'ബിജിഎം ഇട്ട് വെള്ളപൂശി തരാം... അടുത്ത രായാവാകണോ..?'; റോബിനെ കൊട്ടി വീണ്ടും ജാസ്മിന്‍
ബിഗ് ബോസ് ഹൗസിനുള്ളില്‍ തന്നെ ഏറ്റവും അധികം പോരടിച്ചവരാണ് ജാസ്മിനും റോബിനും. ഇത്തവണ റോബിന്റെ പിആര്‍ ടീമിനെ തന്നെ പൊളിച്ചടുക്കുകയാണ് ജാസ്മിന്‍

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് മാസങ്ങളായെങ്കിലും അതിലെ പോര് ഇപ്പോഴും മത്സരാര്‍ത്ഥികള്‍ തമ്മില്‍ തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മത്സരാര്‍ത്ഥികള്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും എല്ലാം ഇപ്പോഴും പരസ്പരം പോരടിക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണം റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും തമ്മിലുള്ള പോരാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലും ഏറ്റവും കൂടുതല്‍ പരസ്പരം പോരടിച്ച താരങ്ങളാണ് ജാസ്മിന്‍ മൂസയും റോബിന്‍ രാധാകൃഷ്ണനും. സഹമത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ കായികമായി നേരിട്ട റോബിനെ ഷോയില്‍ നിന്നും പുറത്താക്കണം എന്ന ജാസ്മിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ ഉറച്ച് നിന്ന് കൊണ്ടാണ് ജാസ്മിന്‍ ബിഗ് ബോസ് ഷോയില്‍ നിന്ന് സ്വയം പുറത്ത് പോയത്.

റോബിനെ കൊട്ടി വീണ്ടും ജാസ്മിന്‍
ഇതേ പ്രശ്‌നത്തിന്റെ പേരില്‍ തന്നെയാണ് പിന്നീട് റോബിന്‍ രാധാകൃഷ്ണനും പുറത്ത് പോകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളായിരുന്നു റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും. ഇപ്പോള്‍ അടുത്തിടെയായി റോബിന്‍ രാധാകൃഷ്ണനും ജാസ്മിന്‍ മൂസയും തമ്മില്‍ സോഷ്യല്‍ പോരടിക്കുന്നുണ്ട്. ഇപ്പോഴിതാ വീണ്ടും റോബിനെ പരോക്ഷമായി കളിയാക്കി കൊണ്ട് ജാസ്മിന്‍ മൂസ പങ്ക് വെച്ചിരിക്കുന്ന സ്റ്റോറി ആണ് ശ്രദ്ധേയമാകുന്നത്.

പി ആര്‍ സേവനം ആരംഭിച്ചിരിക്കുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 നായി പി ആര്‍ സേവനം ആരംഭിച്ചിരിക്കുന്നു എന്ന പരിഹാസ രൂപേണയുള്ള സ്റ്റോറിയാണ് ജാസ്മിന്‍ പങ്ക് വെച്ചിരിക്കുന്നത്. ഇതിലും പരോക്ഷമായി റോബിന്‍ രാധാകൃഷ്ണനെ തന്നെയാണ് ജാസ്മിന്‍ കൊട്ടിയിട്ടുള്ളത് എന്നത് വ്യക്തമാണ്. ജാസ്മിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇപ്രകാരമാണ്.

നല്ല കിടിലന്‍ ഓഫറുകള്‍
സീസണ്‍ 5 ഓണ്‍ലൈന്‍ പിആര്‍ സേവനം ലഭ്യമാണ്. ഓഫറുകള്‍ ഇങ്ങനെ:
വീഡിയോ വൈറ്റ് വാഷിംഗ് പ്ലസ് ബിജിഎം സര്‍വീസ്
ഇന്‍സ്റ്റഗ്രാം ആര്‍മി പേജുകളും (100 കെ ലൈക്കുകളോടെ നേരത്തെ ക്രിയേറ്റ് ചെയ്തത്) സബ് പേജുകളും
500 കെയില്‍ അധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകള്‍

വൈറ്റ് വാഷിംഗ് സൗകര്യം
ഡേര്‍ട്ട് വൈബ്‌സ്, പബ്ലിക് ഏജന്റ്, വിന്റര്‍ മീഡിയ, ബിഗ് ജോസ് മീഡിയ പോലുള്ള യൂട്യൂബ് ചാനലുകളുമായി (മാസാടിസ്ഥാനത്തില്‍) അസോസിയേഷന്‍, ഏറ്റവും വലിയ കൃത്രിമത്വ സേവനം, കോംപ്ലിമെന്ററി ആര്‍മി എഡിറ്റ് പേജുകള്‍ വീഡിയോ തമ്പ് നൈല്‍ വിദഗ്ധരുടെ സേവനം ലഭ്യമാണ്. സെലിബ്രിറ്റികളുടെ സാന്നിധ്യത്തില്‍ പ്രത്യേക ചടങ്ങുകളില്‍ വെറ്റ് വാഷിംഗ് പരിപാടികള്‍ ഉണ്ടായിരിക്കും

നന്മമരം, കുലസ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന
പ്രത്യേകം ശ്രദ്ധിക്കുക: എല്‍ജിബിടിക്യു, ഫെമിനിസ്റ്റ്, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ അപ്ലൈ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല.
മുന്‍ഗണനകള്‍: നന്മമരം (പുറത്ത്), കുലസ്ത്രീ ( ഇച്ചിരി പരദൂഷണം) ട്രഡീഷണല്‍ ഉടുപ്പുകള്‍ സ്റ്റോക്ക് ഉള്ളവര്‍, പൗരുഷം (പുരുഷന്‍മാര്‍ക്ക് മാത്രം). നിഷ്‌കളങ്കയും സുന്ദരികളുമായ പെണ്‍കുട്ടികള്‍ (അവിവാഹിതരാണെങ്കില്‍ ആദ്യ അഞ്ച് സീറ്റ് ഉറപ്പ്). ഗാംഭീര്യം കാണിക്കാന്‍ മടിയില്ലാത്ത കുലപുരുഷന്‍മാര്‍. എത്രയും പെട്ടെന്ന് ഞങ്ങളുമായി ബന്ധപ്പെടൂ.. അടുത്ത രായാവോ രാജ്ഞിയോ ആകൂ












Click it and Unblock the Notifications