ജാനകിയെ പുറത്താക്കിയത് ശരിയോ: ഭൂരിഭാഗം ഇപ്പോഴും മാറാത്തതിന് ഉദാഹരണമെന്ന് വിമർശനം
ആദ്യ ആഴ്ചയില്‍ തന്നെ എലിമിനിഷേന്‍ പ്രഖ്യാപിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 4. എലിമിനേഷന്‍ ഇല്ലാതെയായിരുന്നു കഴിഞ്ഞ സീസണുകളിലെ ആദ്യ ആഴ്ച കടന്നുപോയിരുന്നതെങ്കില്‍ ഇത്തവണ അതില്‍ നിന്നും വ്യത്യസ്തമായി ആദ്യ വാരം തന്നെ നോമിനേഷനും വോട്ടിങും നടത്തി 17 മത്സരാർത്ഥികളില്‍ നിന്നും ഒരാളെ പുറത്തേക്ക് അയക്കുകയായിരുന്നു.
ആദ്യ ആഴ്ചയിലെ ഈ പുറത്താക്കലിനെതിരെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ കൗതുകകരമായിരുന്നു ബിഗ് ബോസിന്റെ ഇത്തവണത്തെ പുറത്താക്കല്‍ നടപടി. ക്യാപ്റ്റന്‍ അശ്വിന്‍ ഒഴികെ 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ വന്നതിനാല്‍ ആരും പുറത്താകാന്‍ സാധ്യതയുള്ളവർ എന്നതായിരുന്നു തുടക്കത്തിലെ സ്ഥിതി.

എന്നാല്‍ ഈ 16 പേരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവര്‍ ഈ ആഴ്ച പുറത്തേക്ക് പോവേണ്ടി വരില്ലെന്ന് ആദ്യ വീക്കെന്‍ഡ് എപ്പിസോഡില്‍ എത്തിയ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇവരും കഴിഞ്ഞ് ശേഷിക്കുന്ന 11 പേരായിരുന്നു ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

ഇതില്‍ നവീന്‍, ധന്യ, നിമിഷ എന്നിവർ സേഫ് ആണെന്ന് അദ്യ ഘട്ടത്തിലും ലക്ഷ്മി, അപര്‍ണ്ണ, അഖില്‍ എന്നിവരുടെ കാര്യം പിന്നീടും മോഹന്‍ലാല്‍ വ്യക്തമാക്തി. റോണ്‍സണ്‍, റോബിന്‍, ശാലിനി, ജാനകി, ദില്‍ഷ എന്നിവരായിരുന്നു തുടർന്നുള്ള നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിച്ചിരുന്നത്. എലിമിനേറ്റ് ചെയ്യപ്പെടുന്ന ആളുടെ പേര് വേദിയില്‍ നിന്നും മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നതായിരുന്നു പതിവ് രീതിയിലെങ്കില്‍ ഇത്തവണ അങ്ങനെയായിരുന്നില്ല.

എലിമിനേറ്റ് ചെയ്യപ്പെടുന്ന ആളുടെ പേര് വെച്ചിരിക്കുന്ന ഒരു പെട്ടി സ്റ്റോർ റൂമിലൂടെ മത്സരാർത്ഥികളിലേക്ക് എത്തിക്കുകയായിരുന്നു. ആ പെട്ടി തുറന്ന് എലിമിനേറ്റ് ആവുന്ന ആളിന്‍റെ പേര് വായിക്കാനുള്ള ചുമതല മോഹന്‍ലാല്‍ നടി ലക്ഷ്മിപ്രിയക്കാണ് നല്‍കിയത്. പെട്ടിത്തുറന്ന ലക്ഷ്മിപ്രിയ പുറത്താകുന്ന ആളുടെ പേര് എല്ലാവരുടേയും മുന്നിലേക്ക് ഉയർത്തിക്കാട്ടുകയും ഉറക്കെ വായിക്കുകയുമായിരുന്നു. ജാനകിയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും ആദ്യം പുറത്തായ ആ മത്സരാർത്ഥി.

അതേസമയം, ജാനകിയെ പുറത്താക്കിയത് സംബന്ധിച്ച വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. ബിഗ്ഗ് ബോസ്സ് മലയാളം പ്രേക്ഷകർ ഭൂരിഭാഗം ഇപ്പോഴും മാറിയിട്ടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ജാനകിയുടെ എവിക്ഷൻ എന്നായിരുന്നു ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്. ആക്റ്റീവ് ആയ ഒരാളെ പുറത്താക്കി. ഇനി അടുത്തത് ആര് എന്ന ചോദ്യത്തിന് കമെന്റ്സ് വരുന്നു. ഡെയ്സി,ജാസ്മിൻ, നിമിഷ എന്ന്..
ആകെ കളിക്കുന്ന,റിയൽ ആയി നിന്ന് ഒട്ടും ഇമേജ് കെട്ടിപ്പടുക്കാനുള്ള ശ്രമമില്ലാതെ ,കണ്ടന്റ് തരുന്ന ഇവരെ കൂടി പുറത്താക്കിയിട്ട് എന്താണ് ഈ പറയുന്നവർക്ക് വേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.

ഇവർ പോയിട്ട് എന്ത് കാണാൻ വേണ്ടിയാണ്? അത്തരം ഓണവില്ലു വീട് കാണാൻ എത്രയെത്ര സീരിയലുകൾ ഏഷ്യാനെറ്റ് തന്നെ സംപ്രേഷണം ചെയുന്നുണ്ട്. അതൊക്കെ കണ്ടാൽ പോരെ...? കഷ്ടം തന്നെ. സീസൺ 4 ആയി. ഇനിയും ഒരു മാറ്റം വന്നില്ല എങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. പ്രേക്ഷകരുടെ കാഴ്ചപ്പാടിലും ഇനിയെങ്കിലും മാറ്റമുണ്ടാവേണ്ടത് അനിവാര്യമാണെന്നും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

വോട്ടിങ് മാത്രം നോക്കിയല്ല എവിക്ഷൻ എന്നാണ് എന്റെ ഒരു ഊഹം എന്നാണ് എന്തുകൊണ്ട് ജാനകി എന്ന ചോദ്യത്തിന് ഉത്തരമായി മറ്റൊരു ആരാധകന്‍ പറയുന്നത്. വോട്ടിങിന്നല്ല പങ്കുണ്ട് എന്നിരുന്നാലും ഭാവിയിൽ ബിബിക്ക് കിട്ടാവുന്ന കണ്ടന്റ് നോക്കിയും ആകാം പുറത്താക്കല്‍. ശാലിനിയെ പലരും സൂര്യ ആയി കമ്പയർ ചെയ്തത് തന്നെയാകാം അവർ അവിടെ തുടരാൻ ഉള്ള ഒരേയൊരു കാര്യം

സൂര്യ ഉണ്ടാക്കിയ പോലെ ഭാവിയിൽ എന്തേലും കണ്ടെന്റ് അത് മോശമായാൽ കൂടി ബിബിക്ക് കിട്ടും എന്ന പ്രതീക്ഷയിൽ ആകും അവർ സേഫ് ആയതു.. അഖിൽ സൂരജ് സൗഹൃദം ആകും അവർക്കു സേഫ് ആകാനുള്ള കാരണം... സുചിത്ര അത്ര ആക്റ്റീവ് അല്ലെങ്കിലും ചില സമയത്ത് ലക്ഷ്മിയെ പോലെ ബോസ്സി ആകുന്നുണ്ട്. ഒരുപക്ഷെ അതായിരിക്കും സൂചിത്രയേ സഹായിച്ചത്.. ചിലപ്പോൾ ഇങ്ങിനെ കുറെ കാര്യങ്ങൾ കണക്കു കൂട്ടിയാകും ജാനകി പുറത്തേക് പോയത്. എന്നാലും ഈ മേല്പറഞ്ഞവരെക്കാളും എനിക്ക് ജാനകിയെ ആയിരുന്നു ഇഷ്ടമെന്നും ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications