'ശാലു പേയാടേ... സഹോദരാ... സമയമാകട്ടെ കേട്ടോ..'; പേരെടുത്ത് വിളിച്ച് ആരതി പൊടിയും കളത്തില്‍
പൊതുവെ വിവാദങ്ങളോട് സംയമനത്തോടെ ആണ് ആരതി പൊടി പ്രതികരിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ശാലു പേയാടിനെതിരെ ശക്തമായ ഭാഷയിലാണ് ആരതി പ്രതികരിച്ചിരിക്കുന്നത്

ബിഗ് ബോസ് സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസില്‍ വിജയിക്കാനോ ഷോയില്‍ 100 ദിവസമോ പൂര്‍ത്തിയാക്കാനോ സാധിച്ചില്ലെങ്കിലും അസാധാരണമായി ആരാധകവൃന്ദത്തെ സ്വന്തമാക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചിരുന്നു. റോബിനോടുള്ള അതേ സ്‌നേഹവും വാത്സല്യവും അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ആരതി പൊടിക്കും ലഭിക്കുന്നുണ്ട്.
നടിയും സംരഭകയുമായ ആരതി പൊടി ചെറിയ കാലയളവില്‍ തന്നെ സ്വന്തമായി ബിസിനസ് സ്ഥാപനം പടുത്തുയര്‍ത്തിയ ആളാണ്. എന്നാല്‍ വിവാദങ്ങളും പലപ്പോഴും ആരതി പൊടിയേയും റോബിന്‍ രാധാകൃഷ്ണനേയും തേടി എത്തിയിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേത് ആണ് സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട് അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍.
ആരതി പൊടി തന്നോട് റോബിന്‍ രാധാകൃഷ്ണനെ കുറിച്ചുള്ള ചില പരാതികള്‍ പറഞ്ഞിരുന്നു എന്ന് ആരതി പൊടിയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പുറത്ത് വിട്ട് കൊണ്ട് ശാലു പേയാട് പറഞ്ഞിരുന്നു. റോബിന്‍ രാധാകൃഷ്ണനെ വിശ്വസിക്കാനാകില്ലെന്നും സ്വന്തം ലാഭത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നയാളാണ് റോബിന്‍ എന്നും ശാലു പേയാട് ആരോപിച്ചിരുന്നു.

റോബിന്‍ രാധാകൃഷ്ണനെ കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സഹിക്കനാകാതെ ആരതി പൊടി തന്നെ കണ്ട് പരാതി പറഞ്ഞിരുന്നു എന്നായിരുന്നു ശാലു പേയാട് പറഞ്ഞിരുന്നത്. ഒരിക്കല്‍ രാത്രി ആരതി പൊടി ആവശ്യപ്പെട്ടത് പ്രകാരം താന്‍ അവരേയും സുഹൃത്തിനേയും കണ്ടു എന്നും ശാലു പേയാട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ശാലു പേയാട് പുറത്ത് വിട്ടിരുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതികരണത്തിനൊന്നും ആരതി പൊടിയോ റോബിന്‍ രാധാകൃഷ്ണനോ മുതിര്‍ന്നിര്‍ന്നിരുന്നില്ല. റോബിന്‍ രാധാകൃഷ്ണന്‍ പരോക്ഷമായ ചില മറുപടികള്‍ നല്‍കിയിരുന്നെങ്കിലും ആരതി പൊടി ഇതിനോട് പ്രതികരണമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആരതി പൊടിയും സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരിടത്ത് നല്‍കിയ കമന്റ് തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയാണ് ആരതി പൊടിയുടെ പ്രതികരണം.
ശാലു പേയാടിനെ പേരെടുത്ത് വിളിച്ചാണ് ആരതി പൊടിയുടെ മറുപടി എന്നതും ശ്രദ്ധേയമാണ്. ആരതി പൊടി പറഞ്ഞത് ഇങ്ങനെയാണ്. ഇമ്മാതിരി കഥകളും പ്രശ്‌നങ്ങളും എല്ലാം എങ്ങനെ ഉണ്ടാക്കണം എന്ന് അയാള്‍ക്ക് നന്നായി അറിയാം. അവന്റെ റോള്‍ അവന്‍ നന്നായി ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റിപ്പോയി സഹോദരാ ശാലു പേയാടേ.. ഞങ്ങള്‍ ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണ്.
എല്ലാത്തിനും ശരിയായ സമയമുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു എന്നാണ് ആരതി പൊടി പറഞ്ഞിരിക്കുന്നത്. പൊതുവെ ഇത്തരം വിവാദങ്ങളോട് ശാന്തമായി പ്രതികരിക്കുന്ന ആളാണ് ആരതി പൊടി. നേരത്തെ ലെഹങ്ക വിവാദത്തില്‍ റിയാസ് സലീം നടത്തിയ ആരോപണങ്ങളിലും ആരതി പൊടി നടത്തിയ പ്രതികരണം ഇത്തരത്തില്‍ ആയിരുന്നു.












Click it and Unblock the Notifications