'മാഡം നിങ്ങളൊരു മോശപ്പെട്ട സ്ത്രീയാണ്, എന്റെ ഉമ്മ അടുക്കളപ്പണിയെടുത്താണ് പണമുണ്ടാക്കിയത്..'
ബിഗ് ബോസ് മലായാളം സീസണ്‍ 4 ഫൈനലിലേക്ക് എത്താന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കി. മത്സരാര്‍ത്ഥികളും ഒപ്പം പ്രേക്ഷകരും ആ ദിനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മത്സരം മുന്നോട്ടുപോകുന്നതിനൊപ്പം വളരെ രസകരമായ ടാസ്‌കുകളും ബിഗ് ബോസ് നല്‍കുന്നുണ്ട്. ടാസ്‌കുകള്‍ മത്സരത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഒരു ടാസ്‌കും അതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളുമാണ് ബിഗ് ബോസ് വീട്ടിലെ പ്രധാനപ്പെട്ട രണ്ട് മത്സരാര്‍ത്ഥികളായിരുന്ന ജാസ്മിനും ഡോ റോബിനും പുറത്താകാന്‍ കാരണമായത്.
കഴിഞ്ഞദിവസത്തെ ടാസ്‌കും രസകരമായിരുന്നു. ഒരു കോള്‍ സെന്ററുമായി ബന്ധപ്പെട്ടുള്ള ടാസ്‌കാണ് ഇന്നലെ മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്നായിരുന്നു ടാസ്‌കിന്റെ പേര്. ബിഗ് ബോസ് ഹൗസിലെ കോള്‍ സെന്റര്‍ ജീവനക്കാരായി ഒരു ടീമും ഉപഭോക്താക്കളായി മറ്റൊരു ടീമും. ഓരോ തവണയും ബസര്‍ കേള്‍ക്കുമ്പോള്‍ കോള്‍ ചെയ്യുന്നവര്‍ക്ക് ബിഗ് ബോസ് വീട്ടിലെ വിവാദ വിഷയങ്ങള്‍, ഓരോരുത്തരും എടുത്ത നിലപാടുകള്‍, പെരുമാറ്റങ്ങളിലെ അപാകതകള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങി ബിഗ് ബോസ് വീട്ടിലെ ഏത് വിഷയങ്ങളെ കുറിച്ചും സംസാരിക്കാനും തെറ്റുകളും കുറവുകളും തുറന്നുകാട്ടി ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കാനും കോള്‍ സെന്റര്‍ ജീവനക്കാരെ ബന്ധപ്പെടാം.

ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത

അങ്ങനെ ടാസ്‌കിലെ ആദ്യത്തെ കോള്‍ ലക്ഷ്മിപ്രിയ ആയിരുന്നു. കോള്‍ എടുത്തത് റിയാസും. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ടാസ്‌ക് എങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ ഏതാണ്ട് ഊഹവും ഉണ്ടായിരുന്നു. റിയാസിനെതിരെ ആഞ്ഞടിക്കാനുള്ള അവസരമായിത്തന്നെയാണ് ലക്ഷ്മിപ്രിയ അവസരം ഉപയോഗിച്ചത്. ഫോണ്‍ റിംഗ് ചെയ്ത അറ്റന്‍ഡ് ചെയതപ്പോള്‍ തന്നെ മാഡം എന്ന് വിളിച്ചായിരുന്നു റിയാസ് സംസാരിച്ച്. ഇവിടെ തൊട്ട് തന്നെ ലക്ഷ്മി പ്രിയ റിയാസിനെ വിമര്‍ശിക്കാന്‍ തുടങ്ങി. താന്‍ ഹലോ എന്ന് പോലും പറയുന്നതിന് മുന്‍പ് എങ്ങനെയാണ് വിളിക്കുന്ന ആള്‍ ആണാണോ പെണ്ണാണോ എന്ന് മനസിലാക്കി എന്ന് ചോദിച്ച് ലക്ഷ്മി പ്രിയ റിയാസിനെ നിര്‍ത്തിപൊരിക്കാന്‍ തുടങ്ങി. എന്നാല്‍ റിയാസ് തന്നെ തെറ്റ് സമ്മതിച്ചു.

പിന്നീട് കുലസ്ത്രീ എന്ന് വെച്ചാല്‍ എന്താണ് എന്നാണ് താങ്കള്‍ ധരിച്ചുവച്ചിരിക്കുന്നത് എന്ന് ലക്ഷ്മി പ്രിയ റിയാസിനോട് ചോദിച്ചു.പണ്ട് കുലങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകളെയാണ് കുലസ്ത്രീ എന്ന് ഉദ്ദേശിച്ചത് എന്ന് റിയാസ് പറഞ്ഞു. ഇതിന് പിന്നാലെ റിയാസിനെ സംസാരിക്കാന്‍ അനുവദിക്കാതെ ലക്ഷ്മി പ്രിയ സംസാരിച്ചു. ടാസ്‌കില്‍ പ്രകോപനപരമായി റിയാസ് മറുപടിയൊന്നും പറഞ്ഞില്ല എങ്കിലും ടാസ്‌ക് കഴിഞ്ഞയുടന്‍ ലക്ഷ്മി പ്രിയയുടെ അടുത്തേക്ക് നടന്നുപോയി ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു.

മാഡം പറഞ്ഞു എന്റെ ഉമ്മ കുലസ്ത്രീയാണ്. എനിക്ക് കുറവുകളുണ്ടെന്ന് ആരോ എന്റെ ഉമ്മയോട് പറഞ്ഞെന്ന്. ഫസ്റ്റ് ഓഫ് ഓള്‍ എന്റെ ഉമ്മ അടുക്കള ജോലി ചെയ്ത് ഉണ്ടാക്കിയ ക്യാഷിന് വാങ്ങിച്ച പെര്‍ഫ്യൂം അടിച്ചാണ് റിയാസ് ഇവിടെ ഇരിക്കുന്നത്.. എന്റെ ഉമ്മ കുലം നോക്കിയിരിക്കുന്ന ആളല്ല. പുറത്ത് പോയി നല്ലോണം കഷ്ടപ്പെട്ടിരിക്കുന്ന ആളാണ്. പിന്നെ മാഡം റിയാസിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു, എന്ത് കുറവാണ് റിയാസിന് ഉള്ളത്. നിങ്ങള്‍ വളരെ മോശപ്പെട്ട സ്ത്രീയാണെന്ന് എനിക്ക് മനസ്സിലായി.
Recommended Video

റിയാസിന്റെ മേക്കപ്പിനെ വിമര്‍ശിച്ചും ലക്ഷ്മിപ്രിയ കുറേകാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിനും റിയാസ് മറുപടി പറഞ്ഞു. മേക്കപ്പ് എന്നത് ജെന്‍ഡര്‍ ന്യൂട്രറല്‍ ആണെന്നും സ്ത്രീക്കും പുരുഷനും മേക്കപ്പ് ചെയ്യാമെന്നും റിയാസ് പറഞ്ഞു. എന്നാല്‍ പുരുഷന്‍മാര്‍ മേക്കപ്പ് ചെയ്യണ്ടാന്ന ്താന്‍ പറഞ്ഞിട്ടല്ലെന്നും ഇവന്‍ അതിന് കൂടുതല്‍ സമയം എടുക്കുന്നുണ്ടെന്നും എന്നാല്‍ തൂക്കാനും തുടയ്ക്കാനും സമയമില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. തര്‍ക്കം മുറുകുന്നതിനിടെ ആദ്യത്തെ ടാസ്‌കിന്റെ ഫലം വന്നും. ഇത്തവ
ണ ആദ്യത്തെ കളിയില്‍ വിജയിച്ചത് കോള്‍ സെന്റര്‍ ടീമായിരുന്നു.












Click it and Unblock the Notifications