരിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജാസ്മിന്‍ പുറത്തിറങ്ങിയത്. ഒരഞ്ച് മിനുട്ട് സംസാരിക്കാന്‍ തരുമോ എന്ന് ചോദിച്ച ധന്യയെ ജാസ്മിന്‍ അവഗണിക്കുകയും ചെയ്തു.

biggboss

1

ജാസമിന്‍ പുറത്തുവന്നതിന് പിന്നാലെ ജാസ്മിന്‍ ആരാഝകര്‍ വികാരഭരിതമായ പോസ്റ്റുകള്‍ പങ്കിവെച്ചിരുന്നു. എന്നാല്‍ ഇപ്പോൾ ജാസ്മിനെ വിമര്‍ശിച്ചും ധന്യയ്ക്ക് കയ്യടിച്ചും ഒരു ആരാധിക രംഗത്തെത്തിയിരിക്കുകയാണ്. ധന്യ കടന്നുപോയ പ്രതിസന്ധികളിലൂടെ ജാസ്മിന്‍ ഒരിക്കലും കടന്നുപോയിട്ടുണ്ടാവില്ലെന്നും അത്രേറെ സഹിച്ച ധന്യയോടാണോ ജാസ്മിന്റെ സഹനത്തിന്റെ സ്പീച്ചെന്നും ദര്‍ശന കോലിയോത്ത് എന്ന ആരാധിക ചോദിക്കുന്നു. ചെയ്യാത്ത തെറ്റിന് ജയിൽ പോലും കിടക്കേണ്ടി വന്ന ആളാണ് ധന്യയെന്നും കുറിപ്പിൽ പറയുന്നു.

2

ദര്‍ശന കോലിയോത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ജാസ്മിന്റെ നീണ്ട പ്രസംഗം കേള്‍ക്കുബോള്‍ ഉള്ള ധന്യയുടെ ഈ ഭാവം. ധന്യ അവരുടെ ജീവിതത്തില്‍ ചവിട്ടി കടന്നു പോയ കനല്‍ വഴികള്‍, തരണം ചെയ്ത പ്രതി സന്ധികള്‍ അതു പോലെ ഉള്ള ഒരു അവസ്ഥയിലൂടെ ജാസ്മിന്‍ ഒരിക്കലും കടന്നു പോയിട്ടില്ല. തന്റേതല്ലാത്ത തെറ്റിന് ജയിലില്‍ പോലും കിടക്കേണ്ടി വന്നവള്‍ ആണ്.അങ്ങനെ ഉള്ള അവരോടാണ് ജാസ്മിന്റെ സഹനത്തിന്റെ സ്പീച്ച്. അവരുടെ പ്രായവും പക്വതയും വെച്ച് ജാസ്മിനോട് സംസാരിക്കാന്‍ 5 മിനിറ്റ് സമയം ചോദിച്ചു. ജാസ്മിന്‍ തയ്യാറായില്ല.
അതു പോലെ ലക്ഷ്മി പ്രിയ. സബീന അബ്ദുല്‍ ലത്തീഫ് ലക്ഷ്മിപ്രിയ ആയതും അവരുടെ ജീവിതത്തില്‍ അനുഭവിച്ച പ്രയാസങ്ങളും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

3


ജാസ്മിനെക്കാള്‍ ഏറെ പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുള്ള ധന്യയും ലക്ഷ്മിയും ജാസ്മിന്റെ പ്രസംഗത്തെ അതു അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളഞ്ഞത് ആ മുഖങ്ങളില്‍ നിന്ന് വായിച്ചെടുക്കാം.26 വയസ്സിനുള്ളില്‍ ഞാന്‍ കൊറേ അനുഭവിച്ചവള്‍ ആണ് അതു കൊണ്ട് ഞാന്‍ ഇങ്ങനെ ഒക്കെ പെരുമാറും, വയലന്റ് ആകും, മോശം വാക്കുകള്‍ പറയും എന്നെ എല്ലാരും സഹിച്ചോണം എന്നുള്ള ജാസ്മിന്റെ ആറ്റിറ്റിയൂഡ് അതിനെയാണ് വെറുക്കുന്നത്.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
    4


    നമ്മുടെ പരിചയത്തില്‍ ഉള്ള എത്രയോ സ്ത്രീകള്‍ എന്തെല്ലാം പ്രശ്‌നങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ ആണ്. എല്ലാവരും ഏതെങ്കിലും രീതില്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ ആണ് അനുഭവിക്കുന്നവര്‍ ആണ്. അതു കൊണ്ടു ജാസ്മിനോട് സിംപതി ഇല്ല. ഗെയിം കളിക്കാന്‍ വന്ന ജാസ്മിന്‍ എന്ന് മുതല്‍ ഒരാളില്‍ മാത്രം കോണ്‍സെന്‍ട്രേറ്റ് ചെയ്തു തുടങ്ങിയോ അന്ന് മുതല്‍ ഒരു വ്യകതി എന്ന നിലയിലും ഒരു ഗെയിമര്‍ എന്ന നിലയിലും തോറ്റു തുടങ്ങുകയായിരുന്നു. ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്ന രീിലേേെമി േഇടയ്ക്കു വച്ച് കാലിടറി. ഇപ്പോള്‍ കളി മുഴുമിപ്പിക്കാന്‍ ആവാതെ പുറത്തേക്ക്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+