'ജാസ്മിനോ റിയാസോ റോബിനോ ബ്ലെസ്ലിയോ ഒരാളും അവിടെ ആ പണി ഒറ്റയ്ക്ക് ചെയ്യില്ല', കുറിപ്പ് വൈറൽ
ബിഗ് ബോസ് മലയാളം സീസൺ നാലിൽ വളരെ വേഗത്തിൽ ഫാൻ ബേസ് ഉയർത്തിക്കൊണ്ടിരിക്കുന്ന മത്സരാർത്ഥിയാണ് റിയാസ് സലീം. വൈൽഡ് കാർഡ് എൻട്രി ഇത്തവണ ബിഗ് ബോസ് കപ്പുയർത്തുമോ എന്ന ചോദ്യത്തിലേക്ക് വരെ കാര്യങ്ങളെത്തി നിൽക്കുന്നു. വൻ പ്രേക്ഷക പ്രീതി നേടിയ റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്നും പുറത്ത് പോകാൻ കാരണമായതോടെ റിയാസിനെതിരെ വൻ സൈബർ ആക്രമണം ഉയർന്നിരുന്നു.
അതേസമയം ഷോയിലെ ഏറ്റവും പുതിയ ടാസ്കായ കോൾ സെന്റർ ടാസ്കിലൂടെ റിയാസിന് ആരാധകർ കൂടിയിട്ടുണ്ട്. റിയാസും ലക്ഷ്മിപ്രിയയും തമ്മിലുളള ഫോൺ കോൾ ആണ് ഹിറ്റായത്. റിയാസ് ഒരു മികച്ച പെർഫോമർ ആണോ? ബിഗ് ബോസ് മലയാളം ആരാധകരുടെ ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം.

കുറിപ്പ് വായിക്കാം: ' റിയാസ് ഒരു മികച്ച പെർഫോമർ ആണോ? ഉറപ്പായും റിയാസ് കളിക്കാൻ കഴിവുള്ള ആളാണ്. പക്ഷെ റിയാസിന് ഒരുപാടു ഇളവുകൾ കിട്ടിയിട്ടുണ്ട്. ഈ സീസണിൽ ഇടക്ക് നിന്ന് കയറി വന്ന ആളാണ് റിയാസ്. എല്ലാവരെ കുറിച്ചു പഠിച്ചു, സ്ട്രടെജി ഉണ്ടാക്കി കളിക്കാനുള്ള അവസരം റിയാസിന് കിട്ടി. ഇതേ ഐറ്റം റോബിൻ ചെയ്തപ്പോ അയാൾ പലർക്കും ഇഷ്ടപെടാത്ത മത്സരാർഥി ആയിരുന്നു. റിയാസും പക്ഷെ അങ്ങനെയോ അതിനു മുകളിലോ ചെയ്തിട്ടാണ് വന്നത്. ആരെ എങ്ങനെ ടാർഗറ്റ് ചെയ്യണം എന്ന് റിയാസിന് അറിയാം. അതിലുപരി പ്രേക്ഷകർ എങ്ങനെ ആയിരുന്നു എന്നറിയാം.

രജത് കുമാറിനെ പുറത്താക്കിയ രീതിയിൽ തന്നെയാണ് റിയാസ് റോബിനും കളം വരച്ചത്. റോബിനെ സ്ഥിരമായി ടാർഗറ്റ് ചെയ്യുക, provoke ചെയ്യുക. സ്ത്രീ വിരുദ്ധൻ ആണെന്ന് സ്ഥാപിക്കുക. താൻ പുരോഗമനകാരിയാണെന്ന് സ്ഥാപിച്ചു റോബിനെ ടോക്സിക് പക്ഷത്തേക്ക് മാറ്റുക. പക്ഷെ, കൂടെയുള്ള ജാസ്മിന്റെ ടോക്സിറ്റി കണ്ടില്ലെന്ന് നടിക്കുക. ബ്ലെസ്ലീയെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കുക. തനിക്ക് അറിയാത്ത വിഷയത്തെ പറ്റി പറയാൻ അവസരം കൊടുത്ത ബ്ലസിലീയുടെ വായിൽ നിന്ന് എന്തെങ്കിലും അബദ്ധം പറ്റിയാൽ റിയാസ് ചാടി വീഴും, കടിച്ചു കീറും.

പുരോഗമന പ്രേക്ഷകർക്ക് ജാസ്മിൻ അല്ലെങ്കിൽ റിയാസ് ജയിച്ചാൽ മതി. അവരുടെ പൊളിറ്റിക്കൽ ശരികളാണ് വിജയിക്കേണ്ടത് എന്നാണ് അവരുടെ താല്പര്യം. ജീവിതം മുഴുവൻ കഷ്ട്ടപ്പെട്ട, ആണുങ്ങളുടെ ഈ സമൂഹത്തിൽ കഷ്ടപ്പെട്ട് ഉയർന്നു വന്ന ലക്ഷ്മി പ്രിയയെ ഒക്കെ LGBQT ഡെഫിനിഷൻ അറിയില്ല എന്ന് പറഞ്ഞു കളിയാക്കുന്ന പോസ്റ്റുകൾ കണ്ടു സങ്കടം വന്നു. സ്വന്തം ഭക്ഷണം പോലും ഉണ്ടാക്കി കഴിക്കാൻ അറിയാത്ത ടീംസ് ആണ് അറിവില്ലായ്മയുടെ പേരിൽ ഒരാളെ കളിയാക്കുന്നത്. ബിഗ് ബോസ്സിലെ ഏറ്റവും വലിയ ടാസ്കുകളിൽ ഒന്ന് അത്രയും പേർക്ക് വെച്ചു വിളമ്പുക എന്നതാണ്.

ജാസ്മിന്നോ റിയാസോ റോബിനോ ബ്ലെസ്ലീയോ ഒരാളും അവിടെ ആ പണി ഒറ്റയ്ക്ക് ചെയ്യില്ല. അത്തരത്തിലൊരു ടാസ്ക് ബിഗ് ബോസ്സ് നൽകണം എന്നാണ് അഭിപ്രായം. ഒരു ദിവസത്തേക്ക് എങ്കിലും. നൽകില്ല. കാരണം നല്ല ഭക്ഷണം കിട്ടിയാൽ അല്ലേ പുരോഗമനം പറയാൻ പറ്റൂ.അതുണ്ടാക്കാൻ ലക്ഷ്മി പ്രിയമാർ തന്നെ വേണം. ലക്ഷ്മി പ്രിയ പാചകം അറിഞ്ഞു കൂടെങ്കിൽ അതു റിയാസിനോട് കയർത്തു കൊണ്ട് പഠിപ്പിച്ചിട്ടില്ല. പക്ഷെ തിരിച്ചു റിയാസ് ആളുകളെ പഠിപ്പിക്കുന്നത് മാനസികമായി തകർത്തുകൊണ്ടാണ്.

ഫിസിക്കൽ ടാസ്കുകളിൽ റിയാസ് പരാജയമാണ്. രാജാവിന്റെ ടാസ്കിൽ ആദ്യമേ റിയാസിനെ രാജാവാക്കിയത് തന്നെ അഡ്വാൻടേജ് ആയിരുന്നു. എന്നിട്ടും മാല പോയി. അതിനു ശേഷം മനപ്പൂർവം ഡ്രാമയുണ്ടാക്കി തോൽവി സമ്മതിച്ചില്ല. ഒടുവിൽ അതു ഈ കോലാഹലത്തിൽ വരെയെത്തി. സംസാരം മാത്രമല്ല ടാസ്ക്. ജാസ്മിൻ ഉണ്ടായിരുന്നപ്പോൾ ഫാൻസ് പറഞ്ഞിരുന്നത് physical ടാസ്ക് ആണ് വലുത് എന്നാണ്. ഇപ്പൊ റിയാസ് ആയപ്പോ മൈൻഡ് ഗെയിം ആൻഡ് വാക് ചാരുത മതിയെന്നായി. ലക്ഷ്മി പ്രിയ''.












Click it and Unblock the Notifications