കാത്തിരിപ്പിന് വിട, ബിഗ് ബോസ് മലയാളം സീസൺ 4 വരുന്നു, ഏത് മാസമെന്ന് തീരുമാനമായെന്ന് സൂചന
മലയാളത്തില്‍ വലിയ ഹിറ്റായ ഷോ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. കൊവിഡ് കാരണം ബിഗ് ബോസ് പൂര്‍ത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.
ബിഗ് ബോസ് മൂന്ന് അവസാനിച്ചതിന് ശേഷം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നത് ബിഗ് ബോസ് നാലാം സീസണിന് വേണ്ടിയാണ്. കാത്തിരിപ്പിന് അവസാനമാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ നടന്‍ മണിക്കുട്ടന്‍ ആണ് വിജയി ആയത്. ഷോ ഫിനാലെയിലേക്ക് കടക്കാനിരിക്കെ ആയിരുന്നു കൊവിഡ് കാരണം ഷൂട്ടിംഗ് നിര്‍ത്തി വെയ്‌ക്കേണ്ടി വന്നത്. രണ്ടാം സീസണും കൊവിഡ് കാരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ചാനല്‍ ഇത്തവണ വിജയിയെ കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. 3.114 കോടി വോട്ടുകളാണ് മൂന്നാം സീസണില്‍ പ്രേക്ഷകര്‍ ആകെ ചെയ്തത്.

മണിക്കുട്ടന്‍ ടൈറ്റില്‍ വിന്നര്‍ ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതും എത്തി. മണിക്കുട്ടന് ലഭിച്ചത് 9,20,01,384 വോട്ടുകള്‍ ആയിരുന്നു. 6,01,04,926 വോട്ടുകള്‍ സായ് വിഷ്ണു നേടി. മൂന്നാം സീസണ്‍ വന്‍ വിജയമായതോടെ ബിഗ് ബോസ് നാലാം സീസണ്‍ വരും എന്നത് ഉറപ്പായിരുന്നു. മൂന്നാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷം അവതാരകനായ മോഹന്‍ലാല്‍ നാലാം സീസണ്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

''ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ വീട്ടില്‍, ഈ ചുവരുകള്‍ക്കുള്ളില്‍ സങ്കടവും സന്തോഷവും പ്രണയവും അടിപിടി, കുശുമ്പ്, കലഹം എല്ലാം വന്ന് നിറയുന്നത് വരെ. അതുവരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം, കാണണം, ബിഗ് ബോസ് സീസണ്‍ 4 ''എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ബോസ് നാലാം സീസണ്‍ 2022 ഫെബ്രുവരിയില്‍ എത്തിയേക്കുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഫെബ്രുവരിയില്‍ അല്ല, ബിഗ് ബോസിന്റെ പുതിയ സീസണ്‍ എത്തുക ഏപ്രിലില്‍ ആയിരിക്കും എന്നാണ് പുറത്ത് വരുന്ന പുതിയ സൂചന. ഇതോടെ ബിഗ് ബോസ് ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍ ബിഗ് ബോസ് വരുമ്പോള്‍ ജനപ്രിയ പരമ്പരകളുടെ സമയത്തില്‍ മാറ്റം വരുത്തുമോ എന്നുളള ആശങ്ക ചില ആരാധകര്‍ക്കുണ്ട്. ബിഗ് ബോസ് നാലാം സീസണില്‍ ആരൊക്കെയാവും മത്സരാര്‍ത്ഥികളായി എത്തുക എന്നത് വ്യക്തമല്ല..

ആരെയൊക്കെ മത്സരാര്‍ത്ഥികളായി ഇത്തവണ കാണാന്‍ ആഗ്രഹിക്കുന്നുണ്ട് എന്നത് സംബന്ധിച്ച് ബിഗ് ബോസ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്. ബിഗ് ബോസ് നാലാം സീസണിലേക്ക് പല പ്രമുഖരുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഉപ്പും മുളകും എന്ന പരിപാടിയിലെ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ നടി നിഷ സാരംഗിന്റെ പേര് ബിഗ് ബോസ് നാലാം സീസണിലേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്

മറ്റൊരാള്‍ മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ആണ്. ശ്രീശാന്ത് നേരത്തെ ബിഗ് ബോസ് ഹിന്ദിയില്‍ പങ്കെടുത്തിരുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ആയ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെ ബിഗ് ബോസില്‍ കൊണ്ടുവരണം എന്ന് ആവശ്യപ്പെടുന്നവരുണ്ട്. മാത്രമല്ല പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍ ആയ സുജിത്ത് ഭക്തന്‍, നടന്‍ കൃഷ്ണ കുമാറിന്റെ മകളും വ്‌ളോഗറുമായ ദിയ കൃഷ്ണ,. നടി ഷഫ്‌ന നിസാം എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.


Click it and Unblock the Notifications
