'റിയാസിനെ വെല്ലാൻ നിലവിൽ ബിഗ്ബോസ് ഹൗസിൽ ആളില്ല, ഫാനാക്കി കളഞ്ഞു', വൈറലായി കുറിപ്പ്
ബിഗ് ബോസ് മലയാളം സീസൺ 4ൽ വൈൽഡ് കാർഡ് എൻട്രിയായാണ് റിയാസ് സലീമിന്റെ വരവ്. ജാസ്മിനും റോബിനും പുറത്തായതിന് ശേഷം ഷോ മുന്നോട്ട് കൊണ്ട് പോകുന്നത് റിയാസ് ആണെന്ന് തന്നെ പറയാം. തുടക്കത്തിൽ ഹേറ്റേഴ്സ് ആയിരുന്നു റിയാസിന് കൂടുതൽ എങ്കിൽ ഇപ്പോൾ റിയാസ് ഫാൻ ബേസ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴും സോഷ്യൽ മീഡിയയിൽ റിയാസിന്റെ ലൈംഗിക സ്വത്വം ഉയർത്തി നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നടക്കുന്നുണ്ട്. എങ്കിലും നിലവിൽ ഏറ്റവും മികച്ചത് റിയാസ് തന്നെ ആണെന്നാണ് ആരാധകരുടെ അഭിപ്രായം. സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് വായിക്കാം.

കുറിപ്പ് വായിക്കാം: ' ഡോക്ടർ റോബിന് ശേഷം ഞാൻ ഈ സീസണിൽ കണ്ട ഏറ്റവും മികച്ച മത്സരാർഥി റിയാസാണ്. ഫാനിസം ഇല്ലാതെ ഷോ കാണാം എന്ന് വിചാരിച്ച എന്നെ പെർഫോമൻസിൻ്റെ പേരിൽ മാത്രം ഫാനാക്കിക്കളഞ്ഞ മുതലുകൾ. ഡോക്ടർ ആൻഡ് റിയാസ്. ബ്ലസ്ലി മികച്ച ഗെയ്മർ ആണെങ്കിൽ കൂടി ഇപ്പോൾ ദിൽഷയുമായിട്ടുള്ള ചില രീതികൾ വെറുപ്പിക്കലായി തോന്നുന്നു. So നിലവിൽ ഏറ്റവും മികച്ച് നിൽക്കുന്നത് റിയാസ് സലീം തന്നെ. ടാസ്ക് ആയാലും സംസാര രീതി ആയാലും പ്രവോക്കിങ് ആയാലും റിയാസിനെ വെല്ലാൻ നിലവിൽ ബിഗ്ബോസ് ഹൗസിൽ ആളില്ല എന്ന് തന്നെ പറയേണ്ടി വരും.

ഗെയ്മിൻ്റെ കാര്യത്തിൽ മനുഷ്യത്വം കാണിച്ച് നന്മമരം കളിക്കാൻ വന്നവനല്ല അവൻ. പക്ഷേ റിയാസിൻ്റെ ഒരു പോസ്റ്റ് ഇട്ടാൽ അതിനടിയിൽ വരുന്ന കമൻ്റുകൾ അസഹനീയമാണ്. ഒൻപത് ചാന്ത് പൊട്ട് രാധ പിന്നെ കേൾക്കാൻ അറക്കുന്ന പല പേരുകളും. അമ്മമാരായ സ്ത്രീകൾ വരെ അങ്ങനെ കമൻ്റിടുന്നതിൽ സങ്കടമുണ്ട്.
അവരെ തെറ്റ് പറയുന്നില്ല. അവൻ്റെ ശൈലി കണ്ടിട്ട് എൻ്റെ പോസ്റ്റുകളിൽ പലപ്പോഴും ഞാൻ തന്നെ ദിം തരികിട തോം എന്ന് അവനെ വിളിച്ചിട്ടുമുണ്ട് കമൻ്റിട്ടിട്ടുമുണ്ട്. അത് എൻ്റെ വിവരമില്ലായ്മയും ഒരാളോട് മാത്രം തോന്നിയ ഫാനിസവും കൊണ്ടു മാത്രമായിരുന്നു.

എന്നാൽ ഏതോ ഒരു പോസ്റ്റിൽ ഞാൻ ഒൻപത് എന്ന് റിയാസിനെതിരെ കമൻ്റിട്ടപ്പോൾ എനിക്കൊരു പെൺകുട്ടി അതിന് വ്യക്തമായ റിപ്ലെ തന്നു.ചേട്ടാ ചേട്ടൻ കല്യാണം കഴിച്ചതാണോ. ഇല്ലെങ്കിൽ കഴിക്കരുത്. കാരണം നാളെ ചേട്ടന് ഉണ്ടാകുന്ന കുട്ടിക്ക് റിയാസിനേക്കാൾ മുകളിൽ സ്ത്രൈണത വരില്ല എന്ന് എന്താ ഉറപ്പ്???? അങ്ങനെ വന്നാൽ ചേട്ടൻ ആ കുട്ടിയെ ജീവനോടെ കുഴിച്ച് മൂടുമോ??? റിയാസിനെ പോലെ ഒത്തിരി ആളുകൾ ദിനംപ്രതി ഈ ഭൂമിയിൽ പിറവിയെടുക്കുന്നുണ്ട്. അവർക്കും വേണ്ടിയുള്ളതാണ് ഈ ലോകം.

റിയാസിനുമുണ്ട് ഒരു മാതാവും പിതാവും. അവരുടെ സ്ഥാനത്ത് ചേട്ടൻ നിന്ന് ഒന്ന് ചിന്തിച്ച് നോക്ക്. ആ മാതാവും പിതാവും എത്രത്തോളം ഈ മകനെ ഇങ്ങനെ വിളിക്കുന്നത് കണ്ട് ദുഖിക്കുന്നുണ്ടാകും എന്ന് താങ്കൾക്ക് അപ്പോൾ മനസിലാകും. ചുമ്മ തെറി വിളി മാത്രമല്ല റിപ്ലെ എന്ന് ഈ ഒരൊറ്റ കമൻ്റിൽ എനിക്ക് ബോധ്യമായി. നൈസ് ആയിട്ട് ഒരു ക്ഷമാപണം അങ്ങ് നടത്തി. പിന്നെ ഇത് വരെ അത്തരത്തിൽ കമൻ്റിട്ടിട്ടില്ല. ശേഷം റിയാസ് എന്ന ഗെയ്മറെ മാത്രം വീക്ഷിച്ചപ്പോൾ അവനെ വെല്ലാൻ ഇനി ഒരു DRR ഓ Drk യോ DfKയോ സാബുമോനൊ സീസൺ 4 ൽ വരേണ്ടി വരും എന്ന് ബോധ്യമായി.

ദിൽഷയോട് പ്രേക്ഷകർ പറയാൻ വെച്ചിരുന്ന കാര്യം ചെക്കൻ അങ്ങ് പറയുന്നുണ്ട്. മികച്ച പെർഫോമറായി നോമിനേഷൻ ഫ്രീ കാഡും കിട്ടി. റിയാസിനെ പുറത്താക്കണം എന്ന് പറയുന്നവർ ആ ഫാനിസം ഒന്ന് മാറ്റി വെച്ച് ഷോ കാണ് എന്ന് അപേക്ഷിക്കുന്നു. പുറത്താക്കും എന്ന് പറഞ്ഞ് കരയുന്നവർ വെറുതെ നിന്ന് മഞ്ഞ് കൊള്ളണമെന്നില്ല'.
സാരിയില്‍ മിന്നുന്ന അഴകുമായി നസ്രിയ; ഇത് പൊളിച്ച ലുക്കെന്ന് ആരാധകര്‍












Click it and Unblock the Notifications