'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?

കോഴിക്കോട്: ബിഗ് ബോസ് അവസാനിച്ചെങ്കിലും അതിലെ മത്സരാര്‍ത്ഥികളുടെ ഫാന്‍ ഫൈറ്റുകളൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രധാനമായും ബിഗ് ബോസ് വിജയിയായ ദില്‍ഷയുടേയും റോബിന്റേയും അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പോരടിക്കുന്നുമുണ്ട്. ദില്‍ഷയുടെ വിജയത്തിന് പിന്നില്‍ റോബിന്റെ ഇടപെടലാണ് എന്ന തരത്തിലാണ് റോബിന്‍ ഫാന്‍സിന്റെ വാദം.

കൂടാതെ ബിഗ് ബോസ് വിന്‍ ചെയ്ത് അഞ്ച് മാസമായിട്ടും എന്തുകൊണ്ടാണ് ദില്‍ഷയ്ക്ക് സ്വന്തം നാട്ടില്‍ സ്വീകരണം ലഭിക്കാത്തത് എന്നും റോബിന്‍ ആര്‍മി ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ദില്‍ഷയ്ക്ക് സ്വന്തം നാട്ടായ കൊയിലാണ്ടിയില്‍ ലഭിച്ച സ്വീകരണം ആഘോഷമാക്കിയാണ് ദില്‍ഷ ഫാന്‍സിന്റെ മറുപടി.

1

ഈ പരിപാടിക്കിടെ ദില്‍ഷ പറഞ്ഞ ചില വാക്കുകള്‍ റോബിന്‍ ആര്‍മിക്കുള്ള ചുട്ടമറുപടിയായിട്ടാണ് ചിലര്‍ ചിത്രീകരിക്കുന്നത്. ബിഗ് ബോസില്‍ തനിക്ക് വോട്ട് ചെയ്തു എന്ന് പറഞ്ഞ് നിരവധി പേര്‍ സമീപിക്കുന്നുണ്ട് എന്നും താന്‍ പഠിച്ച കോളെജില്‍ തനിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനൗണ്‍സ്‌മെന്റ് വരെ നടത്തിയിരുന്നു എന്നുമാണ് ദില്‍ഷ പ്രസംഗത്തില്‍ പറയുന്നത്.

2

മാത്രമല്ല ബിഗ് ബോസ് കഴിഞ്ഞ ഉടന്‍ തന്നെ നിരവധി പ്രോഗ്രാമുകള്‍ ഏറ്റെടുത്തിരുന്നു എന്നും അതിനാലാണ് നാട്ടിലെ സ്വീകരണം വൈകിയത് എന്നും ദില്‍ഷ പറഞ്ഞിരുന്നു. ഡേറ്റുകള്‍ തമ്മില്‍ ക്ലാഷ് ആയതിനാലാണ് സ്വീകരണം നീണ്ട് പോയത് എന്നും കൊയിലാണ്ടിക്കാരിയാണ് എന്ന് അഭിമാനത്തോടെ തന്നെ ഇനിയും പറയും എന്നും ദില്‍ഷ പറഞ്ഞിരുന്നു.

3

ദില്‍ഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്... നിങ്ങളോടെല്ലാവരോടും എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല പ്രത്യേകിച്ച് ഞാന്‍ ഏത് നാട്ടില്‍ ഇനാഗുറേഷനായാലും എന്ത് പ്രോഗ്രാമിന് പോയാലും നമ്മുടെ സ്വന്തം നാട്ടില്‍ നമുക്കൊരു സ്വീകരണം കിട്ടുക അല്ലെങ്കില്‍ നമ്മുടെ നാട്ടുകാരുടെ മുന്നില്‍വെച്ചിട്ട് ഈ ഒരു മൊമന്റോ സ്വീകരിക്കുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യമാണ്. അത് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുമുണ്ട്.

4

കാരണം ഇവരൊക്കെ എല്ലാവരും പറഞ്ഞത് പോലെ ഞാനൊക്കെ ഈ വേദിയില്‍ എത്താനുള്ള കാരണം എന്ന് പറയുന്നത് ആദ്യം തന്നെ എന്റെ പാരന്റ്‌സാണ്, എന്റെ അച്ഛനും അമ്മയും. അവര്‍ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്റെ ആഗ്രഹം എന്താണോ, അല്ലെങ്കില്‍ എന്താണോ പ്രൊഫഷണലായിട്ട് ഏത് എടുക്കാനാണ് എനിക്ക് ആഗ്രഹം എന്ന് അവര്‍ മനസിലാക്കി എന്റെ കൂടെ നിന്നു.

5

ഇന്ന് ഞാന്‍ ഇവിടം വരെ എത്തിയിട്ടുണ്ടെങ്കില്‍ അതില്‍ വലിയൊരു ഘടകം അവര്‍ തന്നെയാണ്. ഇത് വരെ എന്റെ ഒരു ആഗ്രഹത്തിനും നോ പറയാതെ കൂടെ തന്നെ നിന്ന് ഇവിടം വരെ എത്തിച്ചു. പിന്നെ എന്റെ നാട്ടുകാരാണെങ്കിലും എനിക്ക് ബിഗ് ബോസ് കഴിഞ്ഞ് ഒരുപാട് ദിവസം ഇവിടെ നില്‍ക്കാന്‍ പറ്റിയിരുന്നില്ല. കുറച്ച പ്രോഗ്രാംസും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു.

6

പക്ഷെ ഞാന്‍ വന്ന് കഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ എന്റെ അടുത്ത് പറഞ്ഞു. ഞാന്‍ ചേച്ചിക്ക് വോട്ട് ചെയ്തിട്ടുണ്ട്, അല്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും ചേച്ചിക്ക് വോട്ടിന് വേണ്ടി നടന്നിട്ടുണ്ട് എന്ന് പറയുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്. അതിലുപരി ഞാന്‍ പഠിച്ച ആര്‍ട്ട്‌സ് കോളെജ്. അത് ഞാന്‍ അടുത്താണ് അറിഞ്ഞത്.

7

ആ കോളെജിലൊക്കെ അനൗണ്‍സ് ചെയ്തിട്ടുണ്ടായിരുന്നു എനിക്ക് വോട്ട് ചെയ്യണം ഫിനാലെയ്ക്ക് എന്നൊക്കെ പറഞ്ഞിട്ട്. അപ്പോഴും എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്താ പറയുക ഇവിടം വരെ എത്തുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമായിരുന്നില്ല. ഒരുപാട് കഷ്ടപ്പാടുകളില്‍ കൂടിയും ഒരുപാട് സ്ട്രഗിളും ഒക്കെ ഉണ്ടായിരുന്നു.

8

അതൊക്കെ ഓവര്‍കം ചെയ്തിട്ടാണ് ഇന്ന് ഇങ്ങനെ ഒരു സ്റ്റേജില്‍ വന്ന് സംസാരിക്കാനും ഇത്രയും വലിയ മൊമന്റൊ സ്വീകരിക്കാനും കഴിഞ്ഞത്. എല്ലാത്തിനും ഞാന്‍ ദൈവത്തിനോടും നന്ദി പറയുന്നുണ്ട്. ബിഗ് ബോസ് എന്ന് പറയുന്ന ഒരു വലിയ റിയാലിറ്റി ഷോ. ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട് ഒരിക്കലെങ്കിലും ഒരു പെണ്‍കുട്ടി വിന്‍ ചെയ്യണം എന്നുള്ളത്.

9

പക്ഷെ അത് ദൈവം എനിക്ക് വേണ്ടിയാണ് കരുതി വെച്ചത് എന്ന് ഞാന്‍ അറിഞ്ഞില്ല. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ബേസ്ഡ് ഓണ്‍ അവര്‍ ലൈഫ്. നമ്മുടെ ലൈഫിനെ ബേസ് ചെയ്തിട്ടുള്ള റിയാലിറ്റി ഷോ ആണ്. നമ്മള്‍ എന്ന് പറയുന്ന പേഴ്‌സണ്‍ എന്താണ് എന്ന് കാണിക്കുന്ന ഷോ ആണ് ബിഗ് ബോസ്.

10

വേണമെങ്കില്‍ ഒന്നോ രണ്ടോ ദിവസം നമുക്ക് അവിടെ അഭിനയിക്കാന്‍ പറ്റുമായിരിക്കും. പക്ഷെ ഒരു പേഴ്‌സണ് മൂന്നോ നാലോ ദിവസത്തില്‍ കൂടുതല്‍ നമുക്ക് നമ്മളെ തന്നെ മറന്ന് നില്‍ക്കാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ എന്ന പേഴ്‌സണ്‍ എങ്ങനെയാണ് എന്ന് ഉള്ളത് നിങ്ങള്‍ എല്ലാവരും ആ ഷോയിലൂടെ കണ്ടത്. അത് കണ്ടിട്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ട് എനിക്ക് വേണ്ടി വോട്ട് ചെയ്ത് അത് വിന്‍ ചെയ്യാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യം തന്നെയാണ്.

11

അതില്‍ എനിക്ക് സ്വന്തമായിട്ട് അഭിമാനം തോന്നുന്നുണ്ട്. 100 ദിവസം അവിടെ നില്‍ക്കാന്‍ കഴിഞ്ഞതിലും അത്രയും വലിയ ആളുകളുടെ കൂടെ മത്സരിച്ച് അത്രയും വിഷമങ്ങളും സങ്കടവും ഓവര്‍കം ചെയ്ത് അത്രയും വലിയൊരു ട്രോഫി ലാലേട്ടനെ പോലൊരു വലിയ ആര്‍ട്ടിസ്റ്റിന്റെ കൈയില്‍ നിന്ന് വാങ്ങിക്കുക എന്ന് പറയുന്നത് വലിയ കാര്യം തന്നെയാണ്.

12

അതിലുപരി ഒരു കൊയിലാണ്ടിക്കാരിയാണ് അല്ലെങ്കില്‍ കൊയിലാണ്ടി എന്ന് പറയുന്ന നമ്മുടെ നാട്ടിലുള്ള കുട്ടിക്ക് അത് കിട്ടി എന്ന് പറഞ്ഞ് ആളുകള്‍ എന്റെ അടുത്ത് പറയുമ്പോഴും എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എന്റെ വീട്ടില്‍ വന്നിട്ട് എനിക്ക് ഇങ്ങനെ ഒരു സ്വീകരണം ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. കാരണം ഞാന്‍ ആഗ്രഹിച്ച ഒരു സംഭവമായിരുന്നു അത്. ഞാന്‍ ഏത് നാട്ടില്‍ പോയാലും ഏത് സ്‌റ്റേജില്‍ പെര്‍ഫോം ചെയ്താലും എന്റെ നാട്ടില്‍ എന്റെ നാട്ടുകാരുടെ മുന്നില്‍ വെച്ച് ഈ ഒരു സ്വീകരണം എനിക്ക് കിട്ടുക എന്ന് പറയുന്നത് എനിക്ക് ഒരുപാട് സന്തോഷമുള്ള ഒരു കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+