Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ ബിഗ് ബോസിലേക്ക് തിരിച്ചുവിളിച്ചൂ..മോണിക്കയോട് ജാസ്മിന്‍

ഇപ്പോള്‍ മൊത്തതില്‍ ബിഗ് ബോസ് തരംഗമാണെന്ന് പറയാം. പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒക്കെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ബിഗ് ബോസിന്റെ ഓരോ തീരുമാനങ്ങള്‍ വരുന്നത്. കഴിഞ്ഞ ദിവസം ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തുപോയത്. ഫൈനല്‍ 5 ല്‍ ഉണ്ടാവുമെന്ന് കരുതിയ അഖിലായിരുന്നു ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായത്.

വളരെ വൈകാരികമായ കാഴ്ചകളായിരുന്നു ഇന്നലെ ബിഗ് ബോസ് വീട്ടിനകത്ത് ഉണ്ടായത്. സൂരജ് ഏവരുടേയും കണ്ണു നിറയിച്ചു. അഖിലിനെ വിടാതെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സുരജ്. അങ്ങനെ പ്രവചനാതീതമാണ് ബിഗ് ബോസിലെ ഓരോ നീക്കവും.

jasmine

കൊള്ളാലോ ക്യൂട്ട് കൊച്ചും 'ചുള്ളൻ പയ്യനും.'..അഹാനയുടെ ചിത്രം ഏറ്റെടുത്ത് ആശംസ അറിയിച്ച് ആരാധകർ

1


ബിഗ് ബോസിനകത്ത് മത്സരം അങ്ങനെ കളറാവുമ്പോള്‍ പുറത്തും ആവശേമാണ്. ബിഗ് ബോസില്‍ നിന്ന് നേരത്തെ പുറത്ത് പോയ വ്യക്തിയാണ് ജാസ്മിന്‍. ജാസ്മിന്‍ സ്വയം ഷോയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങളും പുറത്തുവന്നതിന് ശേഷം ഉള്ള വിശേഷങ്ങളുമൊക്കെ പങ്കുവെയ്ക്കുകയാണ് ജാസ്മിന്‍ ഇപ്പോള്‍. ജാസ്മിന്‍ വീണ്ടും ബിഗ് ബോസിലെത്തണമെന്നാണ് ജാസ്മിന്റെ ആരാധകര്‍ പറയുന്നത്. അങ്ങനെ ജാസ്മിന് ഒരു അവസരം കിട്ടിയാലോ. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ഒരു ചോദ്യം ജാസ്മിനോട് ചോദിച്ച്.

2


അത് മാത്രമല്ല ജാസ്മിനെ ബിഗ് ബോസിലേക്ക് തിരിച്ചെടുത്തെന്ന് പറഞ്ഞ് പ്രിയപ്പെട്ടൊരാളെ ഫോണ്‍ ചെയ്യാനും പറയുന്നു. ഇതിന് പിന്നാലെ ജാസ്മിന്‍ ഫോണ്‍ ചെയ്യുന്നത് ഡോ റോബിനെയാണ്.
എന്റെ എറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. ഞാന്‍ പോയ സങ്കടത്തിന് പെട്ടിയുമെടുത്ത് വന്ന എന്റെ പ്രിയ സുഹൃത്താണ് എന്ന് പറഞ്ഞാണ് വിളിച്ചത്. എന്നാല്‍ റിങ്് ചെയ്തതല്ലാതെ റോബിന്‍ ഫോണെടുത്തിരുന്നില്ല. പന്നി എന്നെ അപമാനിക്കുകയാണല്ലോ എന്ന് പറഞ്ഞ് ഞ് ജാസ്മിന്‍ പിന്നെ വിളിക്കുന്ന പങ്കാളിയായ മോണിക്കയെയാണ്.

3


മോണിക്ക ഫോണെടുത്ത ഉടന്‍ ജാസ്മിന്‍ കാര്യം പറയുന്നു. തനിക്ക് ഏഷ്യാനെറ്റില്‍ നിന്ന് ഒകു കോള്‍ വന്നെന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് വിളിച്ചെന്നും പറയുന്നു. എന്റെ ദൈവമേ ഷോയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്നായിരുന്നു മോണിക്ക പറയുന്നത്. നീ പോകൂ എന്നും പറയുന്നു. എന്നാല്‍ ഞാന്ഡ വീണ്ടും പോകണമെന്നാണോ നീ പറയുന്നത് എന്ന് ജാസ്മിന്‍ തിരിച്ചുചോദിക്കുന്നു.

4


അപ്പോള്‍ മോണിക്ക പറയുന്നത് നിനക്ക് വിജയിക്കാന്‍ കഴിയുെമന്നാണ്. അവര്‍ എന്നെ പുറത്താക്കിയത് അല്ല, ഞാന്‍ ഇറങ്ങിവന്നതാ.. എന്നിട്ടും നിനക്ക് ഞാന്‍ പോകണം അല്ലേ എന്ന് ജാസ്മിന്‍ ചോദിക്കുന്നു. നിനക്ക് ആവശ്യം ഉള്ള പണം ചോദിക്ക് എന്നാണ് മോണിക്ക അപ്പോള്‍ ജാസ്മിനോട് പറയുന്നത്.

5


അത് കാരണം മാത്രമാണ് ഞാനതില്‍ പങ്കെടുത്തത്, എന്നിട്ട് വീണ്ടും ഞാന്‍ പോണം എന്നാണോ നീ പറയുന്നതെന്ന് ജാസ്മിനും മോണിക്കയോട് ചോദിക്കുന്നു. ഇല്ല, ഇല്ല, നീ ഇപ്പോല്‍ പണം ചോദിക്ക് അവര്‍ അത് തരുമെങ്കില്‍ പോകാം അല്ലെങ്കില്‍ പോകേണ്ട എന്ന് മോണിക്ക പറയുന്നു. ഇതോടെ പ്രാങ്ക് കോള്‍ ആണെന്ന് ജാസ്മിന്‍ മോണിക്കയോട് പറയുന്നു. അങ്ങനെ വളരെ രസമായിട്ടായിരുന്നു ആ കോള്‍ അവസാനിക്കുന്നത്.

Recommended Video

cmsvideo
    Dr. Robin Dilsha | ഒരുപാട് സ്വപ്നങ്ങളുമായി വന്ന മനുഷ്യനാണ് | #Entertainment | OneIndia
    6


    ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളായിരുന്നു ജാസ്മിനും റോബിനും. ബിഗ് ബോസിന്റെ വിജയികളാവുമെന്നാണ് ഏതാണ്ട് ഉറപ്പുള്ള ആളുകളായിരുന്നു രണ്ട് പേരും. എന്നാല്‍ അപ്രതീക്ഷിതമായാണ് ഇവര്‍ രണ്ട് പേരും വീടിന് പുറത്തേക്ക് പോകുന്നത്. ജാസ്മിന്‍ സ്വന്തം ഇഷ്ടം പ്രകാരമാണ് ഇറങ്ങി വന്നതെങ്കില്‍ റോബിനെ ഷോയില്‍ നിന്ന് പുറത്താക്കിയതായിരുന്നു. റിയാസിനെ തല്ലിയതിന് പിന്നാലെയാണ് റോബിന് ഷോയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+