ജാസ്മിനാണ് ബിഗ് ബോസിലെ മോശം മത്സരാര്‍ത്ഥിയെന്ന് കമന്റ്; കിടിലന്‍ മറുപടിയുമായി താരം
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിന്‍. സഹമത്സരാര്‍ത്ഥിയെ റോബിന്‍ കായികമായി നേരിട്ടതില്‍ പ്രതിഷേധിച്ചാണ് താരം ഷോയില്‍ നിന്നിറങ്ങി പോരുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനോളം ആഘോഷിക്കപ്പെട്ട ബിഗ് ബോസ് സീസണ്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ അവസാനിച്ചിട്ട് മാസങ്ങളായി എങ്കിലും അതിലെ മത്സരാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെ സജീവമായി നിലനില്‍ക്കുന്നുണ്ട്. ദില്‍ഷ പ്രസന്നനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വിജയി ആയി തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ മറ്റ് മത്സരാര്‍ത്ഥികളും ഇപ്പോഴും പല പൊതുപരിപാടികളിലും സജീവമായി നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനിയാണ് ജാസ്മിന്‍ എം മൂസ. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും ഓളം ഉണ്ടാക്കിയ മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ മൂസ. ബിഗ് ബോസില്‍ ജാസ്മിന്‍ മൂസയും റോബിന്‍ രാധാകൃഷ്ണനും തമ്മിലുള്ള പോരെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു. നിലവില്‍ ബെംഗളൂരുവിലാണ് ജാസ്മിന്‍ ഉള്ളത്.

ചോദ്യങ്ങള്‍ക്ക് മറുപടി
എങ്കിലും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നിരന്തരം തന്റെ ഫോളോവേഴ്‌സുമായി സംവദിക്കാറുണ്ട് ജാസ്മിന്‍ മൂസ. ഇപ്പോഴിതാ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്‍ എ സെഷനിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിന്‍ മൂസ. ഫോളോവേഴ്‌സില്‍ പലരുടേയും ചോദ്യത്തിന് ജാസ്മിന്‍ മൂസ മറുപടി പറയുന്നുണ്ട്. ഇതില്‍ തന്നെ അധിക്ഷേപിച്ചുള്ള ചോദ്യത്തിനും ചിരിച്ച് കൊണ്ടാണ് ജാസ്മിന്‍ മൂസ മറുപടി പറയുന്നത്.

ജാസ്മിന്‍ ബിഗ് ബോസിലെ ഏറ്റവും മോശം മത്സരാര്‍ത്ഥി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മോശം മത്സരാര്‍ത്ഥി ജാസ്മിന്‍ ആണ് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഒരാളുടെ കമന്റ്. ഇതിന് താങ്ക്യു, താങ്ക്യു.. ആ ക്രെഡിറ്റ് ഞാന്‍ തന്നെ കൊണ്ടോയിക്കോളാം. ഞാന്‍ കൃതാജ്ഞയായി എന്നാണ് ജാസ്മിന്‍ മൂസ മറുപടി പറയുന്നത്. നേരത്തേയും സമാനമായ നിരവധി ചോദ്യങ്ങള്‍ ജാസ്മിന്‍ മൂസയെ തേടിയെത്താറുണ്ട്. ഇതിനോടും ഇങ്ങനെയാണ് ജാസ്മിന്‍ പ്രതികരിക്കാറുള്ളത്.

ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ
ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും കൃത്യമായ മറുപടിയാണ് ജാസ്മിന്‍ പങ്ക് വെച്ചിരിക്കുന്നത്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് ആണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നാണ് ജാസ്മിന്‍ പറഞ്ഞത്. നോട്ട് സ്‌ക്രിപ്റ്റഡ്.

സ്‌ക്രിപ്റ്റ് ടാസ്‌കിന്റെ രൂപത്തില്‍ തരും
പക്ഷെ അവര്‍ക്ക് വേണ്ട സ്‌ക്രിപ്റ്റ് നമുക്ക് ടാസ്‌കിന്റെ രൂപത്തില്‍ തരും. അതില്‍ അത്യാവശ്യം അടി, കുത്ത്, ഇടി എല്ലാം ഇന്‍ക്ലൂഡ് ചെയ്തിട്ടുള്ളതായിരിക്കും തരുന്നത്. സോ അവര്‍ക്ക് വേണ്ടത് അവര്‍ക്ക് എടുക്കാനറിയാം, എന്നാണ് ജാസ്മിന്‍ മറുപടി പറയുന്നത്.












Click it and Unblock the Notifications