Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസില്‍ കരച്ചിലുമായി ലക്ഷ്മി പ്രിയ, പരാതി ജാസ്മിന് എതിരെ, 'ഹൃദയം മുറിഞ്ഞ് പോകുന്നത് പോലെ'

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി നവീനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. മത്സരം ശക്തമായി പുരോഗമിക്കുമ്പോള്‍ നാടകീയ രംഗങ്ങള്‍ക്ക് ബിഗ് ബോസ് ഹൗസില്‍ ഒരു കുറവുമില്ല.

വാശിയും തല്ലും മാത്രമല്ല കണ്ണീരും വീഴുന്നുണ്ട് ബിഗ് ബോസ് ഹൗസില്‍. ലക്ഷ്മി പ്രിയയാണ് കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ ഡോ. റോബിനോട് വിഷമം പറഞ്ഞ് കരഞ്ഞത്.

1

ബിഗ് ബോസ് നാലാം സീസണിന്റെ തുടക്കത്തില്‍ തന്നെ ലക്ഷ്മി പ്രിയയ്ക്ക് എതിരെ ചില നീക്കങ്ങള്‍ ഹൗസില്‍ നടക്കുകയുണ്ടായി. സുചിത്രയും റോണ്‍സണും ധന്യ മേരി വര്‍ഗീസും അടക്കമുളളവര്‍ ലക്ഷ്മി പ്രിയയ്ക്ക് എതിരെ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ക്യാപ്റ്റന്‍ അല്ലാഞ്ഞിട്ടും ലക്ഷ്മിപ്രിയ പ്രത്യേക അധികാരം കാണിക്കുന്നു എന്ന പരാതിയാണ് ചില മത്സരാര്‍ത്ഥികള്‍ക്കുളളത്.

2

ജാസ്മിനുമായും തുടക്കം മുതല്‍ക്കേ ലക്ഷ്മി പ്രിയ നല്ല രീതിയിലല്ല പോകുന്നത്. ലക്ഷ്മി പ്രിയയെ പലപ്പോഴും തള്ളയെന്നും പെണ്ണുമ്പിള്ളയെന്നും മറ്റുമായിരുന്നു ജാസ്മിന്‍ വിളിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തെ എപിസോഡില്‍ ജാസ്മിന്റെ ചില സംസാരത്തെ കുറിച്ച് പറഞ്ഞാണ് ലക്ഷ്മി പ്രിയ പൊട്ടിക്കരഞ്ഞത്. ഡോ റോബിനോട് സംസാരിക്കവേ ആയിരുന്നു ലക്ഷ്മി പ്രിയയുടെ കരച്ചില്‍.

3

ഇവിടെ വരുന്ന സമയത്ത് നമ്മള്‍ എല്ലാവരും പുതിയ ആള്‍ക്കാരാണ്. ഈ അടുക്കള ആദ്യം ഓര്‍ഗനൈസ്ഡ് ആയിരുന്നില്ല. എന്നാലിപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും അടുക്കള ഹാന്‍ഡില്‍ ചെയ്യാം. ഇന്നും എല്ലാവരും കഴിച്ചത് ഞാന്‍ ഉണ്ടാക്കി ചോറാണ്. എന്നിട്ട് ആ കുട്ടി പറയുന്നത് ഇന്നാണ് എല്ലാവരും മനസമാധാനമായി ഭക്ഷണം കഴിച്ചത് എന്നാണ്, എന്ന് പറഞ്ഞാണ് ലക്ഷ്മി പ്രിയ കരഞ്ഞത്.

4

ജാസ്മിന്‍ പറഞ്ഞതിനെ കുറിച്ചായിരുന്നു ലക്ഷ്മി പ്രിയയുടെ പരാതി. ജാസ്മിന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന ലക്ഷ്മി പ്രിയ പറഞ്ഞു.. അത് കേട്ടപ്പോള്‍ തന്റെ ഹൃദയം മുറിഞ്ഞ് പോകുന്നത് പോലെ ആയിപ്പോയി എന്നും ലക്ഷ്മി പ്രിയ കരഞ്ഞ് കൊണ്ട് ഡോ. റോബിനോട് പറഞ്ഞു. ബിഗ് ബോസ് നാലാം സീസണിലെ ആദ്യത്തെ കരച്ചിലാണ് ലക്ഷ്മി പ്രിയയുടേത്.

5

ലക്ഷ്മി പ്രിയ റോബിനോട് തന്റെ സങ്കടങ്ങള്‍ പറയുമ്പോള്‍ ജാസ്മിനും നിമിഷയും ചേര്‍ന്ന് മാറി നിന്ന് കളിയാക്കുകയും ചെയ്തിരുന്നു. അതേസമയം നേരത്തെ ലക്ഷ്മി പ്രിയയെ വിമര്‍ശിച്ച സുചിത്രയ്ക്ക് ഇപ്പോള്‍ മനംമാറ്റം സംഭവിച്ചിട്ടുണ്ട്. ലക്ഷ്മിപ്രിയ ദേഷ്യം വരുമ്പോള്‍ പൊട്ടിത്തെറിക്കുമെങ്കിലും ഒന്നും താങ്ങാന്‍ പറ്റാത്ത ആളാണ് എന്നാണ് സുചിത്ര ഇപ്പോള്‍ പറയുന്നത്.

6

കഴിഞ്ഞ ദിവസം ഷോയില്‍ വമ്പനൊരു ടാസ്‌ക് ആയിരുന്നു മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ഗാര്‍ഡന്‍ ഏരിയയിലെ മൂന്ന് തൂണുകള്‍ക്ക് സമീപത്തായി മണല്‍ നിറച്ച കിഴികള്‍ വെച്ചിരുന്നു. ഈ കിഴികള്‍ തൂണിലെ തട്ടുകളില്‍ താങ്ങി നിര്‍ത്തുക എന്നതായിരുന്നു ടാസ്‌ക്. ടാസ്‌ക് കഴിഞ്ഞതിന് പിന്നാലെ സുചിത്രയേയും റോണ്‍സണിനേയും പിന്തള്ളി നവീന്‍ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+