Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസില്‍ ഒന്നിന് മാത്രമാണ് പ്രധാന്യം, മനസാക്ഷി നോക്കിയാല്‍ അങ്ങനെ ഇരിക്കാനെ പറ്റുള്ളൂ'; ജാനകി

ബിഗ് ബോസ് സീസണ്‍ 4 വിജയകരമായി മുന്നേറുകയാണ്. ഷോയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ആദ്യ എലിമിനേഷന്‍ നടന്നത്. മികച്ച രീതിയില്‍ പ്രകടനം കാഴ്ചവച്ച ജാനകി സുധീറായിരുന്നു ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോയത്. ബിഗ് ബോസിനകത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ജാനകിക്ക് കഴിഞ്ഞെങ്കിലും പ്രേക്ഷകരുടെ വോട്ട് നേടാന്‍ കഴിയാതെ വന്നതോടെയാണ് ജാനകി പുറത്തേക്ക് പോയത്.

എന്നാല്‍ ഇപ്പോഴിതാ പുറത്തേക്ക് എത്തിയതിന് പിന്നാലെ ബിഗ് ബോസ് ഹൗസിനുള്ളിലെ അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ജാനകി. ജീവിതത്തില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച അനുഭവമായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്നും ലഭിച്ചതെന്ന് ജാനകി പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജാനകി സുധീര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ജാനകിയുടെ വാക്കുകളിലേക്ക്...

1

ബിഗ് ബോസ് ഹൗസിനുള്ളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സഹമത്സരാര്‍ത്ഥി ധന്യയായിരുന്നെന്ന് ജാനകി പറയുന്നു. ലൈഫില്‍ അത്യവശ്യം എക്‌സിപീരിയന്‍സുള്ള ആളാണ് ധന്യചേച്ചി. എന്റെ കാരക്ടര്‍ മനസിലാക്കി എന്നെ ഗൈഡ് ചെയ്ത വ്യക്തിയാണ്. വേറെ ആരിലും അത് ഞാന്‍ കണ്ടില്ല. അവിടെയുള്ള പലരും മുഖമൂടിയിട്ട് ഓവര്‍ ആക്ട് ചെയ്യുന്നചത് പോലെയാണ് ഫീല്‍ ചെയ്തതെന്നും ജാനകി പറയുന്നു.

2

ഏറ്റവും ആത്മാര്‍ത്ഥതയുള്ള മത്സരാര്‍ത്ഥിയായിട്ട് തോന്നിയത് ധന്യ ചേച്ചിയെയായിരുന്നു. അവിടെയുള്ള മറ്റാരെയും എനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ല. പുള്ളിക്കാരിയോട് മാത്രമാണ് എനിക്ക് ഇന്റിമെസിയൊക്കെ തോന്നിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചൊന്നുമുള്ള വിവരം ലഭിച്ചിട്ടില്ല. അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും പോകും. കാരണം ഇത്ര ദിവസം കൊണ്ട് തന്നെ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് മനസിലായി.

3

എല്ലാവരും പറയുന്നത് എന്റെ ഒരു റീ എന്‍ട്രി വേണമെന്നാണ്. ഇത്രയും പ്രേക്ഷകരെ ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്ന് ജാനകി പറയുന്നു. ഞാന്‍ ഞാനായിട്ട് മാത്രമേ നിക്കണം എന്ന സ്ട്രാറ്റജി മാത്രമാണ് എനിക്കുണ്ടായിരുന്നത്. പക്ഷേ, എനിക്ക് അവിടെ എത്തിയപ്പോള്‍ മനസിലായി അവിടെ നിന്നാല്‍ ഞാനൊരു കണ്ണില്‍ ചോരയില്ലാത്ത വ്യക്തിയായി മാറുമെന്ന്. ഇത്രയും ദിവസം നിന്നതില്‍ ഞാന്‍ ഞാനായിട്ട് തന്നെയാണ് നിന്നത്.

4

ബിഗ് ബോസില്‍ ഗെയിമിന് തന്നെയാണ് പ്രധാന്യം, മനസാക്ഷിയൊക്കെ നോക്കി നിന്നാല്‍ അങ്ങനെ ഇരിക്കാനേ പറ്റുള്ളൂ. കുറേ വഴക്കുണ്ടാക്കാം അതിന്റെ പേരില്‍. അവസാനം പുള്ളിക്കാരന്‍ പറയണം എന്താണ് സത്യം എന്നത്. എന്റെ കയ്യില്‍ അതുണ്ട്. ഞാന്‍ അവിടയെ നിക്കുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് ജാനകി പറയുന്നു.

5

പ്രേക്ഷകര്‍ ഇപ്പോള്‍ പണ്ടത്തെ പോലെയല്ല. ഇമോഷണലി ഡ്രാമ കളിച്ചിട്ടൊന്നും കാര്യമില്ല. അഭിനയിക്കുന്നത് ആരാണ്, റിയലായി നിക്കുന്നത് ആരാണ് എന്നൊക്കെ അവര്‍ക്ക് മനസിലാകും. ഞാന്‍ ഇത്ര ദിവസം മാത്രമാണ് നിന്നത്. എനിക്ക് അത്രയും ഹേറ്റേഴ്‌സില്ല. ഞാന്‍ ഞാനായി നിന്നത് കൊണ്ട് മാത്രമാണത്. ഞാന്‍ നന്നായി പെര്‍ഫോം ചെയ്‌തെന്ന് പറഞ്ഞ് കുറേ പേര്‍ പേഴ്‌സണലായി തനിക്ക് മെസേജ് അയച്ചെന്നും ജാനകി പറയുന്നു.

6

ബിഗ് ബോസിന്റെ ഫൈനലിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകളെ കുറിച്ചും ജാനകി പറഞ്ഞു. ധന്യ ചേച്ചി വരണമെന്ന് ആഗ്രഹമുണ്ട്. നവീന്‍ ചേട്ടന്‍ വരാന്‍ സാധ്യതയുണ്ട്. പുള്ളി അവിടെ ഒരു സേഫ് സോണാണ് പിടിക്കുന്നത്. റോബിന്‍, സുചിത്ര ചേച്ചി, റോണ്‍സണ്‍ ഇവര്‍ ഫൈനലിലെത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജാനകി പറയുന്നു.

Recommended Video

cmsvideo
    ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+