'ടോപ് ഫൈവിൽ വരാൻ കഴിവുള്ള മത്സാർത്ഥി എന്നല്ല, ശാലിനിയെക്കാൾ 100 മടങ്ങ് ഭേദം ലക്ഷ്മിയാണ്'
ബിഗ് ബോസ് മലയാളം സീസണ്‍ 4 റിയാലിറ്റി ഷോ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ പല വിധത്തിലുള്ള അഭിപ്രായങ്ങളാണ് ആരാധകരില്‍ നിന്നും ഉയർന്ന് വരുന്നത്. ഷോ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തുന്നില്ല എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട വിമർശനം. മത്സരാർത്ഥികള്‍ കൂടുതല്‍ ശക്തമായ പ്രകടനം കാഴ്ചവെക്കേണ്ടതുണ്ടെന്നും ഇവർ അഭിപ്രായപ്പെടുന്നു. അതോടൊപ്പം തന്നെ മത്സരാർത്ഥികളെ താരതമ്യം ചെയ്തുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളും പ്രേക്ഷകർ പങ്കുവെക്കുന്നു. അതില്‍ തന്നെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും വൈറലായി മാറിയിരിക്കുന്നത് ശാലിനിയേയും ലക്ഷ്മിപ്രിയയേയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു കുറിപ്പാണ്.
ഷോർട്സില്‍ തിളങ്ങി മംമ്തയും: പൊളിച്ചെന്ന് ആരാധകർ
ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ അഭിപ്രായപ്രകടനം. ലക്ഷ്മിപ്രിയ അത്ര മികച്ച മത്സരാർത്ഥിയൊന്നും അല്ലെങ്കിലും ശാലിനിയേക്കാള്‍ ഭേദമാണെന്നാണ് ഒരു ആരാധകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു വെക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബാക്കിയെല്ലാം വിടു. രണ്ടുദിവസം മുൻപ് നടന്ന ശാലിനി -ലക്ഷ്മിപ്രിയ വിഷയം ഒന്ന് മാറിനിന്ന് നോക്കൂ .പഴയ പ്രിയദർശൻ സിനിമകളുടെ ആരാധികയാണ് ശാലിനിയെന്ന് തോനുന്നു. ആദ്യം ശാലിനിക്ക് തെറ്റിദ്ധാരണ , പിന്നെ ലക്ഷ്മിപ്രിയക്ക് തെറ്റിദ്ധാരണ, പിന്നെ ബാക്കിയുള്ള വീട്ടിലുള്ളവർക്ക്ന് തെറ്റിദ്ധാരണ, അവസാനം പ്രേക്ഷകർക്കും തെറ്റിദ്ധാരണ. മിസ് അണ്ടർസ്റ്റാന്റിങ് സ്ട്രാറ്റജി.

ലക്ഷ്മിപ്രിയ കെട്ടിപ്പിടിച്ചപ്പോൾ നാക്കിറങ്ങിപ്പോയ ശാലിനി സെന്റിമെന്റ്സ് നല്ലതായി വർക്കൌണ്ട് ചെയ്തു. അതുകഴിഞ്ഞു അതൊരു വൻപ്രെശ്നമായി ബിഗ്ഗ്‌ബോസ് എപ്പിസോഡിൽ വരാൻമാത്രം "കണ്ടന്റ് " ഉണ്ടെന്നു തോന്നിയപ്പോൾ ശാലിനിയിലെ ബാലാമണി ഉണർന്നു . പിന്നെ കരച്ചിലായി പിഴിച്ചിലായി, എന്തിന് പാവം ലക്ഷ്മിപ്രിയ കെട്ടിപിടിച്ചതു തന്നെ എന്തൊമാരകകുറ്റംചെയ്തപോലെയായി.

അവസാനം കെട്ടിപിടിച്ചാശ്വസിപ്പിച്ച ലക്ഷ്മിപ്രിയയെ ശാലിനിതന്നെ നോമിനേറ്റ് ചെയ്തു. ബാലാമണി ഗെയിം ഫുള്‍ ഫോമിലെത്ത്. ഇരവാദം ഗെയിം കളിക്കുമ്പോൾ എപ്പോളും ക്രൌഡ് മെന്റാലിറ്റി വീക്ക് ആയി കരഞ്ഞുകലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന ആളുകളെ സപ്പോർട്ട് ചെയ്യുക എന്നതാണ് .

അവർ കുറ്റംചെയ്താലും കണ്ണുനീരിന് 501 ബാർ സൊപ്പിന്റെ എഫക്ട് ആണെല്ലോ. അതേസമയം കുറച്ചുറക്കെ കാര്യങ്ങൾ പറയുന്നവർ എപ്പോളും തെറ്റുകാരാകും . ഇരവാദം നടത്തി സീസൺ 1 മുതൽ വിജയിച്ചവർ പയറ്റിത്തെളിഞ്ഞ ട്രാക്കാണിത് . ലക്ഷ്മിപ്രിയ വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് ആരാവശ്യവുമില്ലാതെ കെട്ടിപിടിച്ചു. അല്ലറചില്ലറ വെറുപ്പിക്കൽസ് കാരണം 2-3 നോമിനേഷൻ അല്ലാതെതന്നെ കിട്ടിയേനെ. ഇതുകാരണം "8" ഇന്റെ പണികിട്ടി.

പക്ഷെ ഷോ മൊത്തത്തിൽ എടുക്കുമ്പോൾ കുറച്ചു സീരിയൽ സ്റ്റാന്ഡേർഡ് മത്സരാർത്ഥി എങ്കിലും കൊടുക്കുന്നത് ലക്ഷ്മിപ്രിയയാണ് . സീരിയൽ ഫീൽഡിൽനിന്നും തന്നെയുള്ള സുചിത്ര വളരെ സേഫ് പ്ലേയാണ് . ബാലാമണിയായി പരകായപ്രവേശം നടത്തുമ്പോൾമാത്രം ഒരു ബാലരമ സ്റ്റാൻഡേർഡിൽഉള്ള കരച്ചിൽ & മൂഡോഫ് സീന്‍സ് മാത്രം ( അതും വല്ലപ്പോളും ) തരുന്ന ലക്ഷ്മിയെക്കാൾ അവിടെകുറച്ചുനാൾ കൂടി നില്ക്കാൻ എന്തുകൊണ്ടും യോഗ്യ ലക്ഷ്മിപ്രിയയാണ് . ഇതിന്റെ അർഥം ലക്ഷ്മിപ്രിയ ടോപ് ഫൈവിൽ വരാൻ കഴിവുള്ള മത്സരാർത്ഥി എന്നല്ല, ശാലിനിയെക്കാൾ 100 മടങ്ങുഭേദം ലക്ഷ്മി എന്നാണ്

ഒറ്റപ്പെടൽ സ്ട്രാറ്റജിയുടെ വളരെ ക്ലീഷെ ആയ മറ്റൊരു പതിപ്പ് ആണ് ശാലിനി ഇവിടെ കാണിച്ച് കൊണ്ട് ഇരിക്കുന്നതെന്ന് മറ്റൊരു പ്രേക്ഷകനും കുറിച്ചു. ഇതിന് മുന്‍പും ഹൌസ്മേറ്റില്‍ ഇല്‍ പലരും പറഞ്ഞിട്ടുണ്ട് ചെറിയ കാര്യങ്ങൾ പ്രഷ്നമാക്കി ആക്കി പിണങ്ങി മാറി ഇരിക്കുന്ന പ്രകൃതം ആണ് ശാലിനിക്ക് എന്ന്... ഇനി നോമിനേഷന്‍ ചെയുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാവും - ഗെയിം നെ അടിസ്ഥാനമാക്കി ചെയത് അല്ല, മറിച്ച് വളരെ വ്യക്തിപരമായിട്ടാണ് ആയിട്ടാണ് ശാലിനി നോമിനേഷന്‍ നടത്തുന്നതെന്നും ഈ ആരാധകന്‍ അഭിപ്രായപ്പെടുന്നു












Click it and Unblock the Notifications