കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജാസ്മിൻ സ്ത്രീസമൂഹത്തിനു തന്നെ ശാപം: ലക്ഷ്മീ ഉദാത്തമായ മാതൃഭാവം'; വിവാദമായി താരതമ്യക്കുറിപ്പ്

  • By Desk
Google Oneindia Malayalam News

ജാസ്മിനെ രൂക്ഷമായി വിമർശിച്ചും ലക്ഷ്മിപ്രിയയെ പിന്തുണച്ചുമുള്ള ബിഗ് ബോസ് ആരാധകന്റെ കുറിപ്പ് വിവാദാവുന്നു. ജാസ്മിൻ സ്ത്രീസമൂഹത്തിനു തന്നെ ശാപമാണ് ബിഗ് ബോസ് മലയാളം ഓഫീഷ്യല്‍ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ അവകാശപ്പെടുന്നത്. നിരന്തരം നടത്തുന്ന വെല്ലുവിളികളെ നിഷ്‌ക്കളങ്കതയുടെ തട്ടിലിട്ട് അളക്കാനാകില്ല പ്രേക്ഷകർക്ക്.

ബിഗ്ബോസ് ഷോയിൽ ജാസ്മിൻ എന്ന മത്സരാർത്ഥി വന്നതുമുതൽ സ്ത്രീസമത്വം,സ്ത്രീശാക്തീകരണം തുടങ്ങിയ പോസ്റ്റുകളുമായി വരുന്ന അടിമകളോടും ഒപ്പം അതിനെ മുൻനിറുത്തി ജാസ്മിനെതിരെയോ നിമിഷയ്ക്കെതിരെയോ പ്രതികരിക്കുന്ന ലക്ഷ്മി പ്രിയയെ കുലസ്ത്രീയെന്ന ടാഗ്ലൈനിൽ ആക്ഷേപിക്കുന്ന പുരോഗമികളോടും ചിലത് പറയാനുണ്ടെന്നും കുറിപ്പില്‍ പറയുന്നു. വലിയ വിമർനങ്ങള്‍ക്ക് കൂടി വിധേയമായിക്കൊണ്ടിരിക്കുന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

തള്ളിമറിക്കുവാണല്ലോ മഞ്ജു ചേച്ചീ; വൈറലായി മഞ്ജു വാര്യറുടെ പുതിയ ചിത്രങ്ങള്‍

ഒരു വ്യക്തി അപരന് നല്‍കുന്ന പരിഗണനയാണ്

ഒരു വ്യക്തി അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരം എന്ന് അറിവുള്ളവര്‍ പറയാറുണ്ട്.സംസ്കാരം എന്നുള്ളത് ഒരാൾക്ക് സ്വന്തം കുടുംബത്തിൽ നിന്നുംപകർന്നുകിട്ടുന്നതാണ്. സംസ്കാരസമ്പന്നർ കുടിലിലുമുണ്ട്; കൊട്ടാരത്തിലുമുണ്ട്.പണമോ പദവിയോ അല്ല അതിന്റെ അടിത്തറ. ഇന്നലെ ബിഗ്ബോസിൽ ലാലേട്ടനു മുന്നിൽ നടന്ന പ്രകടനം യഥാർത്ഥത്തിൽ പ്രതിഫലിപ്പിച്ചത് അവിടുത്തെ വ്യക്തികളുടെ വ്യക്തിത്വത്തിന്റെ അഴകളവുകളായിരുന്നു. അവരിലാരാണ് സംസ്കാരസമ്പന്നർ, സംസ്കാരശൂന്യർ എന്ന വിലയിരുത്തലുകളുമായിരുന്നു.

'അഹം ' എന്ന ഭാവം ശരീരമാസകലം പൊതിഞ്ഞ ഒരുവൾ തന്റെ പ്രതിയോഗി തനിക്ക് എതിരിടാനും തറ പറ്റിക്കാനും ആവാത്തവിധം അതിശക്തനാണെന്ന തിരിച്ചറിവിൽ മനസ്സിൽ ഉടലെടുക്കുന്ന അപകർഷതാബോധവും അസൂയ കലർന്ന ആത്മബോധവും തൊഴിയായും ഇടിയായും നടത്തി ഒരു സൈക്കോപാത്തിനെ പോലെ നിറഞ്ഞാടിയപ്പോൾ മറുവശത്ത് നമ്മൾ കണ്ടു "അമ്മ" എന്ന ഭാവം അകത്തും പുറത്തും കുളിർമഴയായി പെയ്തിറങ്ങിയ ഒരു സ്ത്രീരൂപത്തെ. ഇന്നലെ ബിഗ്ബോസ് ഷോ കണ്ട പ്രേക്ഷകലക്ഷങ്ങൾ പറയാൻ ആഗ്രഹിച്ച വാക്കുകൾ അത്രയും ലക്ഷ്മിയിൽ നിന്നും വന്നപ്പോൾ കണ്ണു നനയാതെ ആ കാഴ്ച കണ്ടവർ വിരളം!

ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്

ഒരാൾക്കുമേൽ കുതിരകയറുന്ന ശരീരഭാഷയും

ഒരാൾക്കുമേൽ കുതിരകയറുന്ന ശരീരഭാഷയും കേട്ടിരിക്കുന്നവരെ വെല്ലുവിളിക്കുന്ന തരംതാഴ്ന്ന സംസാരഭാഷയും ധാര്‍ഷ്ട്യവും അല്ല ജനുവിനിറ്റി'. അത് അധമബോധമാണ്. ജാസ്മിൻ സ്ത്രീസമൂഹത്തിനു തന്നെ ശാപമാണ്. നിരന്തരം നടത്തുന്ന വെല്ലുവിളികളെ നിഷ്‌ക്കളങ്കതയുടെ തട്ടിലിട്ട് അളക്കാനാകില്ല പ്രേക്ഷകർക്ക്. നാടന്‍ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെപ്പറഞ്ഞ് അവളുടെ ' വിടുവായത്തത്തെയും ഭീഷണിയേയും ലഘൂകരിക്കാനും കഴിയില്ല. സഭ്യതയും സംസ്‌കാരവുമാണ് നാവിലൂടെയും പ്രവൃത്തിയിലൂടെയും പുറത്തേക്കുവരേണ്ടത്. ഇന്നലെ ലക്ഷ്മി പ്രിയ തന്റെ പ്രവൃത്തിക്കൊണ്ട് പർവ്വതത്തോളം ഉയർന്നപ്പോൾ കൂടെ നിന്ന പലരും കടുകുമണിയോളം ചെറുതായി പോയ കാഴ്ചയാണ് അനുഭവപ്പെട്ടത്. ബിഗ്ബോസ് ഷോയിൽ ജാസ്മിൻ എന്ന മത്സരാർത്ഥി വന്നതുമുതൽ സ്ത്രീസമത്വം,സ്ത്രീശാക്തീകരണം തുടങ്ങിയ പോസ്റ്റുകളുമായി വരുന്ന അടിമകളോടും ഒപ്പം അതിനെ മുൻനിറുത്തി ജാസ്മിനെതിരെയോ നിമിഷയ്ക്കെതിരെയോ പ്രതികരിക്കുന്ന ലക്ഷ്മി പ്രിയയെ കുലസ്ത്രീയെന്ന ടാഗ്ലൈനിൽ ആക്ഷേപിക്കുന്ന പുരോഗമികളോടും ചിലത് പറയട്ടെ.

എല്ലാത്തിനും പാട്രിയാർക്കി എന്നു കുരച്ചുകൊണ്ട്

എല്ലാത്തിനും പാട്രിയാർക്കി എന്നു കുരച്ചുകൊണ്ട് ആണിനു മേൽ കുതിര കയറുന്നതും തന്നിഷ്ടം പോലെ അഴിഞ്ഞാടുന്നതും വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതുമല്ല സ്ത്രീസ്വാതന്ത്ര്യം. സ്വയം പര്യാപ്തത കൈവരിക്കുന്നതും സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നതും തന്നാല്‍ കഴിയുന്ന രീതിയില്‍ സാമൂഹ്യസേവനം നടത്തുന്നതും അനാചാരങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നതുമാണ് സ്ത്രീസ്വാതന്ത്ര്യം..എല്ലാറ്റിനുമുപരി കുടുംബത്തിന്റെ കാര്യങ്ങള്‍ വേണ്ടരീതിയില്‍ നോക്കിനടത്താന്‍ കഴിയുന്ന സന്നദ്ധതയുമാണ്‌ പെണ്ണത്തം. കുടുംബത്തിന്റെ നടത്തിപ്പിനൊപ്പം എങ്ങനെ സാമൂഹികപരമായുംപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ബോധവല്‍ക്കരണമാണ് ഫെമിനിസം.

ഒരുവൾ അവളുടെ വിശ്വാസം ഉറക്കെ വിളിച്ചുപ്പറഞ്ഞാൽ

ഒരുവൾ അവളുടെ വിശ്വാസം ഉറക്കെ വിളിച്ചുപ്പറഞ്ഞാൽ,കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പ്രാധാന്യം നല്കിയാൽ ,സമൂഹം കല്പിച്ച ചില നടപ്പുരീതികൾ സ്വമനസ്സാലെ പാലിക്കാൻ ഇഷ്ടപ്പെട്ടാൽ, ആർക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങൾ ജീവിതത്തിൽ പാലിച്ചാൽ, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കല്പിച്ചുനല്കുന്ന പേരാണ് കുലസ്ത്രീ.നല്ലൊരു കുടുംബത്തിൽ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തിൽ പകർത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും അവരെ പുരോഗമനവാദികൾ കുലസ്ത്രീ എന്ന ടാഗ് ലൈനിൽ ഒതുക്കുമ്പോൾ ആ ടാഗ് ലൈൻ ശരിക്കും ഉദാത്തമാവുകയാണ് പുരോഗമികളേ.

പുരോഗമനം, സമത്വം,ശാക്തീകരണം തുടങ്ങി വലിയ

പുരോഗമനം, സമത്വം,ശാക്തീകരണം തുടങ്ങി വലിയ വായിൽ നിലവിളിക്കുന്നവരും അതിന് എന്ത് വൃത്തിക്കേടും കാട്ടികൂട്ടാൻ ഒരുങ്ങുന്നവരും ഒരേ ഒരു കാര്യം ഓർക്കുക. നിങ്ങളെ കണ്ടു വളരുന്ന കുഞ്ഞുങ്ങൾ നിങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് കുടുംബങ്ങളിലെ ശിഥിലബന്ധങ്ങളും സമൂഹത്തിലെങ്ങനെ വേർതിരിവ് ഉണ്ടാക്കാമെന്നുള്ള തത്വങ്ങളും മാത്രമാണ്.തെറ്റായ ഇസങ്ങളെ ചോദ്യം ചെയ്യുന്നവരെ കുലസ്ത്രീകൾ എന്ന് പരിഹസിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആലോചിക്കൂ.അല്ലെങ്കിൽ പരിഹാസ്യരാകുന്നത് നിങ്ങൾ തന്നെയാവാം.

ലക്ഷ്മീ, എന്തൊരു സ്ത്രീയാണ് നിങ്ങൾ! എത്ര ഉദാത്തമാണ്

ലക്ഷ്മീ, എന്തൊരു സ്ത്രീയാണ് നിങ്ങൾ! എത്ര ഉദാത്തമാണ് നിങ്ങളിലെ മാതൃഭാവം! ഇന്നലെ ബിഗ് ബോസ് കാണിച്ചു തന്നത് സ്ത്രീത്വത്തിൻ്റെ രണ്ട് പ്രതീകങ്ങളെയാണ്. പകയും വൈരാഗൃബുദ്ധിയും ഈഗോയും കാരണം കണ്ണു കാണാതെ പോയ ഒരു സൈക്കോപാത്തിനെയും സ്നേഹവും വാത്സല്യവും ചേർത്തുപിടിക്കലും ചേർന്ന ശാസന കൊണ്ട് പ്രേക്ഷകലക്ഷങ്ങളെ കരയിപ്പിച്ച മാതൃത്വത്തിൻ്റെ ഉദാത്ത ഭാവത്തെയും. ഹൃദയം കൊണ്ട് നല്കുന്നു പാദം തൊട്ടുള്ള പ്രണാമം പ്രിയ കൂട്ടുകാരി

Recommended Video

cmsvideo
പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

English summary
Bigg boss malayalam season 4: note comparing Jasmine and Lakshmi priya causes controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X