'റിയാസ് ധന്യയോട് സത്യം പറഞ്ഞു, പക്ഷേ ധന്യ റോബിൻ പുറത്താകട്ടെയെന്ന് സന്തോഷിച്ചു'; വിമർശനം
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ഫൈനൽ 5 വരെ എത്താൻ സാധിച്ച താരമാണ് ധന്യ മേരി വർഗീസ്. എന്നാൽ ധന്യയുടേത് സേഫ് ഗെയിം ആണെന്ന തരത്തിലുള്ള വിമർശനങ്ങളാണ് ആരാധകരിൽ ഒരു വിഭാഗം ഉയർത്തിയത്. പ്രതികരിക്കേണ്ടിടത്ത് പോലും ധന്യ പ്രതികരിച്ചില്ലെന്നതായിരുന്നു ആക്ഷേപം. ഇപ്പോഴിതാ റോബിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് സത്യം അറിഞ്ഞിട്ടും പ്രതികരിക്കാത്ത ആളായിരുന്നു ധന്യ എന്നാണ് ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ടുള്ള ധന്യയുടെ അഭിമുഖത്തിന് താഴെയാണ് ആരാധകരിൽ ഒരാൾ വിമർശനം ഉന്നയിച്ചത്.

റിയാസ് സത്യം പറഞ്ഞിട്ടും റോബിന്റെ പുറത്താകലിൽ സന്തോഷിച്ച മത്സരാർത്ഥിയാണ് ധന്യ എന്നായിരുന്നു വീഡിയോയ്ക്ക് താഴെയുള്ള ഒരാളുടെ കമന്റ്. 'റോബിൻ അടിച്ചില്ല, തള്ളിയതെ ഉള്ളൂ എന്ന് റിയാസ് ധന്യയോട് പറഞ്ഞതാണ്. എന്നിട്ട് റോബിനെ ഔട്ട് ആക്കുന്ന സമയത്തു ധന്യ അതിനെക്കുറിച് ഒന്നും പറഞ്ഞില്ല. റോബിൻ പോകുന്നെങ്കിൽ പോകട്ടെ എന്ന് സന്തോഷിച്ചു. എന്നിട്ട് ഇപ്പോൾ റോബിൻ എവിടെ എത്തി', എന്നായിരുന്നു കമന്റ്.

റിയാസ് സലീമിനെ റോബിൻ രാധാകൃഷ്ണൻ കൈയ്യേറ്റം ചെയ്ത സംഭവമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ഗതി തന്നെ മാറാൻ കാരണമായത്. ഇതോടെ കളിയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി റോബിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. റിയാസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ട് വാദങ്ങൾ അന്ന് ഉയർന്നിരുന്നു. വെറുതെ പിടിച്ച് തള്ളിയതിന് റോബിനെ പുറത്താക്കേണ്ട കാര്യമില്ലെന്നായിന്നു ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്നാൽ പ്രകോപിതനായി യഥാർത്ഥത്തിൽ റോബിൻ പരിധി വിടുക തന്നെയായിരുന്നുവെന്നും അടുത്ത സീസണുകളിൽ ഇത് ആവർത്തിക്കാതിരിക്കാൻ റോബിനെ പുറത്താക്കുന്നതാണ് ഉചിതമെന്നുമായിരുന്നു ഒരുവിഭാഗം വാദിച്ചത്.

അതേസമയം ബിഗ് ബോസിൽ സേഫ് ഗെയിം കളിക്കുകയാണെന്നും അടുക്കളയിൽ ഒതുങ്ങി പോയെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ധന്യ രംഗത്തെത്തി. താരത്തിന്റെ പ്രതികരണം ഇങ്ങനെ- 'ബിഗ് ബോസിൽ ആരെങ്കിലും തമ്മിൽ നടക്കുന്ന ചർച്ച നമ്മൾ കേട്ടാമതി നമ്മൾ ആ ചർച്ചയുടെ ഭാഗമാകും. ബിഗ് ബോസിൽ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഞാൻ ഇത് ശ്രദ്ധിച്ചത്.ഷോയിൽ നിന്ന് ഇറങ്ങിയപ്പോൾ എന്നെ കുറിച്ചുള്ള കുറെ ട്രോളുകൾ തപ്പി നോക്കിയിരുന്നു, പക്ഷേ പൂർണമായും കിട്ടിയില്ല'.

'പാചകം എന്ന് പറയുന്നത് നമ്മുടെ ശ്രദ്ധ തിരിച്ച് വിടാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണ്. അതിലേക്ക് പ്രശ്നങ്ങളൊന്നും വരില്ല. ബാക്കിയുള്ളവർ മാറി നിന്ന് എന്തെങ്കിലും സംസാരിച്ച് കൊണ്ടേയിരിക്കും. അവർക്ക് അതിനുള്ള ടോപ്പിക്കുണ്ട്. എനിക്ക് അങ്ങനെ ഇല്ല. കുക്കിംഗ് ചെയ്യുമ്പോ എന്റെയൊരു ജോലി,ഞാൻ അവിടെ ഒകെയായിരുന്നു'.

'അവിടെ എപ്പോഴും ഇഷ്യൂസ് ഉള്ളത് കാരണം സമയത്തിന് ഭക്ഷണം കഴിക്കാത്ത പ്രശ്നം വരും. ആരെങ്കിലും ഏറ്റെടുത്ത് ചെയ്താൽ മാത്രമേ കാര്യങ്ങൾ നല്ല രീതിയിൽ പോവുകയുള്ളൂ. അല്ലെങ്കിൽ ഇതിന്റെ പേരിലും അടിയായിരിക്കും. നമ്മൾക്ക് നിക്കാൻ പറ്റത്തില്ല, ഇറങ്ങി ഓടേണ്ട അവസ്ഥ വരും. ഞാൻ കുറെ ഭാഗത്ത് ക്ലിയർ ചെയ്ത് പോവുകയായിരുന്നു'.

'പി ആർ ഇല്ലാതെ ഷോ നടക്കില്ല. ആദ്യമായി സ്ക്രീനിൽ കാണുന്നവർക്കൊക്കെ പിആർ ഇല്ലാതെ നിന്ന് പോകാനാകില്ല. ഞങ്ങളെ സംബന്ധിച്ചുള്ള പ്ലസ് പോയിൻറ് എല്ലാവർക്കും ഞങ്ങളെ അറിയാം. പുതുതായി ഒരാൾ വരുമ്പോ ഇവർ നല്ലതാണെന്ന് എങ്ങനെ വരും. പത്ത് പേർ അവരെ കുറിച്ച് ചർച്ച ചെയ്താൽ മാത്രമല്ലേ ജനം അവരെ കാണാൻ ആഗ്രഹിക്കുകയുള്ളൂ', ധന്യ പറഞ്ഞു.












Click it and Unblock the Notifications