Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നാൽ നിങ്ങൾ 50 ലക്ഷം താ, മേലാൽ ഈ ചോദ്യം ചോദിക്കരുത്'; സഹികെട്ട് പൊട്ടിത്തെറിച്ച് നിമിഷ

ബിഗ് ബോസ് മത്സരാർത്ഥികളുടെ പ്രതിഫലം എത്രയാണെന്നറിയാൻ പലർക്കും ആകാംക്ഷ ഏറെയാണ്. സിനിമാ താരങ്ങൾക്കും സോഷ്യൽ ഇൻഫ്ലുവൻസർമാക്കുമെല്ലാം എത്ര പ്രതിഫലം കിട്ടാറുണ്ടെന്ന് പലപ്പോഴും ആരാധകർ മത്സരാർത്ഥികളോട് തന്നെ ചോദിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസൺ 4 ലെ മത്സരാർത്ഥികളിൽ ഒരാളായ നിമിഷയോടാണ് ആരാധകരിൽ ഒരാൾ ആ ചോദ്യം ഉന്നയിച്ചത്. ഇതിന് ചുട്ട മറുപടി കൊടുക്കുകയാണ് നിമിഷ. ഇൻസ്റ്റഗ്രാമിലെ ക്യൂ ഏന്റ് എ സെഷനിലൂടെയായിരുന്നു ഇത് സംബന്ധിച്ച പ്രതികരണം. വിശദമായി വായിക്കാം

പണം ജീവിതത്തിൽ സന്തോഷം നൽകുമോ?


നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചിരുന്നു. ഒരാൾ ചോദിച്ചത്.പണം ജീവിതത്തിൽ സന്തോഷം നൽകുമോയെന്നായിരുന്നു. സന്തോഷം എന്നത് തീർത്തും സബ്ജക്റ്റീവായ കാര്യമാണെന്നായിരുന്നു നിമിഷ ഇതിന് നൽകിയ മറുപടി. 'എന്നെ സന്തോഷിപ്പിക്കുന്ന കാര്യം ഒരുപക്ഷേ നിങ്ങളെ സന്തോഷിപ്പിക്കണമെന്നില്ല. പക്ഷേ പണത്തിന് തീർച്ചയായും നിങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകാൻ സാധിക്കും.നിങ്ങളുടെ റെന്റടക്കാൻ, നിങ്ങളുടെ ബില്ലുകൾ അടക്കാൻ, ഭക്ഷണത്തിന് ഇതിനെല്ലാം പണം വേണം'.

പണമില്ലാത്ത അവസ്ഥ എന്താണെന്ന്

'പണമെന്നത് ജീവിതത്തിൽ പ്രധാനമാണ്. അടിസ്ഥാന ആവശ്യങ്ങളെല്ലാം നിങ്ങൾക്ക് സാധ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയുകയെന്നത് വളരെ പ്രധാനമാണ്.
പക്ഷേ കൂടുതൽ പണം ഉണ്ടാക്കി എന്നത് കൊണ്ട് നിങ്ങളുടെ സന്തോഷം കൂടണമെന്നില്ല. പണം ഒരിക്കലും സന്തോഷം തരില്ലെന്ന് പറയുന്നവർ തീർച്ചയായും ഒരുപാട് പണം കൈയ്യിലുള്ളവരായിരിക്കും. പണമില്ലാത്ത അവസ്ഥ എന്താണെന്ന് അവർക്ക് അറിയാൻ സാധിക്കില്ല,അതുകൊണ്ട് കൂടിയാണിത്', നിമിഷ പറഞ്ഞു.

നിങ്ങളെ ആദ്യം വെറുത്തിരുന്നു.

നിങ്ങളെ ഞാൻ ആദ്യം വെറുത്തിരുന്നു എന്നാൽ ഇപ്പോൾ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്. ഇതിന് നിമിഷ നൽകിയ മറുപടി ഇങ്ങനെ- എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ മെസേജ് അയക്കുന്നതെന്ന് മനസിലാകുന്നില്ല. നിങ്ങൾക്ക് എന്നെ ഇഷ്ടപ്പെടാൻ വേണ്ടി റെഡ് കാർപ്പറ്റിൽ റോൾ ഔട്ട് ചെയ്യേണ്ടതുണ്ടോ? ഞാൻ ഒരിക്കലും നിങ്ങൾക്ക് വേണ്ടി അങ്ങനെയൊന്നും ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം മെസേജുകൾ അയക്കരുത്.ഞാൻ കെയർ ചെയ്യുന്നുമില്ല', നിമിഷ പറഞ്ഞു.‌

പുകവലി നിർത്തിയോ നിങ്ങൾ

നിങ്ങൾ പുകവലി നിർത്തിയോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. 'ഒരുപക്ഷേ 2023 ൽ ചെയ്യാൻ സാധിച്ച വലിയ നേട്ടമായിരിക്കും അത്. പുതുവത്സരം വരെ ദിവസവും 10 സിഗരറ്റ് വരെ വലിച്ചിട്ടുണ്ട്. ജോലിക്ക് ചചേർന്നതോടെ ഞാൻ സിഗരറ്റ് ഓഫീസിലേക്ക് കൊണ്ടുപോകാറില്ല. കൊണ്ടുപോയാൽ തീർച്ചയായും അത് തീർക്കുമെന്ന് എനിക്ക് അറിയാം.ക്ലയന്റുകളെ കാണുമ്പോൾ സിഗരറ്റ് മണക്കുന്നതൊക്കെ തെറ്റായ രീതിയിൽ ബാധിക്കും. ഇതൊക്കെ കൊണ്ട് കൂടിയാണ് വലി നിർത്തിയത്. ഇപ്പോൾ ഓരോ ദിവസവും സിഗരറ്റുകളുടെ എണ്ണം കുറഞ്ഞു. ദിവസവും ഒന്നെന്ന നിലയ്ക്കാണ് ഇപ്പോൾ വലിക്കുന്നത്. തീർച്ചയായും ഉടൻ തന്നെ പുകവലി നിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ', നിമിഷ പറഞ്ഞു.

പ്രതിഫലത്തെ കുറിച്ച് ചോദ്യം

ഇതിനിടയിലാണ് ഒരാൾ പ്രതിഫലത്തെ കുറിച്ച് ചോദിച്ചത്. ഇതിന് രൂക്ഷമായ ഭാഷയിലായിരുന്നു നിമിഷയുടെ മറുപടി-'എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും ഇത് തന്നെ ചോദിച്ച് കൊണ്ടേയിരിക്കുന്നതെന്ന് അറിയില്ല. എല്ലാവരും കേൾക്കാൻ പറയുകയാണ്, ഒരു നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് ഞങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ വേണമെന്ന് വിചാരിച്ചാൽ പോലും ആ തുകയെത്രയെന്ന് പറയാൻ സാധിക്കില്ല'.

കരാർ ലംഘനമാകും


'പ്രതിഫലം വെളിപ്പെടുത്തുന്നത് കരാർ ലംഘനമാകും. കരാർ ലംഘിച്ചാൽ 50 ലക്ഷം രൂപ അവർക്ക് നൽകേണ്ടി വരും. ഒരു കാര്യം ചെയ്യാം നിങ്ങൾ എനിക്ക് 50 ലക്ഷം രൂപ തരൂ, എന്നാൽ ആ കോൺട്രാക്റ്റിൽ നിന്നും പുറത്ത് വന്ന് നിങ്ങളോട് ഞാൻ എന്റെ പ്രതിഫലം പറയാം', നിമിഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+