Get Updates
Get notified of breaking news, exclusive insights, and must-see stories!

“അളിയാ എന്റെ കയ്യിൽ പൈസ ഒന്നുമില്ലടാ, ആകെ ഉള്ളത് ഇതാണ്”; ഇതാണ് ബ്ലെസ്ലി, സുഹൃത്തിന്റെ കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസൺ 4 നാടകീയ രംഗങ്ങളോടെയും വാശിയേറിയ ടാസ്കുകളിലൂടെയുമടക്കം രസകരമായി മുന്നോട്ട് പോവുകയാണ്. ഇതുവരെയുളള പ്രകടനം വെച്ച് വിലയിരുത്തിയാൽ ഫൈനലിലെത്താൻ പ്രേക്ഷകർ സാധ്യത കൽപ്പിക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ബ്ലെസ്ലി.

സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ ബ്ലെസ്ലിക്കുണ്ട്. എന്നാൽ അവഗണനയും ബോഡിഷെമിങ്ങും ചെയ്യാത്ത കുറ്റത്തിന് കുറ്റപ്പെടുത്തുകയുമൊക്കെയാണ് ബിഗ് ബോസ് ഹൌസിൽ ബ്ലെസ്ലി നേരിടുന്നത് എന്ന് ആരോപിക്കുകയാണ് സുഹൃത്തായ സാഹിൽ അബ്ദുളള. ബ്ലെസ്ലിയെ കുറിച്ചുളള സാഹിലിന്റെ കുറിപ്പ് വൈറലാകുന്നു.

1

സാഹിൽ അബ്ദുളളയുടെ കുറിപ്പ് വായിക്കാം: “അളിയാ എന്റെ കയ്യിൽ പൈസ ഒന്നുമില്ലടാ , ആകെ ഉള്ളത് ഇതാണ്..” സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞാണ് എഴുതുന്നത് ഒപ്പം ചെറിയ നൊമ്പരവും.. പ്രിയ സുഹൃത്ത് ബ്ലെസ്ലി കോളേജ് മുതലുള്ള സൗഹൃദം.. ആദ്യമായി കാണുന്നത് കോളേജ് ആർട്സ് ഡേയിൽ ഒരു ഗിറ്റാർ പിടിച്ച് ഇരുന്നുകൊണ്ട് Jo Tu Mera Hamdard Haii എന്ന ഹിന്ദി പട്ടു പാടുമ്പോൾ ആണ്. അതുവരെ ഡിസ്ട്രാക്ടഡ് ആയിരുന്ന ഓഡിയൻസ് പെട്ടെന്ന് സൈലന്റ് ആവുകയും കോളേജിന്റെ പല ഭാഗത്തു നിന്നും പിള്ളേർ ഓടി കൂടിയതും ഒരു സിനിമ സീൻ പോലെ ഇന്നും മനസ്സിൽ..

2

ഇതിലൊക്കെ എനിക്ക് അസൂയ തോന്നിയ നിമിഷം എന്തെന്നാൽ ഓഫീസിൽ നിന്നും പ്രിൻസിപ്പൽ ഷെയ്ഖ് സർ വേഗത്തിൽ ഇറങ്ങി സ്റ്റേജിൽ വരുകയും.. പാട്ട് കഴിഞ്ഞ ഇറങ്ങിയ ബ്ലെസ്ലിയെ തിരികെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു... ‘ഈ പാട്ട് കേട്ട് വന്നതാണ് ഞാൻ, റെക്കോർഡിംഗ് ഇട്ടിരിക്കുന്നതാണോ എന്ന് സംശയം ആയിരുന്നു.. ബ്ലെസ്സ്ലീ മോനെ.. നീ ഉയരങ്ങളിൽ എത്തും' ഇത്രെയും പറഞ്ഞിട്ട് പോക്കറ്റ്ൽ നിന്ന് അപ്പോൾ തന്നെ കുറച്ച് കാഷ് എടുത്ത് ഒരു ഗിഫ്റ്റായി കൊടുത്തു.. കോളേജിൽ ബ്ലെസ്ലി അധികം ആരോടും അതിരു വിട്ട് സംസാരിക്കാത്തതിനാൽ, ജാഡയാണ് എന്ന് ഞാൻ വിചാരിച്ചു.. സോ, ഞാനും മൈൻഡ് കൊടുത്തില്ല..

3

പിന്നീട് അവന്റ ആദ്യ യൂട്യൂബ് ഹിറ്റ് ആയ TRIBUTE FOR MANICHETTAN എന്ന പാട്ട് കേൾക്കുകയും ഞാൻ മെസ്സേജ് അയച്ചു പ്രശംസിക്കുകയും ചെയ്തു.. എന്നാൽ ഞാൻ കാണുന്ന സമയം കാര്യമായ റീച്ച് വീഡിയോ സോംഗിന് കിട്ടിയിരുന്നില്ല.. അങ്ങനെ ഞാൻ എന്നെകൊണ്ട് കഴിയുന്നതുപോലെ സപ്പോർട് ചെയ്യുകയും ഞങ്ങൾ ഒന്നിച്ചു നിന്ന് ഷെയർ ചെയ്യുകയും ഒക്കെ ചെയ്തു.. ആ പാട്ട് ജനങ്ങളിലേക്ക് എത്തിയതും ദിവസങ്ങൾ കൊണ്ട് മില്യൺ അടിക്കുകയും ചെയ്തു.. ഒന്നും പ്രതീക്ഷിക്കാതെ അവന്റെ കൂടെ നിന്നതു കൊണ്ട്‌ അവൻ എന്നോട് നന്ദി കാണിച്ചത് ഇന്നും ജീവിതത്തിൽ ഒരു പാഠമായി ഞാൻ കൊണ്ടുനടക്കുന്നു..

4

അവൻ അവന്റെ സ്വന്തം ഗിറ്റർ എനിക്ക് ഗിഫ്റ്റ് ചെയ്തു.. 'അളിയാ എന്റെ കയ്യിൽ പൈസ ഒന്നുമില്ലടാ , ആകെ ഉള്ളത് ഇതാണ്.. ഞാൻ പഠിച്ചു കൊണ്ടിരുന്ന ഗിറ്റാർ ആണ്.. ഇത് നിനക്കുള്ള സമ്മാനം ആണ്''. അവിടെ തുടങ്ങിയ ബന്ധം ആണ്.. ശേഷം ഇന്നുവരെയും അവന്റെ കൂടെയുണ്ട്.. അവൻ ഉയരുന്നതിനു ഒരു സാക്ഷിയായി.. കഴിഞ്ഞില്ല.. അവന്റെ യൂട്യൂബ് ചാനൽ മോണിറ്റൈസ് ആവുന്നതും മണിച്ചേട്ടന്റെ ട്രിബ്യൂട്ട് സോങ് ഹിറ്റായതോടു കൂടിയാണ്. ശേഷം അവന്റെ ആദ്യത്തെ യൂട്യൂബ് വരുമാനത്തിന്റെ പകുതി എനിക്ക് അയച്ചു.. "അത് നിന്റെ എഫർട്ട് കൂടെ ആയിരുന്നു ഡാ" ഒരുപാട് വിസമ്മതിച്ചിട്ടും അവൻ അത് തിരികെ വാങ്ങിയില്ല..

5

അവനിലൂടെ ഞാൻ പഠിച്ച പാഠം അതായിരുന്നു.. ”നമ്മുടെ കൂടെ നിന്നവരെ മറക്കരുത്, ആവിശ്യം കഴിഞ്ഞാൽ ആരെയും ഉപേക്ഷിക്കരുത്, വന്ന വഴി മറക്കരുത്".ഞാൻ എന്റെ ജീവിതത്തിൽ ഈ പ്രായത്തിൽ ഇത്രെയും സത്യസന്ധനായ ഒരാളെ കണ്ടിട്ടില്ല.. ഇത്രെയും ജീവിതത്തിൽ ethics ഉം മര്യാദയും സൂക്ഷിക്കുന്ന ഒരാളെ കണ്ടിട്ടില്ല.. മ്യൂസിക് എന്ന സ്വപ്നത്തിന് വേണ്ടി ഒരുപാട് കഷ്ടപെടുന്നവനാണ്.. ജീവിതത്തിൽ ആഗ്രഹങ്ങൾ ഉള്ളവനാണ്.. ഒരുപാട് എഫർട്ട് ഇട്ടാലും വേണ്ടത്ര ഫലം ജനങ്ങളിൽ നിന്നും കാണാത്തത് പലപ്പോളും എനിക്ക് ഒരു വിഷമവും സഹതാപവും അവനോട് തോന്നിയിട്ടുണ്ട്.. അപ്പോളും അവനു ആരോടും പരാതിയുമില്ല പരിഭവവുമില്ല..

6

സത്യസന്ധത മാത്രമല്ല.. ബ്ലെസ്ലി ഒരു അസാധ്യ ബുദ്ധിശാലിയാണ് കൂടാതെ വാശിക്കാരനാണ്.. ഇഎംഐ പോലും അടച്ച് തീർക്കാത്ത തന്റെ കാമറ മോഷ്ടിച്ചുകൊണ്ട് പോയ കള്ളനെ സ്വയം കണ്ടെത്തി ഇൻസ്റ്റഗ്രാം ലൈവ് ൽ കൂടെ പിടികൂടിയ ചരിത്രവും അവനുണ്ട്.. അവന്റെ ബിഗ് ബോസ് എൻട്രി ഞാൻ ടിവിയിൽ കാണുമ്പോൾ അത് വീഡിയോ എടുത്ത് സ്റ്റാറ്റസ് ആക്കാൻ പ്രിപയേർഡ് ആയിരുന്നു.. അവനെ സ്റ്റേജിൽ കണ്ടതും ഫോൺ പിടിച്ച എന്റെ കൈ വിറയൽ തുടങ്ങി.. സന്തോഷം കൊണ്ട് കണ്ണ് നിറയാൻ തുടങ്ങി.. ഇത്രെയും നാൾ അവന്റെ കഷ്ടപ്പാടിനും വിഷമങ്ങൾക്കും നിരാശകൾക്കും അവഗണകൾക്കും ഒടിവിൽ പതിവുപോലെ തന്നെ ചിരിച്ചു കൊണ്ടുള്ള എൻട്രി !!

7

തോൽവികളും അവഗണനകളും മറികടന്ന് വിജയിച്ചവരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്.. എന്നാൽ അത് നേരിൽ സുഹൃത്തിലൂടെ കാണുമ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷമാണ്.. ബിഗ് ബോസിൽ ഇന്ന് ലക്ഷങ്ങൾ അവനെ കാണുകയും അവന്റെ സത്യസന്ധതയും നിലപാടും എത്തിക്സും കാണുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ... അവൻ പറഞ്ഞത് ഓർക്കുന്നു.. "അളിയാ നമ്മൾ ആരുടെയും ചാൻസ് തട്ടിയെടുത്തല്ല പാട്ടുകാരൻ ആവേണ്ടത്, ഒരാളെ തേച്ചിട്ടും അല്ല.. എനിക്ക് വേണ്ടി എന്നെ മനസിലാക്കി വിധിപോലെ ഒരു അവസരം വരട്ടെ.. ജനങ്ങൾ എന്നെയും എന്റെ പാട്ടിനെയും അന്ന് ഇഷ്ടപെടുമായിരിക്കും.. ഇല്ലെങ്കിൽ എനിക്ക് വിധിയില്ല അത്രേയുള്ളു.. പക്ഷെ ഞാൻ ട്രൈ ചെയ്യും"

8

ഇന്ന് നിന്നെ കാണുമ്പോൾ ലക്ഷങ്ങൾ നിന്നെ സ്നേഹിക്കുന്നത് കാണുമ്പോ മനസ്സിന് സന്തോഷം, അതുപോലെ തന്നെ പതിവുപോലെ അവഗണനയും ബോഡിഷെമിങ് ഉം ചെയ്യാത്ത കുറ്റത്തിന് കുറ്റപ്പെടുത്തുകയും.. എല്ലാവരോടും ഒരു വഴക്കും ഉണ്ടാക്കാതെ പരാതി പറയാതെ എന്നും ഒരേപോലെ നിക്കുന്ന നിന്നെ കാണുമ്പോ ഒരു നൊമ്പരവും.. സത്യസന്ധതയും നിലപാടും ബുദ്ധിയും നിന്നെ ഒരു നല്ല പ്ലയർ ആക്കി.. അഭിമാനം ആണ് നീ !! ഏതൊരു സിറ്റുവേഷനിലും നീ നീയായി നില്കുന്നത് കാണുമ്പോൾ.. സുഹൃത്തിനപ്പുറം.. ഞാൻ ഒരു ഫാൻ ബോയ് ആയി മാറിയിരിക്കുന്നു... NB: ഒരു പ്രൊമോഷണൽ പോസ്റ്റ് അല്ല.. ജനങ്ങളാണ് വിജയിയെ തീരുമാനിക്കുന്നത്.. ബട്ട് എല്ലാവരും കൂടി ബിഗ്‌ബോസ് വീട്ടിൽ അവഗണിക്കുന്നത് കാണുമ്പോ വിഷമം. അതുകൊണ്ട് പോസ്റ്റ് ചെയ്യുന്നു.. ''

Recommended Video

cmsvideo
    അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+