'നമ്മുടെ നല്ല ബന്ധത്തെ ഇവിടെ ചിലര്‍ തെറ്റായി കാണുന്നു'; അഖിലിനോട് സുചിത്ര......
കൊച്ചി : ഓരോ ദിവസവും പതിവിൽ നിന്നും ഏറെ വ്യത്യസ്തമായ അനുഭവം നൽകി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ മലയാളം 4. ഷോ ആരംഭിച്ച് എട്ടാം വാരം പിന്നിടുമ്പോൾ ഏറെ രസകരമായ കാഴ്ചകളാണ് ബിഗ് ബോസിൽ പ്രേക്ഷകർ കാണുന്നത്.
മത്സരാർത്ഥികൾക്ക് നൽകുന്ന വീക്കിലി ടാസ്ക്കുകൾ പ്രേക്ഷകരെ ഏറെ ഹരം കൊള്ളുകയാണ്. ഹാസ്യവും ഒപ്പം തന്നെ തമ്മിലടിയും തർക്കങ്ങളുമായി ഇന്നലെയും ബിഗ് ബോസ് ശ്രദ്ധ നേടിയിരുന്നു.
മത്സരാർത്ഥികൾക്ക് നൽകിയിരുന്ന എല്ലാ സുഖ സൗകര്യങ്ങളും ബിഗ് ബോസ് ഒറ്റ രാത്രി കൊണ്ട് ഒഴിവാക്കി. എന്നാൽ, അതിനു പിന്നാലെ നൽകിയ ടാസ്ക്കുകൾ ഇപ്പോൾ പ്രേക്ഷകരുടെ മനസ്സുകളിൽ ഇടം പിടിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിൽ മത്സരാർത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെട്ടത് തമാശ സ്കിറ്റ് അവതരിപ്പിക്കാനായിരുന്നു. മത്സരാർത്ഥികളായ അഖിലിനോടും സുചിത്രയോടുമാണ് ബിഗ് ബോസ് ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ നേരത്തെ അനുഭവിച്ചിരുന്ന സുഖ സൗകര്യങ്ങൾ തിരിച്ചു കിട്ടണമെങ്കിൽ ടാസ്ക്കുകളിൽ വിജയിക്കുക തന്നെ വേണം. അതിനാൽ, വലിയ രീതിയിലുള്ള മത്സരങ്ങളാണ് ഇപ്പോൾ ബിഗ് ബോസിൽ നടക്കുന്നത്.

ഇത്തവണ മുന്നോട്ടുവച്ച വീക്കിലി ടാസ്ക്കാണ് മത്സരാർത്ഥികളുടെ ഒത്തൊരുമയ്ക്ക് ഇടയായത്. എല്ലാവരും ഇതേ ഒത്തൊരുമയോടെ മുന്നോട്ടു പോകുന്നതിനാൽ പ്രേക്ഷകർക്ക് സമാധാന പൂർണമായ വീടിനെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ടാസ്ക്ക് ഇതായിരുന്നു.... 'സംഘർഷഭരിതമായ ബിഗ് ബോസ് വീട്ടിൽ നിന്നും സമാധാനപൂർണമായ ബിഗ് ബോസ് വീട്.. ഈ രണ്ട് അവസ്ഥകളെയും ദൃശ്യവത്കരിക്കുന്ന ഒരു ടാസ്ക്ക് അവതരിപ്പിക്കണം'...

അഖിലും സുചിത്രയും ചേർന്ന് ഏറെ ശുഭ പ്രതീക്ഷയോടെ ബിഗ് ബോസ് ആവശ്യപ്പെട്ട പ്രകാരം, ടാസ്ക്ക് ഏറ്റെടുത്തു. ഈ ടാസ്ക്ക് നല്ല രീതിയിൽ വിജയകരമായി പൂർത്തീകരിക്കുന്നതിലേക്ക് വേണ്ടി സൂരജിനെ കൂടി അഖിൽ ക്ഷണിച്ചിരുന്നു. അഞ്ച് മത്സരാർത്ഥികളുടെ പല സമയത്തെ രീതികളായിരുന്നു അഖിലും സംഘവും ചേർന്ന് ടാസ്ക്കിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത്. പുതിയ വൈല്‍ഡ് കാർഡുകളായി എത്തിയ റിയാസ്, വിനയ് എന്നിവർക്കു പുറമേ റോൺസൺ, റോബിൻ, ലക്ഷ്മിപ്രിയ എന്നിവരെ അഖിലും സംഘവും ചേർന്ന് തമാശ രൂപേണ അവതരിപ്പിച്ചത് പ്രേക്ഷകർ ഇന്നലെ കണ്ടു കാണും.
പൂക്കൾ ധരിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; കിടിലൻ ലുക്കാണ്; ചിത്രങ്ങളോ....നല്ല അടിപൊളി വൈറൽ

ബിഗ് ബോസ് നൽകിയ ടാസ്ക്ക് പല മത്സരാർത്ഥികൾക്കും ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു. എന്നാൽ, ഇതിനെ എതിർത്ത് ചില മത്സരാർത്ഥികൾ രംഗത്ത് എത്തി. സ്കിറ്റ്നുശേഷം രണ്ടുപേർ തങ്ങളെ ചിത്രീകരിച്ചതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി. റിയാസും ലക്ഷ്മിപ്രിയയുമാണ് പാളിച്ചകൾ ചൂണ്ടിക്കാട്ടി അഖിലിനും സംഘത്തിനും നേരെ തിരിഞ്ഞത്. മത്സരാർത്ഥിയായ സുചിത്ര അവതരിപ്പിച്ചപ്പോള്‍ താന്‍ ഒരു വില്ലത്തിയെ പോലെ തോന്നി എന്നാണ് ലക്ഷ്മിപ്രിയ ആരോപിച്ചത്.

പക്ഷെ, എന്നും കാണുന്നതു പോലെ അല്ല, ലക്ഷ്മിപ്രിയ തന്റെ ഈ പരാതി ഉന്നയിച്ചത്. ഗൌരവം മുഖം ആയിരുന്നില്ല.... ഇതിന് പിന്നാലെ, തന്നെ ശരിയായി അവതരിപ്പിച്ചില്ല എന്നാണ് റിയാസും പരാതിയിൽ വ്യക്തമാക്കിയത്.ഈ പരാതിയ്ക്ക് പിന്നാലെ, ഒരു സ്കിറ്റിനെ സ്കിറ്റ് ആയി കാണണമെന്ന് അഭിപ്രായം ഉന്നയിച്ച് വിനയ് സുചിത്രയെയും അഖിലിനെയും പിന്തുണച്ചു. സുചിത്രയും അഖിലും ഈ വിഷയം മാറിയിരുന്ന് സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ പിന്തുണ ഇവർക്ക് ലഭിച്ചത്. എന്നാൽ, തങ്ങള്‍ക്കിടയിലെ നല്ല ബന്ധത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് സുചിത്ര അഖിലിനോട് പരാതിയും പറഞ്ഞിരുന്നു.












Click it and Unblock the Notifications