Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ജാനകിയുടെ പ്രതികരണം വന്നു; ഒരിക്കലും കരുതിയിരുന്നില്ല, ഇനിയും നിങ്ങളിലേക്ക് എത്തും

ബിഗ് ബോസ് പ്രേക്ഷകരെ സര്‍പ്രൈസാക്കിക്കൊണ്ടായിരുന്നു ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ചത്. മിരച്ച രീതിയില്‍ ഗെയിം കളിച്ചുകൊണ്ടിരുന്ന ജാനകിയുടെ എലിമിനേഷന്‍ ആര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിച്ചിരുന്നില്ല. ചിലര്‍ ഇത് പ്രാങ്കാണോ എന്നും പോലും തെറ്റിദ്ധരിച്ചു . എന്നാല്‍ ശരിക്കും ജാനകി ഷോയില്‍ നിന്നും പുറത്തുപോകുകയായിരുന്നു .

1

എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ജാനകി. സോഷ്യല്‍ മീഡിയിലൂടെയാണ് ജാനകി ആദ്യ പ്രതികരണം പങ്കുവച്ചത്. എന്റെ ബിഗ് ബോസ് ഹൗസിലെ യാത്രയോടുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ എനിക്ക് വളരെ അധികം സന്തോഷവും ഇഷ്ടവും തോന്നുന്നു. നിങ്ങളില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുമെന്ന് ഞാന്‍ കരുതിയില്ല.

2

ഈ ചെറിയ യാത്രയില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളുടെ വിലപ്പെട്ട ജീവിതത്തില്‍ ഏതാനും നിമിഷങ്ങള്‍ എനിക്ക് വോട്ട് ചെയ്യാന്‍ ചെലവഴിച്ചതില്‍ ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. അവസരം ലഭിച്ചാല്‍ ഞാന്‍ ഇനിയും നിങ്ങളിലേക്ക് എത്തും. ഇത്രയും സ്‌നേഹം എനിക്ക് നല്‍കിയതില്‍ ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു.

3

ഈ ചെറിയ കാലയളവില്‍ ബിഗ് ബോസ് യാത്ര ശരിക്കും ഞാന്‍ ആസ്വദിച്ചെന്നും ജാനകി പറയുന്നു. ജാനകി ബിഗ് ബോസില്‍ തിരികെ വരണം, ജാനകി നന്നായി കളിച്ചു തുടങ്ങിയ കമന്റുകള്‍ കാണിമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. എന്റെ ഏഴ് ദിവസങ്ങളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നതില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു.

4

എന്നാല്‍ എനിക്ക് പ്രതീക്ഷിക്കാത്ത സ്‌നേഹമാണ് ലഭിച്ചത്. തീര്‍ച്ചയായും ബിഗ് ബോസ് ഞാന്‍ ശരിക്കും മിസ് ചെയ്യും. സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു- ജാനകി സുധീര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, ജാനകിയുടെ എലിമിനേഷന്‍ ഇപ്പോഴും ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ജാനകി എന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് പുറത്തുപോയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

5

ഇതിനിടെ, എന്തുകൊണ്ടാണ് ജാനകി പുറത്തുപോയതെന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പല പല കാരണങ്ങളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അതില്‍ ശ്രദ്ധേയമായ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. എന്തുകൊണ്ട് ജാനകി....വോടിംഗ് മാത്രം നോക്കിയല്ല എവിക്ഷന്‍ എന്നാണ് എന്റെ ഒരു ഊഹം... വോടിംഗ് ന് നല്ല പങ്കുണ്ട് എന്നിരുന്നാലും ഭാവിയില്‍ ബിഗ് ബോസിന് കിട്ടാവുന്ന കണ്ടന്റ് നോക്കിയും ആകാം....

6

ശാലിനിയെ പലരും സൂര്യ ആയി കമ്പയര്‍ ചെയ്തത് തന്നെയാകാം അവര്‍ അവിടെ തുടരാന്‍ ഉള്ള ഒരേയൊരു കാര്യം.. സൂര്യ ഉണ്ടാക്കിയ പോലെ ഭാവിയില്‍ എന്തേലും കോണ്ടെന്റ് അത് മോശമായാല്‍ കൂടി ബിബിക്ക് കിട്ടും എന്നാ പ്രതീക്ഷയില്‍ ആകും അവര്‍ സേഫ് ആയതു.. അഖില്‍ സൂരജ് സൗഹൃദം ആകും അവര്‍ക്കു സേഫ് ആകാനുള്ള കാരണം...

7

സുചിത്ര അത്ര ആക്റ്റീവ് അല്ലെങ്കിലും ചില സമയത്ത് ലക്ഷ്മിയെ പോലെ ബോസ്സി ആകുന്നുണ്ട്, ഒരുപക്ഷെ അതായിരിക്കും സൂചിത്രയേ സഹായിച്ചത്.. ചിലപ്പോള്‍ ഇങ്ങിനെ കുറെ കാര്യങ്ങള്‍ കണക്കു കൂട്ടിയാകും ജാനകി പുറത്തേക് പോയത്. എന്നാലും ഈ മേല്പറഞ്ഞവരെക്കാളും എനിക്ക് ജാനകിയെ ആയിരുന്നു ഇഷ്ടം- ബിഗ് ബോസ് ഗ്രൂപ്പില്‍ ഒരാള്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+