'ലക്ഷ്മിപ്രിയ കുലസ്ത്രീ, ധന്യയും നവീനും മാന്യൻമാർ..ജാസ്മിൻ മൂസയ്ക്ക് ഓവർ ഹൈപ്പ്';ഫസ്റ്റ് ഇംപ്രഷൻ കുറിപ്പ്
കൊച്ചി; ഒടുവിൽ പ്രേക്ഷകർ ഏറെ കാത്തിരുന്ന ബിഗ് ബോസ് സീസൺ 4 ആരംഭിച്ചിരിക്കുകയാണ്. 17 മത്സരാർത്ഥികളാണ് ഇക്കുറി ഉള്ളത്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ അത്ര സുപരിചിതരല്ലാത്ത പല മുഖങ്ങളും ഇക്കുറി ബിഗ് ബോസിൽ ഉണ്ട്. വിവിധ ടാസ്കുകൾ ഒക്കെയായി കളി മുറുകി തുടങ്ങുന്നതേയുള്ളൂ. ചിലർ തങ്ങളുടെ ഗെയിം സ്ട്രാറ്റജികൾ പതിയെ പയറ്റ് തുടങ്ങിയിട്ടുണ്ട്. അതിനിടയിൽ ചില പൊട്ടലും ചീറ്റലുമൊക്കെ ഒരു കോണിൽ നിന്ന് തുടങ്ങിയിട്ടുമുണ്ട്. എന്തായാലും ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരും ആവേശത്തിലായിരിക്കുകയാണ്.

അതേസമയം ഇപ്പോൾ ആരാണ് മുന്നേറുന്നതെന്ന് പറയാൻ സമയട്ടില്ലേങ്കിലും ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മത്സരാർത്ഥികളെ കുറിച്ച് വിലയിരുത്തലുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. 17 പേരെ കുറിച്ചും ഒരു ആരാധകർ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലാകുന്നുണ്ട്.ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ വന്ന കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഇനി എന്റെ ഫസ്റ്റ് ഇമ്പ്രഷൻ :
1)നവീൻ അറക്കൽ : മാന്യൻ, കുഴപ്പമില്ലാത്ത ഗെയിമർ
2)ജാനകി സുധീർ : തുള്ളിച്ചാടി നടക്കുന്നുണ്ട്, ഇപ്പോൾ വല്യ കുഴപ്പമില്ല
3)ലക്ഷ്മി പ്രിയ : കാർന്നോത്തി, കുലസ്ത്രീ, കയ്യിൽ സ്റ്റോക്കുള്ള ശ്ലോകങ്ങൾ കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് പിടിയില്ല. പെട്ടെന്ന് പുറത്തേക്ക് വിട്ടാൽ അത്രേം ഇമേജ് ഡാമേജ് കുറക്കാം

4)ഡോ. റോബിൻ രാധാകൃഷ്ണൻ : ബുദ്ധിമാൻ കളിക്കാൻ നോക്കുന്നു, പക്ഷെ പ്രേക്ഷകർക്ക് നെഗറ്റീവ് ഇമ്പ്രഷൻ ഉണ്ടാക്കാനെ ചാൻസുള്ളൂ
5)ധന്യ മേരി വര്ഗീസ് : മാന്യ
6)ശാലിനി : നോട്ട് ആപ്റ്റ് ഫോർ ദി ഗെയിം, പെട്ടെന്ന് പുറത്തു വീട്ടില്ലെങ്കിൽ കഴിഞ്ഞ തവണ സൂര്യയെ സഹിച്ചത് പോലെ പ്രേക്ഷകർക്ക് പണിയാകും

7)ജാസ്മിൻ മൂസ : ഓവർ ഹൈപ്പ് ഒക്കെ കൊടുത്ത് കയറ്റിയത് കൊണ്ട് കാര്യമായൊന്നും കയ്യിലില്ലെന്ന് തിരിച്ചറിയുമ്പോൾ പതിയെ ഇറങ്ങി പോയിക്കൊള്ളും. സ്ക്രിപ്റ്റഡ് ഷോ ആയിരുന്നേൽ കുറച്ച് പഞ്ച് ഡയലോഗ് ഒക്കെ കാണാപാഠം പഠിപ്പിച്ച് വിടാമായിരുന്നു
8)കുട്ടി അഖിൽ : എന്റർടൈൻ ചെയ്യിക്കാൻ പറ്റുന്നുണ്ട്, ആവറേജ് ഗെയിമർ
9)ഡെയ്സി ഡേവിഡ് : പോര, കളിയിലേക്ക് വരുമായിരിക്കും

7)ജാസ്മിൻ മൂസ : ഓവർ ഹൈപ്പ് ഒക്കെ കൊടുത്ത് കയറ്റിയത് കൊണ്ട് കാര്യമായൊന്നും കയ്യിലില്ലെന്ന് തിരിച്ചറിയുമ്പോൾ പതിയെ ഇറങ്ങി പോയിക്കൊള്ളും. സ്ക്രിപ്റ്റഡ് ഷോ ആയിരുന്നേൽ കുറച്ച് പഞ്ച് ഡയലോഗ് ഒക്കെ കാണാപാഠം പഠിപ്പിച്ച് വിടാമായിരുന്നു
8)കുട്ടി അഖിൽ : എന്റർടൈൻ ചെയ്യിക്കാൻ പറ്റുന്നുണ്ട്, ആവറേജ് ഗെയിമർ
9)ഡെയ്സി ഡേവിഡ് : പോര, കളിയിലേക്ക് വരുമായിരിക്കും

13) അപർണ മൾബറി : ഇടിച്ചു കയറി കളിക്കാൻ അറിയില്ല, എങ്കിലും കുറച്ചു കാലം നിന്നാൽ പ്രേക്ഷകരുടെ മനം കവരാൻ ചാൻസ് ഉണ്ട്
14) സൂരജ്.എ : എന്റർറ്റൈൻ ചെയ്യാൻ പറ്റുന്നുണ്ട്, കുറച്ചു കാലം നിൽക്കാൻ എല്ലാരും സഹായിക്കണം
15) മൊഹമ്മദ് ഡെലിജൻ ബ്ലസ്ലി : ഒരു നന്മമരം കളിക്കാനുള്ള ശ്രമം മുഴച്ചു കാണുന്നു, പക്ഷെ അത് ഫലിപ്പിക്കാൻ മാത്രം ബുദ്ധിയില്ല

16) ദിൽഷ പ്രസന്നൻ : നല്ല പെരുമാറ്റവും സൗന്ദര്യവും കൊണ്ട് കോഴി + കുടുംബ പ്രേക്ഷകരുടെ ചിലവിൽ മുന്നോട്ട് പോകും. ആവറേജ് ഗെയിമർ
17) സുചിത്ര : പ്രതീക്ഷിച്ചത് പോലുള്ള കുലസ്ത്രീ കളി ഇല്ലാത്തത് പോസിറ്റീവ് ആണ്. ആവാനാണ് ചാൻസ്












Click it and Unblock the Notifications