'അത് അവള്‍ അര്‍ഹിക്കുന്നത് അല്ല'; മോണിക്ക മറ്റൊരാളുമായി പ്രണയത്തില്‍, ബ്രേക്കപ്പാവുകയാണെന്ന് ജാസ്മിന്‍
ബിഗ് ബോസ് നാലാം സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളില്‍ ഒരാലായിരുന്നു ജാസ്മിന്‍ എം മൂസ. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ജാസ്മിന്‍ ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുകയാണെന്ന് അറിയിച്ച് പുറത്തേക്ക് പോയത്. 60 ദിവസങ്ങളോളം ബിഗ് ബോസ് വീട്ടില്‍ ശക്തമായ പോരാട്ടം നടത്തിയാണ് ജാസ്മിന്‍ കഴിഞ്ഞത്. ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയുടെ അപ്രതീക്ഷിത വിട വാങ്ങല്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.

റോബിനുമായുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാനസികമായി തളര്‍ന്നതോടെയാണ് ജാസ്മിന്‍ ഷോയില്‍ നിന്ന് പുറത്തേക്ക് പോയത്. ഷോയില്‍ തുടരുമ്പോള്‍ തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാസ്മിന്‍ തുറന്നുപറഞ്ഞിരുന്നു. താന്‍ ഒരു സ്വവര്‍ഗാനുരാഗിയാമെന്നും തന്റെ പെണ്‍സുഹൃത്തായ മോണിക്കയോടൊപ്പം ബംഗളൂരുവിലാണ് താമസമെന്നും ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ആരാധകരെയും ബിഗ് ബോസ് പ്രേക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തന്റെ പെണ്‍സുഹൃത്ത് മോണിക്കയുമായുള്ള റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ജാസ്മിന്‍. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയമാണ്് ജാസ്മിന്‍ ബിഗ് ബോസ് ഹൗസ് വിട്ടതിന് പിന്നാലെ അവസാനിപ്പിക്കുന്നത്. ജാസ്മിന്റെ വാക്കുകളിലേക്ക്....

കഴിഞ്ഞ ഒന്നര വര്‍ഷമായി മോണിക്ക എന്റെ ജീവിത പങ്കാളിയാണ്. ബിഗ് ബോസിലേക്ക് പോകുന്ന സമയത്ത് എന്റെ ഫാമിലിയായി നിന്നത് മോണിക്ക മാത്രമാണ്. പിന്നെ എന്റെ ഡോഗ് സിയലോയും. ഷോയിലേക്ക് പോയ സമയത്ത് എന്റെ സിയാലോയെ നോക്കിയത് അവളായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകലായിട്ട് മോണിക്കയും താനും സൈബര്‍ ബുള്ളിയിംഗിന് ഇരയാകുകയാണ്.

ഇതില്‍ ഒന്നിലും ഭാഗമല്ലാത്ത മോണിക്കയും അത് അനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നത് അല്ല. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതോടെ ഞാന്‍ മാനസികമായും ഇമോഷണലായും തകര്‍ന്നു. ഈ ഒരു സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോകുന്നത് ബുദ്ധിമുട്ടാണെന്ന് ജാസ്മിന്‍ പറഞ്ഞു.

അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്ക് അതിന് സാധിക്കില്ലെന്ന് മനസിലാക്കി. ഇത്രയും വെറുപ്പും കളിയാക്കലുകളുമൊന്നും അവള്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് മോണിക്കയുമായി ബ്രേക്കപ്പക്കാവാന്‍ തീരുമാനിച്ചെന്ന് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

അതേസമയം, ബ്രക്കപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മോണിക്കയുമായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ വീഡിയോയമായി എത്തിയിരിക്കുകയാണ് ജാസ്മിന്‍. മോണിക്ക മറ്റൊരാളുമായി പ്രണയത്തിലാണെന്നാണ് ഇരുവരും വീഡിയോയിലൂടെ പറയുന്നത്. എല്ലാത്തില്‍ നിന്നും രണ്ട് പേര്‍ക്കും കരകയറുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ പിരിയുന്നതെന്നും അവര്‍ പറഞ്ഞു.

ഞാന്‍ ബിഗ് ബോസിലേക്ക് പോകുമ്പോള്‍ ഞാനും അവളും തമ്മിലുള്ള പ്രണയം ആത്ര സ്‌ട്രോഗായിരുന്നില്ല. കൂടാതെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ തനിക്ക് അവള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ല. നല്ലൊരു പങ്കാളിയെ അവള്‍ അര്‍ഹിക്കുന്നു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ബ്രേക്കപ്പ് ചെയ്യുന്നതെന്നും ജാസ്മിന്‍ പറഞ്ഞു.

ഇതിനിടെ ഇരുവരുടെയും ബ്രേക്കപ്പിന് പിന്നിലെ കാരണം നിമിഷയാണെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ ബ്രേക്കപ്പില്‍ നിമിഷയ്ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ജാസ്മിന്‍ പറയുന്നു. നിമിഷ ഞങ്ങളുടെ രണ്ട് പേരുടെയും നല്ല സുഹൃത്ത് മാത്രമാണ്. ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥയില്‍ ആശ്വസിപ്പിക്കുന്നത് നിമിഷയാണെന്നും ജാസ്മിന്‍ പറയുന്നു.

നിമിഷയെ ഈ വിഷയത്തിലേക്ക് വലിച്ചിട്ട് പുതിയ തലക്കെട്ടുകളുണ്ടാക്കരുതെന്നും രണ്ട് പേരും പറയുന്നു. അതേസമയം, ബിഗ് ബോസിനകത്തെ ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ. ഇരുവരും പുറത്തുവന്നതിന് ശേഷം ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.












Click it and Unblock the Notifications