ജാസ്മിനും റിയാസും ദേഷ്യം മറന്നിരുന്നു,പ്രതികാരം കുഴി തോണ്ടി പുറത്തെടുത്തത് ഇവർ; വൈറൽ കുറിപ്പ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളായിരുന്നു ഡോ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. എന്നാൽ ഇരുവരും ഇപ്പോൾ ഷോയിൽ ഇല്ല. സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയുടെ ഭാഗമായി റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. അതേസമയം റിയാസിനെ ദേഹോപദ്രവും ഏൽപ്പിച്ചിട്ടും റോബിനെ ബിഗ് ബോസ് തിരിച്ച് കൊണ്ടുവരുന്നതിനുള്ള എതിർപ്പ് പ്രകടമാക്കി കൊണ്ട് ജാസ്മിൽ ഷോയിൽ നിന്നും വാക്ക് ഔട്ട് ചെയ്യുകയായിരുന്നു.
കിടു മേയ്ക്കപ്പും പൊളി ലുക്കും..ഇതൊക്കെ സ്വന്തം ഐഡിയ ആണെന്ന് അനുശ്രീ..'പിന്നെ ചുമ്മാ പൊളിക്കില്ലേ'

എന്നാൽ റോബിൻ പുറത്ത് പോയതിന്റേയും ജാസ്മിന്റെ വാക്ക് ഔട്ടിനും യഥാർത്ഥ കാരണക്കാർ ഷോയിലെ മറ്റ് രണ്ട് പേരാണെന്ന് പറയുകയാണ് ഒരു ആരാധകൻ. റിയാസും ജാസ്മിനും റോബിനോടുള്ള ദേഷ്യം അവസാനിപ്പിച്ചതായിരുന്നുവെന്നും എന്നാൽ അത് വീണ്ടും കുഴി തോണ്ടി പുറത്തേക്ക് എടുത്തത് ബ്ലസ്ലിയും ദിൽഷയും ചേർന്നാണെന്നും ആരാധാകൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'റോബിന്റെ ഫാൻസ് ഇത് വായിച്ചതിനു ശേഷം ചിന്തിക്കുക ഉള്ളത് പറഞ്ഞാൽ റോബിനും ജാസ്മിനും ബിഗ് ബോസ് ഷോയിൽ നിന്നും പോയതിന്റെ പ്രധാന വഴി തെളിച്ചത് ഈ രണ്ട് മുതലുകൾ ആണ് അതാണ് സത്യം ജാസ്മിനും റിയാസും അതിന്റ ഒരു ഭാഗം ആയെന്ന് മാത്രം .കാരണം ബിഗ് ബോസ് റോബിനോട് പെട്ടി പാക്ക് ചെയ്യാൻ പറഞ് കഴിഞ്ഞു റോബിൻ എല്ലാവരെയും കെട്ടിപ്പിടിച് യാത്ര പറയുന്നുണ്ടായിരുന്നു .അതോടൊപ്പം തന്നെ ജാസ്മിൻ റോബിനെ കെട്ടിപിടിച്ചു റോബിൻ തിരിച്ചും അത് അവർ പരസ്പരം മനസ് അറിഞ്ഞായിരുന്നു'.

'ഇറങ്ങുമ്പോൾ കാണാം എന്ന് വരെ പറഞ്ഞു രണ്ട് പേരും. ജാസ്മിൻ റോബിനോട് പറയുകയും ചെയ്തു നീ ഇനി തിരിച് വരുവണേൽ പുതിയ ഒരു റോബിൻ ആയി വരണം എന്ന്. ആത്മാർത്ഥമായി ആണ് ജാസ്മിൻ പറഞ്ഞത്. അത് പോലെ തന്നെ റിയാസിനും ഒരു കുറ്റബോധം ഉണ്ടായിരുന്നു. ഞാൻ കാരണം റോബിൻ പോയല്ലോ എന്ന് ഓർത്ത്'.

'അതിന് ശേഷം ആണ് ദിൽഷ റാണി ആയി മാറി. ഒപ്പം ബ്ലേസ്‌ലി മന്ത്രി ആയി. ഇവർ രണ്ട് പേരും ഇവർക്ക് കിട്ടിയ അവസരം റോബിനെ പുറത്താക്കിയതിന്റെ പക ഇവർ തീർക്കുക ആയിരുന്നു .നല്ല രീതിയിൽ റിയാസിനെയും ജാസ്മിനെയും കേറി ചൊറിയാൻ തുടങ്ങി .റോബിനെ വാഴ്ത്താൻ തുടങ്ങി. അവിടുന്ന് ജാസ്മിൻ അവസാനിപ്പിച്ച റോബിനോടുള്ള ദേഷ്യം പ്രതികാരവും ദിൽഷയും ബ്ലേസ്‌ലിയും ചേർന്ന് വീണ്ടും കുഴി തോണ്ടി പുറത്ത് എടുക്കുന്നു'.

'ദിൽഷ ജാസ്മിനെയും ബ്ലേസ്‌ലി റിയാസിനെയും ചൊറിയുന്നു .അങ്ങനെ ജാസ്മിന്റെ മൈന്റ് ഇവർ രണ്ട് പേരുംകൂടി വീണ്ടും റോബിനോടുള്ള പ്രതികാരം വർധിപ്പിച്ചു .പിന്നെയാണ് ജാസ്മിൻ വയലന്റ് ആകുന്നത്. റോബിൻ പുറത്താക്കാൻ വേണ്ടി സ്വയം പുറത്താക്കുന്നു. ആ പുറത്താകലിലൂടെ സംഭവിച്ചത് റോബിന് തിരിച്ചു കയറാനുള്ള അവസരം ആയിരുന്നു. കാരണം അമ്മാതിരി വർത്താനം ആയിരുന്നു ജാസ്മിൻ ബിഗ് ബോസ്സിനോട് പറഞ്ഞിട്ട് പോയത്'.

'ബിഗ് ബോസ്സ് റോബിനെ തിരിച്ചുകയറ്റാൻ ഉള്ള പരിപാടിയിൽ ആയിരുന്നു റോബിന് വേണ്ടി ഒരു പ്രേമോ വരെ ഇറക്കി നായകൻ തിരിച്ചു വരുന്നു എന്ന് പറഞ്ഞ് ദില്ഷയും ബ്ലസ്‌ലിയും തന്റെ സുഹൃത്തിന് വേണ്ടി ചെയ്തു കുട്ടിയത് റോബിൻ തിരിച്ചു വരാതിരിക്കാൻ ഉള്ള ആണി ക്കല്ല് ആയിരുന്നു അടിച്ച് കെറ്റിയത് അതാണ് സത്യം ചിന്തിക്കു'..












Click it and Unblock the Notifications