ബിഗ് ബോസിലെ ബുദ്ധിമാനായ കളിക്കാരൻ, ചിലപ്പോഴൊക്കെ മണ്ടൻ, ഏറ്റവും സൂത്രക്കാരി ഇത്, കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരം പൊടി പൊടിക്കുകയാണ്. വളരെ സ്മാര്‍ട്ട് ആയി കളിക്കുന്നവരും അത്ര ആക്ടീവ് അല്ലാത്തവരുമൊക്കെയായി പല വിധത്തിലാണ് ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികള്‍.
മത്സരാര്‍ത്ഥികള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ ഫാന്‍സും ഹേറ്റേഴ്‌സും ഇതിനകം രൂപപ്പെട്ടു കഴിഞ്ഞു.. ഇതുവരെയുളള പ്രകടനം വെച്ച് ഓരോ മത്സരാര്‍ത്ഥിയേയും എങ്ങനെ വിലയിരുത്താം. ബിഗ് ബോസ് ഫാന്‍ ആരാധക ഗ്രൂപ്പുകളില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

ബിഗ് ബോസ് മത്സരാർത്ഥികളെ പറ്റിയുള്ള നിലവിലെ അഭിപ്രായങ്ങൾ.
1. ബ്ലെസ്ലി : ബുദ്ധിമാനായ മത്സരാർത്ഥി, ഉള്ളിൽ ഒരു ഫയർ ഉണ്ട്, ആക്ടീവ് ആണ്, ചില സമയത്തു ബ്രില്യന്റ് ആയി ഗെയിം കളിക്കുന്നുണ്ട്, ഗെയിം ഡിസൈൻ ചെയ്യുന്നുണ്ട്. ചില സമയത്ത് ഒരു ചെറിയ മണ്ടനാണ്. കഴിഞ്ഞ എപ്പിസോഡിലെ 24 മണിക്കൂർ പ്രകടനം അസാധ്യം. ആ എപ്പിസോഡിൽ തന്നെ റോബിനോട് പറഞ്ഞത് ഇതുവരെ ഈ സീസണിലെ ഏറ്റവും മാസ് ആയ പഞ്ച് ഡയലോഗ്. "15 പേരുണ്ട് നിങ്ങള്... നിങ്ങളെല്ലാവരും എന്റെ ടാർജെറ്റ് ആണ്. അതിനാത്ത് ഒരാള് മാത്രമാണ് ഡോക്ടർ... ബ്രോന് തെറ്റി, ഞാൻ ബ്രോനേം ടാർജെറ്റ് ചെയ്യുന്നുണ്ട്"

2. അഖിൽ : മാന്യനായ കളിക്കാരൻ, സംസാരിക്കാനറിയാം, എല്ലാവരോടും നല്ല പെരുമാറ്റം. എന്നാലും വേണ്ടി വന്നാൽ അടി ഉണ്ടാക്കാനും ന്യായം അവന്റെ ഭാഗത്താണെങ്കിൽ സംസാരിച്ചു ജയിക്കാനും കൈയ്യടി നേടാനും കഴിവുള്ള ആൾ.
3. ജാസ്മിൻ : ജെനുവിനായ മത്സരാർത്ഥി. ഷോർട്ട് ടെംപേർഡ് ആണ്, മുൻപിൻ നോക്കാതെ കേറി അടിയുണ്ടാക്കും, എന്നാൽ ബിബി ഹൌസിൽ ആർക്കേലും ഒരു പ്രശ്നമുണ്ടായാൽ അതൊന്നും നോക്കാതെ മുന്നിൽ നിൽക്കാൻ ഉണ്ടാവും. ഇമേജ് ഒന്നും നോക്കാതെ ഓപ്പൺ ആയി സംസാരിക്കുന്നത് വ്യക്തിപരമായി ഇഷ്ടമാണ്.

4. അപർണ : മാന്യയായ മത്സരാർത്ഥി, നല്ല കേൾവിക്കാരി. എല്ലാവരോടും ഒരേ സമീപനം, കേരളക്കാരി അല്ലെങ്കിലും ഇതൊരു മലയാളം ഷോ ആണെന്ന് അറിഞ്ഞോണ്ട് എല്ലാരോടും മലയാളത്തിൽ പറ എന്ന് ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിക്കുന്നത് ഇഷ്ടമാണ്. ബട്ട് കുറച്ചൂടെ ആക്ടീവ് ആകാനുണ്ട്.
5. റോബിൻ : ഏറ്റവും സ്ട്രാറ്റജിക് ആയ മത്സരാർത്ഥി, പക്ഷെ അകത്തും പുറത്തും ഈ സ്ട്രാറ്റജി ഒന്നും ഏൽക്കുന്നില്ല എന്നെ ഉള്ളൂ. സെൽഫ് കോർണറിംഗ് എന്ന അയാളുടെ നയം മത്സരാർത്ഥികൾ എല്ലാവരും മനസിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും അയാൾ കാരണം കുറെ കണ്ടന്റ് ക്രിയേറ്റഡ് ആകുന്നുമുണ്ട്.

6. ഡെയ്സി : ഏറ്റവും സൂത്രക്കാരിയായ മത്സരാർത്ഥി. ഒരു ഡിബേറ്റ് ഉണ്ടാകുമ്പോൾ അതിന്റെതായ സാമാന്യ മര്യാദകൾ പാലിക്കാതെ ഓവറായി സംസാരിക്കുന്ന ആൾ. ഫ്രണ്ട്‌സിനെ ഉണ്ടാക്കാനല്ല ഇവിടെ വന്നതെന്ന് ആദ്യമേ പറഞ്ഞു, റോബിനെ പോലെ ഞാൻ ചെയ്യുന്നത് സ്ട്രാറ്റജി ആണേ എന്ന് കൊട്ടിഘോഷിക്കാതെ എല്ലാവരോടും ഇടഞ്ഞു തന്റേതായ സ്ക്രീൻ സ്പേസ് കണ്ടെത്തുന്നുണ്ട്, അതുകൊണ്ട് തന്നെ കണ്ടന്റ് ക്രിയേറ്ററും ആണ്.
7. ധന്യ: മികച്ച മത്സരാർത്ഥി. പക്ഷെ സപ്പോർട്ട് ചെയ്യാൻ അങ്ങനെയങ്ങ് തോന്നുന്നില്ല. കുറച്ചു വിക്ടിം പ്ലേ ഉണ്ട്. ഗ്രൂപ്പിസം ഉണ്ടാക്കാനും നോക്കുന്നുണ്ട്. ഒന്നിൽ നിന്നും മാറി ഇരിക്കുന്നില്ല എന്നത് കൊണ്ട് സ്ക്രീൻ സ്പേസ് ആവശ്യത്തിനുണ്ട്.

8. ദിൽഷ : ക്യൂട്ട് മത്സരാർത്ഥി. പ്രത്യേകിച്ചു ശക്തമായ ആയ അഭിപ്രായങ്ങളൊന്നും ഒന്നും ഇതുവരെ ഉണ്ടാക്കിയില്ലെങ്കിലും ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാതെ കടന്നു പോകുന്നുണ്ട്. ആ മാലയോഗം ഗെയിമിൽ നല്ല ആക്ടീവ്ആയിരുന്നു. ബിഗ് ബോസിൽ ഉള്ളവരെയും പ്രോഗ്രാം കാണുന്നവരെയും മുഷിപ്പിക്കാതെ അവിടെ നിൽക്കുന്നുണ്ട്.
9. റോൺസൺ : മുണ്ടൂർ മാടന്റെ ശരീരം, പൊന്തൻ മാടയുടെ ഹൃദയം. ജെനുവിൻ ആണ്, ആരുമായിട്ടും അങ്ങോട്ട് കേറി അടിയുണ്ടാക്കുന്നില്ല. മറ്റ് അടികളുടെയും ബഹളങ്ങളുടെയുണ് ഇടയിൽ വർക്ക് ഔട്ട് ചെയ്യുന്നതും ഫുഡ് കഴിക്കുന്നതും കോമഡി ആണ്.

10. ലക്ഷ്മിപ്രിയ : പറ്റുന്നത്ര അവർ സംസാരിക്കുന്നു, പാചകം ചെയ്യുന്നു, എന്നാലും തീരെ താൽപര്യമില്ലാത്ത മത്സരാർത്ഥി. ഈ മോനെ, മോളെ, കണ്ണാ, കുട്ടാ വിളികൾ പേഴ്സണലി വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. അടുക്കളയിലെ ബോസ് ആണെന്നുളള ഭാവം അവരുടെ പ്രകൃതം ആണ്. എന്നാൽ അടുക്കള മാത്രമല്ല ഈ ബിഗ് ബോസ് എന്നു പറയുന്നത്.
11. നിമിഷ: ജാസ്മിന്റെ വാൽ, എർത്ത് എന്നൊക്കെ പറയാവുന്ന, പ്രത്യേകിച്ചു നിലപാടോ അഭിപ്രായങ്ങളോ ഇല്ലാത്ത മത്സരാർത്ഥി. പ്രോഗ്രാം കാണുന്ന കുറെ പേർക്കെങ്കിലും ഐ കാൻഡി.

12. നവീൻ : മസിലും പെരുപ്പിച്ചു നടക്കാൻ മാത്രം ഒരു മത്സരാർത്ഥി. ഒരു സ്ട്രാറ്റജിയും ഇല്ല. ഒരു അഭിപ്രായവും ഇല്ല. ഒഴുക്കിന് അനുസരിച്ച് അവിടെയും ഇവിടെയുമൊക്കെ നടക്കുന്നു.
13. അശ്വിൻ, 14. ശാലിനി, 15. സുചിത്ര, 16. സൂരജ് : വ്യക്തിപരമായി വരും ആഴ്ചകളിൽ ഔട്ട് ആകേണ്ടുന്ന, അവിടെ നിന്നിട്ട് പ്രത്യേകിച്ചു ഒരു ഗുണവും ഇല്ലാത്ത മത്സരാർത്ഥികൾ. കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നില്ല, ആക്ടീവ് ആയി സംസാരമില്ല, നിലപാട് ഇല്ല, ഒന്നുമില്ല. ഇപ്പറക്കെ ഇനിയും ഒന്ന് ചൂട് പിടിക്കണമെങ്കിലോ മാറി മറിയണമെങ്കിലോ ഇനി വരാൻ സാധ്യതയുള്ള വൈൽഡ് കാർഡ് എൻട്രീസ് വിചാരിക്കണം.












Click it and Unblock the Notifications