Get Updates
Get notified of breaking news, exclusive insights, and must-see stories!

നീതി പുലർത്തിയത് ബ്ലസ്ലിയും ദിൽഷയും വിനയിയും;സൂരജിനോട് യോജിക്കാൻ പറ്റുന്നില്ലെന്ന് അശ്വതി, കുറിപ്പ്

കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ഫൈനലിലേക്ക് അടുക്കുകയാണ്. ഇതോടെ മത്സരവും കടുത്തിട്ടുണ്ട്. ഷോ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ നേരിട്ട് ഫൈനലിൽ എത്തുന്നതാരെന്ന് കണ്ടത്താനുള്ള ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വീറും വാശിയും നിറഞ്ഞ മത്സരമാണ് ഓരോരുത്തരും കാഴ്ച വെയ്ക്കുന്നുത്.

1

കഴിഞ്ഞ ദിവസം മത്സരാർത്ഥികൾക്ക് നൽകിയ ടാസ്ക് പച്ചമുളക് കഴിക്കുക എന്നതായിരുന്നു. ഒരു ബൗളിൽ നിറയെ ചില കാര്യങ്ങൾ എഴുതിയ കടലാസുകളും മറ്റൊരു ബോക്സിൽ പച്ചമുളകുമാണ് വെച്ചിരിക്കുന്നത്. എഴുതിയ കടലാസുകൾ എടുത്ത് വായിച്ച് ആ വാചകം വീട്ടിലെ ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ യോജിക്കുക എന്ന് കണ്ടെത്തി അവരുടെ പേര് വിളിക്കുക. ഈ പേര് വിളിക്കുന്നവരാണ് പച്ചമുളക് കഴിക്കാന്‍ വിധിയ്ക്കപ്പെടുന്നത്.

2

മത്സരത്തിൽ ഏറ്റവും കൂടുതൽ പച്ചമുളക് കഴിക്കേണ്ടി വന്നത് റിയാസ് സലീമിനും ലക്ഷ്മിപ്രിയയ്ക്കും ആയിരുന്നു. ഒടുവിൽ മത്സരാർത്ഥികൾക്ക് എരുവ് അസഹനീയമായതോടെ 'പച്ചമുളക് തീറ്റ' ബിഗ് ബോസ് വേണ്ടെന്ന് വെച്ച് മത്സരം തുടരുകയായിരുന്നു. എന്നാൽ പച്ചമുളക് വേണ്ടെന്ന് വെച്ചതോടെ ചില മത്സരാർത്ഥികൾ തങ്ങളുടെ 'ഓപ്ഷനുകൾ' മാറ്റി പറഞ്ഞത് ഷോയിൽ ചെറിയ ഒച്ചപാടുകൾക്ക് വഴി വെച്ചിരുന്നു.


'പൂവ് പോലെ സുന്ദരി, അല്ല പൂമ്പാറ്റ പോലെന്ന് ആരാധകർ';വൈറലായി മാളവികയുടെ ചിത്രങ്ങൾ

3


ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ചും പച്ചമുളക് ടാസ്കിനെ കുറിച്ചും വിശദമായി റിവ്യയൂമായി എത്തിയിരിക്കുകയാണ് നടി അശ്വതി. വായിക്കാം-പച്ചമുളക് ടാസ്ക് (ലൈവ് കണ്ടത്)
ടാസ്ക് വായിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ മുളക് റിയാസോ ലക്ഷ്മിയേച്ചിയോ കഴിക്കുമെന്നും, ഒരുമുളക് പോലും കഴിക്കാതെ സൂരജ് ഈ ടാസ്ക് വിജയിക്കുമെന്നും കരുതി,പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് സൂരജിനോപ്പം ദിൽഷയും ബ്ലെസ്‍ലിയും റോൻസണും കൃതാർത്ഥ ആയി !!!

4


സൂരജെ... സുഹൃത്തേ.. താങ്കൾക്ക് ഉയർച്ചയില്ലാതെ തോന്നിയത് ബ്ലെസ്ളിയെ ആണല്ലേ?? സുഹൃത്തേ താങ്കളുടെ ചുറ്റുമുള്ള വിനയ്, റോൺസൺ എന്നിവർക്ക് വല്യ ഉയർച്ച താങ്കൾ കാണുന്നതിൽ ഉള്ള ചേതോവികാരം എന്താണെന്ന് മനസിലായില്ല കുട്ട്യേ

5


1)കിഴങ്ങു,വളർച്ച താഴോട്ടാണ് : എന്തെ റോൺസണെ പറയാൻ വിഷമം ആണല്ലേ? 2)അവിയൽ, എല്ലാമുണ്ടെങ്കിലും കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞ രീതിയിൽ ആണ് : വിനയ് നെ പറയാൻ വിഷമം ആണല്ലേ? അതങ്ങനല്ലേ വരൂ...Lp യും റിയാസും പരസ്പരം പറഞ്ഞു മാക്സിമം പച്ചമുളക് കഴിപ്പിക്കുമെന്ന് അവരുടെ ഉള്ളിൽ യുദ്ധം നടക്കുന്നത് കൊണ്ട് പ്രേക്ഷകർക്കു മനസിലാക്കാം...പക്ഷെ സൂരജ് ചൂസ് ചെയ്ത ഒന്നും യോജിക്കാൻ ആയിട്ട് എനിക്ക് പറ്റിയില്ല

6


ഇനി മുളക് കൊടുക്കേണ്ടാത്തതായി അനൗൺസ് വന്നപ്പോൾ :ധന്യക്ക്‌ കിട്ടിയ ചീട്ടു "കടുക്, ആദ്യം പൊട്ടിത്തെറിക്കും പിന്നെ ഒരു കിടപ്പാണ്". ധന്യയുടെ മറുപടി "മുളക് കടിക്കേണ്ടാത്ത കൊണ്ട് ലക്ഷ്മി പ്രിയ" അതിപ്പോ മുളക് കടിക്കണമെങ്കിലും ഇല്ലെങ്കിലും ആ ചീട്ടിൽ പറഞ്ഞ കാര്യം ലക്ഷ്മിയേച്ചിക്ക് യോജിച്ചത് തന്നെയാണ് ധന്യാ പക്ഷെ അങ്ങനെ അതെടുത്തു പറയണ്ടായിരുന്നു

7


ധന്യ മാത്രമല്ല അത് റോൻസണും പറഞ്ഞു.മുളക് കഴിക്കേണ്ടാത്ത ടാസ്ക് വന്നപ്പോൾ റോൻസണും സൂരജിനും ധന്യക്കും ഒക്കെ സത്യം പറയാൻ അറിഞ്ഞു ഇതിൽ അല്പമെങ്കിലും എന്റെ കണ്ണിൽ നീതിപുലർത്തിയത് ബ്ലെസ്ലിയും, ദിൽഷയും, വിനയ്യുമാണെന്ന് എനിക്ക് തോന്നി

8


ഇതിൽ റിയാസിനെയും ലക്ഷ്മിയേച്ചിയെയും കൂട്ടുന്നില്ല കാരണം മുകളിൽ പറഞ്ഞപോലെ പരസ്പരം പക പോക്കുക ആയിരുന്നു എന്ന് കാണുന്നവർക്ക് മനസിലായി.പക്ഷെ അവർക്കു പറ്റിയ ചീട്ടുകൾ തന്നെയാണ് കിട്ടിയത് എന്നും ബെർതെ തോന്നുകയും ചെയ്തു എല്ലാം ബിഗ്ഗുവിന്റെ കളി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+