Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ കാലുകൾ കണ്ട് കുലസ്ത്രീകൾക്കും കുല പുരുഷൻമാർക്കും ഭ്രാന്ത് പിടിക്കും';ചുട്ട മറുപടിയുമായി നിമിഷ

കൊച്ചി; ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നിമിഷ. തുടക്കത്തിൽ കടുത്ത മത്സരം കാഴ്ച വെയ്ക്കാൻ നിമിഷയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ സീക്രട്ട് റൂമിൽ കഴിഞ്ഞുള്ള തിരിച്ചുവരവിൽ അതിഗംഭീരമായ മത്സരമായിരുന്നു നിമിഷ പുറത്തെടുത്തത്. പിന്നീട് മറ്റ് മത്സരാർത്ഥികളുമായി തോളോട് തോൾ ഏറ്റുമുട്ടിയെങ്കിലും അമ്പത് ദിവസത്തിന് ശേഷം താരം പുറത്താകുകയായിരുന്നു.

നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ

1

നിമിഷ പുറത്തായെങ്കിലും നിമിഷയുടെ വസ്ത്രധാരണത്തെ പറ്റിയുള്ള ചില പ്രതികരണങ്ങളാണ് ഇപ്പോൾ ബിഗ് ബോസിൽ പുതിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. അതിനിടെ തനിക്കെതിരെ രംഗത്തെത്തിയ ലക്ഷ്മിപ്രിയയ്ക്കും ദിൽഷയ്ക്കും കുറിക്ക് കൊള്ളുന്ന മറുപടി നൽകി നിമഷയും രംഗത്തെത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം

2

ബിഗ് ബോസിൽ നിമിഷയെ ഏറ്റവും കൂടുതൽ ടാർഗറ്റ് ചെയ്ത മത്സരാർത്ഥികളിൽ ഒരാൾ ലക്ഷ്മിപ്രിയയായിരുന്നു. നിമിഷയുടെ വസ്ത്രധാരണത്തേയും നിലപാടുകളേയുമായിരുന്നു ലക്ഷ്മിപ്രിയ ചോദ്യം ചെയ്തത്. മര്യാദയ്ക്ക് പോയി തുണിയുടുക്ക് എന്ന് നിമിഷയോടായി ലക്ഷ്മിപ്രിയ പറഞ്ഞൊരു സംഭവവും ഉണ്ടായിരുന്നു. അന്ന് തക്കതായ മറുപടി നിമിഷ ലക്ഷ്മിപ്രിയയ്ക്ക് നൽകുകയും ചെയ്തിരുന്നു.

3

എന്നാൽ കഴിഞ്ഞ ദിവസം ബിഗ് ബോസ് കോൾസെന്റർ എന്ന വീക്കിലി ടാസ്കിനിടെ മത്സരാർത്ഥിയായ റിയാസ് ഈ വിഷയം ലക്ഷ്മിപ്രിയയോട് ചോദിച്ചു. വസ്ത്രധാരണം ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും അതിനെ ആർക്കും ചോദ്യം ചെയ്യാൻ അവകാശം ഇല്ലെന്നും ലക്ഷ്മിപ്രിയയോടായി റിയാസ് പറഞ്ഞു. എന്നാൽ ഇന്ത്യൻ ജനതയുടെ സംസ്കാരത്തിന് അൽപ്പ വസ്ത്രധാരണം യോജിച്ചതല്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ലക്ഷ്മിപ്രിയയും അവരെ പിന്തുണച്ച് കൊണ്ട് ദിൽഷയും നടത്തിയത്.

4

ഒരാളുടെ വസ്ത്രധാരണം ശരിയല്ല എങ്കിൽ മറ്റൊരു പൗരന് അതേക്കുറിച്ച് പറയാൻ അവകാശമുണ്ടെന്നും ലക്ഷ്മിപ്രിയ നിമിഷയോട് തുണി എടുത്ത് ഉടുക്കാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് ലക്ഷ്മിപ്രിയയുടെ അവകാശമാണെന്നും ലക്ഷ്മിപ്രിയയെ പ്രതിരോധിച്ച് കൊണ്ട് ദിൽഷ പ്രതികരിച്ചിരുന്നു.

6

എന്നാൽ ഇതിന് മറുപടി നൽകുകയാണ് ഇപ്പോൾ നിമിഷ. ഷോർട്സ് ധരിച്ച് കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നിമിഷയുടെ പ്രതികരണം. ഷോർട്സ് ധരിച്ചുള്ള ദിൽഷയുടെ ഫോട്ടോകളും നിമിഷ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നിമിഷ കുറിച്ചത് ഇങ്ങനെ- 'ഷോയിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ തന്റെ എല്ലാ ദേഷ്യങ്ങളും അനിഷ്ടങ്ങളും അവിടെ അവസാനിപ്പിച്ചാണ് ഞാൻ വന്നത്. തന്റെ ഒരു അഭിമുഖത്തിൽ പോലും മറ്റ് മത്സരാർത്ഥികളെ കുറിച്ച് മോശമായി പ്രതികരിക്കുന്നത് നിങ്ങൾ കേൾക്കില്ല, പക്ഷേ'

6

'ഷോയിൽ നിന്നും ഞാൻ പുറത്തായതിന് ശേഷവും എന്നെ കുറിച്ച് മറ്റ് മത്സരാർത്ഥികൾ മോശം പറയുന്നുണ്ടെങ്കിൽ എനിക്ക് അത് കേട്ടിരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് എന്റെ വസ്ത്രധാരണത്തെ കുറിച്ച്. എന്ത് വസ്ത്രം ധരിക്കണമെന്നത് എന്റെ ചോയ്സ് ആണ്. അത് ആരേയും ബാധിക്കുന്ന വിഷയമേ അല്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മോശം കമന്റുകൾ കേട്ട് മിണ്ടാതിരിക്കാൻ ഞാൻ വിശുദ്ധയല്ല. ബൈ ദി വേ ദിൽഷ ചിലപ്പോഴെങ്കിലും എന്നേയും ഷോർട്സ് ധരിക്കാൻ അനുവദിക്കണമെന്നും' നിമിഷ കുറിച്ചു.

7

എന്റെ കാലുകൾ കണ്ട് കുലസ്ത്രീകൾക്കും കുല പുരുഷൻമാർക്കും ഭ്രാന്ത് പിടിക്കും എന്ന ക്യാപ്ഷനോടെ ചില ചിത്രങ്ങളും താരം പങ്കുവെച്ചു.
ദിൽഷ നീ ചില ഫോട്ടോകളിൽ ധരിച്ചിരിക്കുന്ന ഷോർട്ടിസിനും തീരെ ഇറക്കമില്ല എന്നും ദിൽഷയുടെ ഫോട്ടോകൾക്ക് താഴെ നിമിഷ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് നിമിഷയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് ചിലർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+