റോബിന്‍ അത് വില്‍ക്കുമെങ്കില്‍ അപ്പോള്‍ നോക്കാം..; 4.5 കോടിയുടെ ഇല്ലത്തെക്കുറിച്ച് നിമിഷ പറഞ്ഞത് കേട്ടോ

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞ് മാസങ്ങളായെങ്കിലും അതിലെ മത്സരാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട്. റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ പ്രസന്നന്‍, നിമിഷ, ജാസ്മിന്‍ മൂസ, റിയാസ് സലീം, ബ്ലെസ്ലി എന്നിവരാണ് അതില്‍ പ്രധാനികള്‍. കഴിഞ്ഞ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ പോരടിച്ചിരുന്നവരാണ് റോബിനും നിമിഷയും. മത്സരത്തിന്റെ ഭാഗമായി നിമിഷ, ജാസ്മിന്‍ എന്നിവരോടെല്ലാം റോബിന്‍ രാധാകൃഷ്ണന്‍ കയര്‍ത്ത് സംസാരിച്ചിട്ടുമുണ്ട്.

ഇതിന് ശേഷം ഷോ കഴിഞ്ഞതിന് ശേഷം ഇവരെല്ലാം ഒന്നിച്ച് സെല്‍ഫിക്കായി എല്ലാം പോസ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാലും ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഇപ്പോഴും ചില മത്സരബുദ്ധി ഉണ്ടെന്ന് വെളിവാക്കുന്ന നിരവധി സന്ദര്‍ഭങ്ങളും ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ മുന്‍പന്തിയിലാണ് റോബിന്‍ രാധാകൃഷ്ണന്‍.

1

ഷോയില്‍ ഫൈനലില്‍ പോലും എത്താന്‍ സാധിച്ചില്ലെങ്കിലും അതിന് ശേഷം ഉയരങ്ങള്‍ കീഴടക്കുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് റോബിന്‍ രാധാകൃഷ്ണന്‍ യു എ ഇയില്‍ വലിയൊരു ബിസിനസ് പ്രൊജക്ടിന്റെ ഭാഗമായത്. ഇല്ലം പ്രൊജക്ടെന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിമിഷ ഇപ്പോള്‍.

2

യൂറോപ്യന്‍, അറബിക്, കേരള തീമുകളില്‍ പുതുതായി വില്ലേജ് എന്ന മാതൃകയില്‍ ആണ് ഒരു പ്രൊജക്ട് വരുന്നത്. യാക്കോബ്‌സ് ആണ് ഇതിന് പിന്നില്‍. ഈ പദ്ധതിയില്‍ ഏഴ് ഇല്ലം പ്രൊജക്ട് ആണ് നിര്‍മിക്കുന്നത്. ഇതില്‍ 25 സെന്റ് ഭൂമിയില്‍ 4.5 കോടിയുടെ ഒരു ഇല്ലം തനിക്ക് യാക്കോബ്‌സ് ബ്രാന്റിംഗിന് ഗിഫ്റ്റായി തരുമെന്ന് റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ എ സെഷനിലൂടെ നിമിഷ മറുപടി പറഞ്ഞത്.

3

അജ്മാനിലെ റോബിന്‍ രാധാകൃഷ്ണന്റെ പുതിയ പ്രോപ്പര്‍ട്ടി സന്ദര്‍ശിക്കുമോ എന്നും റോബിന്റെ നേട്ടങ്ങളില്‍ നിങ്ങള്‍ സന്തുഷ്ടയാണോ എന്നുമായിരുന്നു നിമിഷയോട് ഒരു ആരാധകന്‍ ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ എ സെഷനിലൂടെ ചോദിച്ചത്. ഇതിന് നിമിഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അതെ, റോബിന്‍ രാധാകൃഷ്ണന്‍ ആ പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ താന്‍ അവിടെ പോയി പ്രോപ്പര്‍ട്ടി സന്ദര്‍ശിക്കും എന്നാണ് നിമിഷ ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ എ സെഷനിലൂടെ ചോദിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞിരിക്കുന്നത്.

4

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആണ് നിമിഷ ജോലി ചെയ്യുന്നത്. ഇവിടെ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജര്‍ ആണ് നിമിഷ. ഇതോടൊപ്പം വേറെയും പല ചോദ്യങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ എ സെഷനിലൂടെ നിമിഷ മറുപടി പറയുന്നുണ്ട്. സ്‌കൂള്‍ പഠനകാലത്ത് ആരാകണം എന്നായിരുന്നു ആഗ്രഹം എന്ന ചോദ്യത്തിന് ഐ എ എസ് ഓഫീസര്‍ എന്നാണ് നിമിഷ മറുപടി പറയുന്നത്.

5

എന്തുകൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എത്തിയത് എന്ന ചോദ്യത്തിന് എന്തുകൊണ്ട് എനിക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ എത്തിക്കൂടാ എന്നും താന്‍ ഈ മേഖലയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു നിമിഷ മറുപടി പറഞ്ഞത്. അതോടൊപ്പം യു എ ഇയില്‍ താന്‍ താമസിക്കുന്നത് കമ്പനി ഏര്‍പ്പാടാക്കിയ വീട്ടില്‍ അല്ല എന്നും സ്വയം വാടക നല്‍കിയാണ് താമസിക്കുന്നത് എന്നും നിമിഷ പറയുന്നുണ്ട്.

6

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന നിമിഷ 53 ദിവസം ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നു. ജാസ്മിന്‍ മൂസ, റിയാസ് സലീം എന്നിവരുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ആള് കൂടിയാണ് നിമിഷ. ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ എ സെഷനില്‍ ഇരുവരേയും കുറിച്ച് ചോദിച്ചപ്പോള്‍ ജാസ്മിന്‍ ബെംഗളൂരുവിലാണ് എന്നും റിയാസ് സലീം കൊച്ചിയിലാണ് എന്നും നിമിഷ മറുപടി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+