Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതിരാത്രിയല്ല വന്നുചോദിക്കേണ്ടതെന്ന് ധന്യ; വാശിപിടിപ്പിച്ച് ദില്‍ഷ; ജാസ്മിന്റെ ആ ഗിഫ്റ്റിന് വേണ്ടി റിയാസും

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫൈനലിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പോരാട്ട വീര്യവും അതിനനുസരിച്ച് കൂടിയിട്ടുമുണ്ട്. മത്സരം അതിന്റെ രീതിക്ക് നടക്കുന്നുണ്ട്.

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ മുട്ടന്‍ പണിയും കൊടുക്കുന്നുണ്ട്. ഇപ്പോഴത്തെ ടാസ്‌ക് ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍ ആണ്. എന്നാല്‍ ഇപ്പോള്‍ പറഞ്ഞുവരുന്നത് ടാസ്‌കിനെക്കുറിച്ചല്ല. ജാസ്മിനും റോബിനും ബിഗ് ബോസിന് പുറത്തുപോയിട്ടും ഇവരുടെ പേരില്‍ തുടരുന്ന വഴക്കിനേയും തര്‍ക്കത്തേയും കുറിച്ചാണ്.

robinjasmineriyasbiggbossmalayalam

1


ഇപ്പോള്‍ ബിഗ് ബോസിനെ പ്രധാന വില്ലന്‍ ാെരു കോഫി പൗഡര്‍ ആണ്. അതേ ജാസ്മിന് ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി കിട്ടിയ ആ കാപ്പി പൊടി തന്നെ. ജാസ്മിന് സമ്മാനമായി ലഭിച്ച കോഫി പൗഡര്‍ ദില്‍ഷയും ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും ഉപയോഗിക്കുന്നതാണ് റിയാസിനെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കവും ഉണ്ടായി. ഇതിന് പിന്നാലെ ക്യാപ്റ്റനായ ധന്യ കോഫി പൗഡര്‍ എടുത്ത് മാറ്റിവെച്ചു. എന്നാല്‍ അടുത്ത ദിവസവും പോര് തുടങ്ങിയത് ഇതേ കോഫി പൗഡറിന്റെ പേരില്‍ തന്നെയായിരുന്നു.

2

കാപ്പി വേണോ എന്ന ബ്ലെസ്ലിയുടെ ചോദ്യത്തിന് പിന്നാലെയായിരുന്നു തര്‍ക്കം. കാപ്പി വേണോ എന്ന് ബ്ലെസ്ലി ചോദിച്ചതിന് പിന്നാലെ നീ ഇപ്പോള്‍ കട്ടന്‍ കുടിച്ചതല്ലേ പിന്നെ എന്തിനാണ് വീണ്ടും കാപ്പിയെന്ന് റിയാസ് ചോദിച്ചു. നല്ല വീക്കിലി ടാസ്‌ക് അല്ലേ, അതുകൊണ്ട് കാപ്പി കുടിക്കാമെന്ന് വിചാരിച്ചു എന്ന് ബ്ലെസ്ലി പറഞ്ഞു. മറ്റൊരാളുടെ പേഴ്‌സണല്‍ കാര്യം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് റിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം തനിക്ക് രാത്രി കോള്‍ഡ് കോഫി വേണമെന്ന് പറഞ്ഞപ്പോള്‍ ധന്യ തന്നില്ല എന്നും റിയാസ് പരാതിപറഞ്ഞു.

3


കോള്‍ഡ് കോഫിക്ക് പാല് എവിടെ എന്ന് ധന്യ ചോദിച്ചു. ജാസ്മിന്റെ പാല് ഉണ്ടായിരുന്നല്ലോ എന്നായിരുന്നു റിയാസ് മറുപടി പറഞ്ഞത്. അതിന് ജാസ്മിന് പാല്‍ ഉണ്ടായിരുന്നോ എന്ന് ലക്ഷ്മിപ്രിയയും ദില്‍ഷയും ചോദിക്കുകയും ജാസ്മിന് പാല്‍ ഉണ്ടായിരുന്നു താന്‍ അത് ഫ്രീസറില്‍ നിന്ന് എടുത്ത് മാറ്റിവെച്ചിരുന്നെന്നും എന്നാല്‍ നിങ്ങള്‍ അത് എടുത്തെന്നും റിയാസ് പറഞ്ഞു.

4


എന്നാല്‍ മാറ്റിവെച്ച ആ പാല്‍ എടുത്തത് റോണ്‍സണ്‍ ആണെന്ന ധന്യ. പറഞ്ഞു. എന്തായാലും താന്‍ ചോദിച്ചപ്പോള്‍ ധന്യ കോഫി തന്നില്ലെന്നും അവര്‍ക്ക് ചപ്പാത്തിയുടെ കൂടെയും കോഫി വേണം, കട്ടന്‍ കുടിച്ചതിന് ശേഷവും ബ്ലെസ്ലിക്ക് കോഫി വേണമെന്നും പറഞ്ഞ റിയാസ് വീട്ടില്‍നടക്കുന്നത് ഗ്രൂപ്പുകളിയാണെന്നും പറഞ്ഞുേ. ഇതോടെ എല്ലാവര്‍ക്കും കോഫി എടുക്കാനാണ് താന്‍ പറഞ്ഞതെന്നും പാതിരാത്രിക്കല്ല വന്ന് കോഫി ചോദിക്കേണ്ടതെന്നും ധന്യ പറഞ്ഞു.

5

തൊട്ടുപിന്നാലെ റിയാസും ദില്‍ഷയും തമ്മില്‍ തര്‍ക്കം നടന്നു. ജാസ്മിനെ മോശം പറഞ്ഞ ആളാണ് ദില്‍ഷയെന്ന് റിയാസ് പറഞ്ഞു. ഇതോടെ റോബിനെക്കുറിച്ച് ദില്‍ഷ പറഞ്ഞു. ഡോ. റോബിന്‍ രാധാകൃഷ്ണനെ കുറിച്ച് എന്ത് നല്ല കാര്യങ്ങളാണ് റിയാസ് പറഞ്ഞത് എന്ന് ദില്‍ഷ ചോദിച്ചു. താന്‍ എന്തിന് റോബിന്റെ കാര്യങ്ങള്‍ പറയണം എന്ന റിയാസ് ചോദിക്കുകയുംജാസ്മിന്‍ നിന്റെ ഫ്രണ്ട് ആണെങ്കില്‍, ഡോ.റോബിന്‍ തന്റെ ഫ്രണ്ട് ആണെന്ന് ദില്‍ഷ പറയുകയും ചെയ്തു.

6


താന്‍ ഇവിടെ ഉള്ളിടത്തോളം കാലം ഡോ. റോബിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും ദില്‍ഷ പറഞ്ഞു. റോബിന്‍ പോയി എന്ന് റിയാസ് പറഞ്ഞപ്പോള്‍ ഹീറോ ഇല്ലാത്തതുകൊണ്ട് നിന്റെ വില്ലന്‍ ക്യാരക്ടര്‍ പോയെന്ന് ദില്‍ഷ റിയാസിനോട് പറഞ്ഞു. ബ്രേക്ക് എടുത്തിട്ട് വരും എന്നല്ലേ പറഞ്ഞത്, എന്നിട്ട് എന്തായി എന്ന് റോബിന്റെ പുറത്തുപോക്കിനെ പരിഹസിച്ച് റിയാസ് ദില്‍ഷയോട് പറഞ്ഞു. കോഫിയുടെ പേരിലുള്ള വഴക്ക് ചെന്നാവസാനിച്ചത് റോബിന്റെ പേരിലായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+