Get Updates
Get notified of breaking news, exclusive insights, and must-see stories!

'അലറാൻ വിചാരിച്ചാൽ അലറുക തന്നെ ചെയ്യും; ഞാൻ മാറണം എന്ന് വിചാരിച്ചാൽ നടക്കില്ല'; മറുപടിയുമായി റോബിൻ

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ നിന്നും പകുതിക്ക് വെച്ച് പുറത്തായെങ്കിലും ഡോ റോബിൻ രാധാകൃഷ്ണന് വലിയ പിന്തുണയാണ് മലയാളി പ്രേക്ഷകർക്കിടയിൽ ഉള്ളത്. ഷോ കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞും ആരാധകർക്കിടയിൽ തരംഗം തീർക്കുകയാണ് താരം. പലപ്പോഴും പരിപാടികളിൽ പങ്കെടുക്കുമ്പോൾ തന്റെ സ്ഥിരം ശൈലിയിൽ വളരെ ശബ്ദത്തിലാണ് റോബിൻ സംസാരിക്കാറുള്ളത്. എന്നാൽ എന്തിനാണ് താരം ഇങ്ങനെ അലറി വിളിക്കുന്നതെന്ന വിമർശനമാണ് റോബിനെ വിമർശിക്കുന്നവർ ഉയർത്തുന്ന ചോദ്യം. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം. ഒരു സ്വാകര്യ പരിപാടിയിൽ വെച്ചാണ് തരം ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്.

1


'അലറേണ്ട എന്ന് വിചാരിച്ചാണ് സംസാരിക്കുന്നത്. പക്ഷേ എന്നെ ബിഗ് ബോസ് കണ്ട് ഇഷ്ടപ്പെട്ടവരാണ് പ്രേക്ഷകർ. അതുകൊണ്ട് തന്നെ അവർ ആവശ്യപ്പെട്ട് കഴിഞ്ഞാൽ ഞാൻ അലറുക തന്നെ ചെയ്യും. ഇത് കണ്ടിട്ട് ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ എനിക്ക് ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. ഞാൻ എങ്ങനെയാണോ നിങ്ങൾ എന്നെ അങ്ങനെ അംഗീകരിക്കാൻ ശ്രമിക്കണം'.

2


'ഞാൻ മാറണം എന്ന് വിചാരിച്ചാൽ അത് മാറ്റാൻ പറ്റുന്ന കാര്യമല്ല.ഞാൻ എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ. അതെപ്പോൾ ആണെങ്കിലും അങ്ങനെ തന്നെയായിയിരിക്കും', റോബിൻ പറഞ്ഞു. അതേസമയം ശബ്ദമുയർത്തി ആരും ആരോഗ്യം കളയാൻ നിൽക്കരുതെന്നും റോബിൻ പറഞ്ഞു.

3


പ്രേക്ഷകർ ആവശ്യപ്പെടുന്നത് കൊണ്ടാണ് താൻ ശബ്ദം ഉയർത്തുന്നത്. അവർക്ക് അതാണ് ഇഷ്ടം. എന്നാൽ ആരാധകർ ദയവ് ചെയ്ത് അത് ചെയ്യരുതെന്നും റോബിൻ പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് തനിക്ക് വലിയ പിന്തുണ ലഭിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രേക്ഷക പിന്തുണ ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.
ഉടൻ തന്നെ സിനിമ വരും. സിനിമകളുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുകയും ചെയ്യും, റോബിൻ പറഞ്ഞു.

4


റീച്ച് കൂട്ടണമെന്ന ഉദ്ദേശത്തോടെയാണ് ആദ്യ നാളുകളിൽ ഷോകളിൽ അലറി വിളിച്ചിരുന്നതെന്ന് റോബിൻ നേരത്തേ പറഞ്ഞിരുന്നു. ഷോ കഴിഞ്ഞ ശേഷം ആളുകളിലേക്ക് എത്തണമായിരുന്നുവെങ്കിൽ ഏതെങ്കിലും രീതിയിൽ വ്യത്യസ്തനായിരിക്കണമായിരുന്നു.കുറച്ച് സൗണ്ട് ഒക്കെ ഉണ്ടെങ്കിലെ വ്യത്യസ്തനായി നിക്കാൻ പറ്റുമായിരുന്നുള്ളൂവെന്നായിരുന്നു റോബിൻ പറഞ്ഞത്.

5

ആദ്യം ആ സ്ട്രാറ്റജി ഇറക്കി. അത് കുറച്ച് റീച്ച് കിട്ടാൻ സഹായിച്ചു. എന്റെ സാറ്റിസ്ഫാക്ഷൻ ലെവൽ എത്തിയപ്പോൾ പിന്നെ ശാന്തനായി സംസാരിക്കാൻ തുടങ്ങി', എന്നും റോബിൻ പറഞ്ഞിരുന്നു. അതേസമയം സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന റോബിൻ ഇനി ബിഗ് ബോസ് അൾട്ടിമേറ്റുണ്ടായാൽ അതിൽ പങ്കെടുക്കുമോയെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ.

4


സഹമത്സരാർത്ഥിയായ റിയാസിനെ കായികമായി ആക്രമിച്ചതോടെയായിരുന്നു റോബിനെ ഷോയിൽ നിന്നും പുറത്താക്കിയത്. അൾട്ടിമേറ്റിലേക്ക് റോബിൻ എത്തിയാൽ മികച്ച ഷോ തന്നെ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. അതേസമയം സിനിമയാണ് തന്റെ ലക്ഷ്യം എന്നാണ് റോബിൻ വ്യക്തമാക്കുന്നത്.

7


ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് ക്ഷണം ഉണ്ടായാൽ പങ്കെടുക്കുന്നത് ആലോചിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം റോബിൻ പറഞ്ഞത്. ആ സമയത്തെ സാഹചര്യത്തിന് അനുസരിച്ചാകും തീരുമാനം എടുക്കുകയെന്നും റോബിൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+