Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ജീവിതത്തില്‍ ഇപ്പോള്‍ ഇവനാണ് എനിക്ക് എല്ലാം', ആരാധകരുടെ ആ ചോദ്യത്തിന് ജാസ്മിന്റെ മറുപടി

ബിഗ് ബോസിന്റെ നാലാമത്തെ സീസണില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ജാസ്മിന്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ജാസ്മിന്‍ ഷോയില്‍ നിന്നും ക്വിറ്റ് ചെയ്തുകൊണ്ട് പുറത്തേക്ക് പോയത്. ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. തന്റെ ജീവിതത്തില്‍ സംഭവിച്ച വെല്ലുവിളികളെയും പ്രതിസന്ധികളെ കുറിച്ചും ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു.

1

കൂടാതെ താന്‍ ഒരു ലെസ്ബിയനാണെന്ന കാര്യവും ജാസ്മിന്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. ഇതോടൊപ്പം മോണിക്ക എന്ന പെണ്‍കുട്ടിയുമായി താരം ലിവിംഗ് റിലേഷനിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ജാസ്മിന്‍ മോണിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാമെന്ന് അറിയിച്ച് വീഡിയോ പങ്കുവച്ചിരുന്നു.

2

ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയമാണ്് ജാസ്മിന്‍ ബിഗ് ബോസ് ഹൗസ് വിട്ടതിന് പിന്നാലെ അവസാനിപ്പിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതോടെ ഞാന്‍ മാനസികമായും ഇമോഷണലായും തകര്‍ന്നു. ഈ ഒരു സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോകുന്നത് ബുദ്ധിമുട്ടാണെന്നാണ് ജാസ്മിന്‍ പറഞ്ഞത്.

3

താനുമായുള്ള ബന്ധത്തെ തുടര്‍ന്ന് മോണിക്ക സൈബര്‍ ആക്രമണവും കളിയാക്കലുകളും നേരിട്ടെന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്ക് അതിന് സാധിക്കില്ലെന്ന് മനസിലാക്കി. ഇത്രയും വെറുപ്പും കളിയാക്കലുകളുമൊന്നും അവള്‍ അര്‍ഹിക്കുന്നില്ല. അതുകൊണ്ട് മോണിക്കയുമായി ബ്രേക്കപ്പക്കാവാന്‍ തീരുമാനിച്ചെന്ന് ജാസ്മിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

4

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ ചോദിച്ച ചോദ്യത്തിന് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മോണിക്കയുമായുള്ള ബ്രേക്കപ്പിനെ കുറിച്ചുള്ള ചോദ്യമായിരുന്നു അത്. ഇപ്പോള്‍ ഒറ്റപ്പെടല്‍ ഫീല്‍ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ജാസ്മിന്‍ മറുപടി നല്‍കിയത്.

5

ഇപ്പോള്‍ എനിക്ക് കൂട്ട് എന്റെ പട്ടി സിയാലോ ആണ് എന്ന് ജാസ്മിന്‍ പറയുന്നു. ഇവനാണ് ഇപ്പോള്‍ എനിക്ക് എല്ലാം. ബിഗ്ഗ് ബോസില്‍ നിന്ന് പുറത്ത് വന്നതില്‍ യാതൊരു കുറ്റബോധവും തോന്നുന്നില്ല എന്നും ഓരു ചോദ്യത്തിന് മറുപടിയായി ജാസ്മിന്‍ പറഞ്ഞു. ജാസ്മിന്റെ പെറ്റ് ഡോഗാണ് സിയാലോ. ജാസ്മിന്‍ ബിഗ് ബോസില്‍ പോയ സമയത്ത് മോണിക്കയായിരുന്നു സിയാലോയെ പരിചരിച്ചിരുന്നത്.

6

ഇതോടൊപ്പം ആരാധകരുടെ മറ്റ് ചില ചോദ്യങ്ങള്‍ക്കും ജാസ്മിന്‍ മറുപടി നല്‍കി. ഫൈനലില്‍ പങ്കെടുക്കാന്‍ പോകുമോ എന്ന ചോദ്യത്തിന്, ഫൈനലില്‍ പങ്കെടുക്കാന്‍ പോകും, എന്നാല്‍ മാത്രമേ പ്രതിഫലം കിട്ടുകയുള്ളൂ എന്നാണ് ജാസ്മിന്‍ പറഞ്ഞിട്ടുള്ളത്. റോബിനൊപ്പമുള്ള ഏറ്റവും നല്ല ഓര്‍മകള്‍ ഏതാണെന്നായിരുന്നു ജാസ്മിനോട് ഒരാളുടെ ചോദ്യം. ഒരു തക്കാളി ടാസ്‌ക് ഉണ്ടായിരുന്നു, അതില്‍ ഞാനും റോബിനും ഒരു ടീം ആയിരുന്നു. ടീം മേറ്റ് എന്ന രീതിയില്‍ റോബിന്‍ നല്ല പ്രകടനം അത് ആണ് റോബിനൊപ്പമുള്ള നല്ല ഓര്‍മ.

ഒരു ചന്തമൊക്കെയുണ്ട്, ഞങ്ങള്‍ക്ക് ഇഷ്ടായി; ഹണി..സാരിയില്‍ വന്നാല്‍ പൊളിയല്ലേയെന്ന് ആരാധകര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+