തെറി പറയുന്നത് ജാസ്മിനല്ല, ആരായാലും അംഗീകരിക്കില്ല, പക്ഷെ തെറി പറയാത്തവരായി ആരുണ്ട്: വൈറല്‍ കുറിപ്പ്
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 സംപ്രേക്ഷണം ആരംഭിച്ചത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ തികച്ചും വ്യത്യസ്തരായ 17 മത്സരാർത്ഥികളാണ് ഇത്തവണയുമുള്ളത്. ആദ്യ ദിവസങ്ങളില്‍ പതിവ് പരിചയപ്പെടലുമൊക്കെയായി സൌഹാർദ്ദപരമായ അന്തരീക്ഷത്തിലൂടെയായിരുന്നു ബിഗ് ബോസ് പോയിക്കൊണ്ടിരിക്കുന്നത്.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ
അപ്പോള്‍ തന്നെ 'എന്തേ ഇവിടെ ഒരു അടി പൊട്ടാത്തത്' എന്ന ചിന്തയായിരുന്നു പ്രേക്ഷകരില്‍ പലർക്കും. ഒടുവില്‍ പതിയെ പതിയെ ചില പൊട്ടലുകളും ചീറ്റലുകളും ബിഗ് ബോസ് വീടിനുള്ളില്‍ നിന്നും പുറത്ത് വരാന്‍ തുടങ്ങുകയും ചെയ്തു.

ജാസ്മിനായിരുന്നു ഈ ഉരസലുകളുടെ ഒരു പ്രഭവ കേന്ദ്രം. ഡോക്ടർ റോബിന് മുന്നിലും ലക്ഷ്മി പ്രിയക്ക് മുന്നിലുമൊക്കെ തന്റെ നിലപാട് അവർ ഉറക്കെ വ്യക്തമാക്കി. ഇതോടെ ജാസ്മിന്‍ എന്ന താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധിയാളുകളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച് ബിഗ് ബോസ് മലയാളം അണ്‍ ഓഫീഷ്യല്‍ എന്ന പേജില്‍ ഒരാള്‍ പങ്കുവെച്ച് കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്.. എനർജി പോരാ.. ഫേക്ക് ബൂസ്റ്റ് അപ്പ് ആണ് എന്ന് പറഞ്ഞവരൊക്കെ ഇപ്പോള്‍ എനർജി കൂടിപ്പോയെ എന്ന കരിച്ചിലാണ് ഇപ്പോഴെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

അപ്പോ എങ്ങനാ... എനർജി പോര, ഫേക്ക് ബൂസ്റ്റ് അപ്പ് ആണ് എന്ന് പറഞ്ഞവരൊക്കെ ഇപ്പോ എനർജി കൂടിപ്പോയേ എന്ന കരച്ചിലിലാണ്. ഇനി നമുക്ക് ഇപ്പോളിവിടെ കരയുന്നവരുടെ കരച്ചിലിൽ കാര്യമുണ്ടോ എന്നു നോക്കാം. ഇവിടെ എനിക്കെല്ലാം അറിയാം, ഞാൻ ചെയ്യുന്നത് അള്‍ട്ടിമേറ്റ് ആണെന്ന ഭാവത്തിൽ പെരുമാറിപ്പോന്നത് ആരാണ്?

മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കാതെ തൻ്റെ "എല്ലാം തികഞ്ഞ" വിചാരങ്ങളെ മറ്റുള്ളവരുടെ തലയിലേക്ക് ഇടിച്ചു കേറ്റിക്കൊടുത്തതാരാണ്? ബിബിക്ക് വെളിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിലെ നിമിഷയോട് കട്ടൻ ചായയെങ്കിലും ഉണ്ടാക്കി, എല്ലാവരോടും മിംഗിള്‍ ചെയ്യാൻ ഉപദേശിച്ചതാരാണ്? തൻ്റ മരുമകളെ വീട്ടിലെ അടുക്കളപ്പണി മുഴുവൻ പഠിപ്പിച്ചു കൊടുത്തു എന്ന് അഭിമാനത്തോടെ പറഞ്ഞ്, സ്ത്രീയെ വീണ്ടും വീണ്ടും അടുക്കളച്ചരക്കായി കണക്കാക്കിയതാരാണ്? (ഈ സമയത്താണ് ജാസ്മിൻ ഒരു ലൈം ടൈം ആയി അല്ലേ എന്നോ മറ്റോ കമൻ്റിയത്)

ഇനി ഇന്നലെ ആദ്യം ഉണ്ടായ തർക്കത്തിൽ അകത്തുള്ള ടീം അവരുടെ അഭിപ്രായം പറഞ്ഞപ്പോൾ അവരോട് ഉച്ചത്തിൽ ഓളിയിട്ട് അവരെ ഇരുത്താൻ ശ്രമിച്ചതും ആരാണ്? അങ്ങനെ മഹാറാണിയായി കണ്ണിൽ പൊടിയിട്ട്, അയഥാർത്ഥങ്ങളെ യാഥാർത്ഥ്യമാക്കിക്കൊണ്ട് ബിഗ് ബോസ് പട്ടവും നേടിപ്പോകാം എന്നുള്ള മലർപൊടിക്കാരൻ്റെ സ്വപ്നത്തിന് ഇന്നലെ സ്വൽപം പരിക്കു പറ്റി എന്നുള്ളതു മാത്രമല്ലേ യാഥാർത്ഥ്യം?

ഇനി ജാസ്മിൻ ഡോക്ടറോട് ഉച്ചത്തിൽ സംസാരിച്ചത്. അതിൻ്റെ കാരണം മറ്റൊരു സ്ത്രീക്ക് പെട്ടന്ന് മനസ്സിലാകും. അതിലെ തെറ്റ് മനസ്സിലാക്കി പിന്നിട് ഞാൻ സോറി പറയണോ എന്ന് ചോദിക്കുകയും ചെയ്തു. പിന്നെ തെറി പറയുന്നത്. അക്കാര്യത്തിൽ അത് ജാസ്മിനല്ല, ആരായാലും അംഗീകരിക്കാന്‍ പറ്റില്ല. പക്ഷെ ദെെനം ദിന ജീവിതത്തിൽ എത്രപേർ തെറിപറയാതെ ജീവിക്കുന്നുണ്ട്.? അക്കാര്യത്തിൽ പലരും immature ആണ്. അത് തിരുത്തപ്പെടേണ്ടതും ആണ്. ചുരുക്കിപ്പറഞ്ഞാൽ, ഇനിയിവിടെ ചില കുലകളൊക്കെ ഒന്നാടും, ഒന്നു പേടിക്കും. ചെന്തെങ്ങിൻ്റെ കുലയാണെങ്കിൽ പ്രത്യേകിച്ചും.












Click it and Unblock the Notifications