Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടുക്കളപ്പണി, ക്ലീനിങ്, വാരി വിതറുന്ന ഭക്തി, പരദൂഷണം', ബിഗ് ബോസിലെ ലക്ഷ്മി പ്രിയയെ കുറിച്ച് കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിലവിൽ 12 പേരാണ് മത്സരിക്കുന്നത്. മത്സരാർത്ഥികൾ തമ്മിലുളള പോര് ഓരോ എപിസോഡിലും കടുത്ത് കൊണ്ടിരിക്കുന്നു. നടി ലക്ഷ്മി പ്രിയയെ കുറിച്ച് ബിഗ് ബോസ് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ്.

പുതിയ നോമിനേഷനുകൾ വന്നിരിക്കെ ലക്ഷ്മി പ്രിയയെ വിലയിരുത്തിക്കൊണ്ട് ബിഗ് ബോസ് ആരാധകരിലൊരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.

1

കുറിപ്പ് വായിക്കാം: ബിഗ് ബോസിൽ നിലവിൽ 12 പേരിൽ ഏറ്റവും ഏറ്റവും മോശം സ്വാഭാവ സവിശേഷതകൾ ഉള്ള ഒരാളാണ് ലക്ഷ്മിപ്രിയ... ഷോയിൽ അവർ വന്നിരിക്കുന്നത് അവിടുത്തെ അടുക്കള കൈകാര്യം ചെയ്യാനാണ് എന്നാണ് തോന്നുന്നത്. 30 വർഷത്തോളമായി അപ്ഡേറ്റഡ് അല്ലാത്ത ആശയങ്ങൾ വെച്ച് പുലർത്തുന്ന സ്ത്രീ. എന്ത്‌ എഴുത്തുകാരിയാണെന്ന് മനസ്സിലാകുന്നില്ല. അവർക്ക് മാത്രമുള്ളതാണ് അടുക്കള എന്ന ഒരു കാഴ്ചപ്പാട്. സഹിഷ്ണുത എന്ന മനുഷ്യ ഗുണം ഇല്ലാത്തത്കൊണ്ട് വേറെ ആര് അടുക്കള ഉപയോഗിച്ചാലും ഇവർക്ക് അത് ഇഷ്ടപ്പെടത്തില്ല.

സുന്ദരിമണി... പച്ച സാരിയും ചുവന്ന പൊട്ടും, അഴക് നിറച്ച് രമ്യ നമ്പീശന്റെ ചിത്രങ്ങൾ

2

ഇവർ ഇത് വരെ ഉണ്ടാക്കിയ ചർച്ചകളും സങ്കടങ്ങളും നോമിനേഷനിൽ ഇവർ ചെയ്ത വോട്ടുകളും ക്യാപ്റ്റൻസിയിൽ ഇവർ ചെയ്ത വോട്ടുകളും എല്ലാം 90 ശതമാനം അടുക്കളയും ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.. ഒരു സ്ത്രീക്ക് ഇത്തരം ഒരു ഷോയിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ട് അടുക്കളപ്പണി, ക്ലീനിങ്, വീട്ടുവേല, വാരി വിതറുന്ന ഭക്തി (ഇത് ഒരു പൊതു വേദി ആണെന്ന് ഓർക്കണം) പരദൂഷണം എന്നിവയിൽ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ കാലത്തെ കേരളത്തിലെ സ്ത്രീകൾക്ക് ഇവർ നൽകാനുദ്ദേശിക്കുന്ന സന്ദേശം എന്താണ്.

3

നിങ്ങൾ സ്ത്രീകൾ എല്ലാവർക്കും ഭക്ഷണമുണ്ടാക്കി കൊടുത്ത് ഭജന ചൊല്ലി പരദൂഷണം പറഞ്ഞു വളരെ വൃത്തിയായി വീറ്റുവേല ചെയ്യുന്നതാണ് നിങ്ങളുടെ ജീവിതവിജയം എന്ന് കാണിക്കലാണോ ലക്ഷ്മിപ്രിയ ഉദ്ദേശിക്കുന്ന സന്ദേശം..? മറ്റുള്ളവർ ചെയ്യുന്ന എല്ലാ ജോലികളെയും കുറ്റം പറയുന്ന ഇവർ മറ്റുള്ളവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുകയും അതിനെ മോശം ഭക്ഷണം എന്ന് പറയുകയും ചെയ്തത് കണ്ടു. സ്വന്തം സ്വഭാവഗുണം കൊണ്ട് നേരിടേണ്ടി വരുന്ന വിമർശനങ്ങളും ജയിൽ ശിക്ഷയും താങ്ങാനാവാതെ സ്ഥിരമായി കരയുന്ന ആൾ..

4

ഇവർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം വളരെ പെർഫെക്ട് ആണെന്ന് കരുതി അതിൽ അഭിമാനം കൊണ്ട് മറ്റുള്ളവരെ വൃത്തികെട്ടവരാക്കി കാണിച്ചുകൊണ്ട് മുന്നോട്ട് പോകുന്നു. എല്ലാവരെയും മോനെ മോളെ കണ്ണാ കുട്ടാ എന്നൊക്കെ വിളിക്കുന്നതാണ് സ്നേഹം എന്നാണ് ഇവരുടെ ചിന്താഗതി. എന്നാൽ അതിനേക്കാൾ ആരോചകമായി ലോകത്ത് മറ്റൊന്നില്ലെന്ന് ഇവർക്ക് അറിയില്ല. എന്നാലോ, യഥാർത്ഥത്തിൽ ഇവരുടെ സ്നേഹപ്രകടനങ്ങൾ തികഞ്ഞ ആർട്ടിഫിഷ്യൽ ആണെന്നതാണ് സത്യം.. അടുക്കളയും വീട്ടുപണിയും വിട്ടു ഇവർ ആകെ ഇടപെട്ടത് റോബിൻ ഒരു "അപ്പൻ ഉപമ" പറഞ്ഞപ്പോഴാണ്.

5

ആ വിഷയത്തിൽ ആവശ്യത്തിൽ കവിഞ്ഞ നാടകം അവതരിപ്പിച്ച ഇവർ നിമിഷയുടെ അമ്മയെ അപമാനിച്ചത് നാം കണ്ടു, എന്നാൽ അതിന്റെ കാരണമായി അവർ പറയുന്നത് കേട്ടാൽ നമ്മൾ ചിരിച്ചു ചാകും . "എന്നെ നിമിഷ ആളുകളുടെ മുന്നിൽ വെച്ച് നീ എന്ന് വിളിച്ചു". നീ എന്ന് ആർക്കും ആരെയും വിളിക്കാം ബഹുമാനം ആർക്ക് കൊടുക്കണം എന്നുള്ളത് അത് വിളിക്കുന്നവന്റെ സൗകര്യമാണ്. അതിൽ പോലും വേദന കണ്ടെത്തുകയും എന്നിട്ട് അതിന് പകരമായി തള്ളക്ക് വിളിക്കുകയും ചെയ്യുന്ന എത്ര മനോഹരമായ ആശയം അല്ലെ... ഇത്രയും മോശപ്പെട്ട ഒരു കാരക്റ്റർ ഞാൻ കാണുന്നത് ആദ്യം.. നടനം അല്ലാതെ ഒരു ഗുണവുമില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+