'സ്ത്രീ വിരുദ്ധത,ലോ ലൈഫ്,പിന്നെ എഫ് വേഡും..റിയാസ് ഇരട്ടത്താപ്പ് റൂൾ ബുക്ക്';വൈറലായി കുറിപ്പ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 ൽ നിലവിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലീം. തന്റെ നിലപാട് കൊണ്ടും ഗെയിം കൊണ്ടും ടോപ് 5 ലേക്ക് വരെ എത്താൻ യോഗ്യതയുള്ള മത്സരാർത്ഥിയെന്നാണ് റിയാസിനെ കുറിച്ചുള്ള ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. എന്നാൽ സ്ത്രീപക്ഷ വാദിയെന്ന് പറയുന്ന റിയാസിന് ഇരട്ടത്താപ്പാണെന്ന് വിമർശിക്കുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. 'റിയാസ് ഇരട്ടത്താപ്പ് റൂൾ ബുക്ക്' എന്ന വരികളോടെ ആരാധകൻ പങ്കിട്ട കുറിപ്പ് വായിക്കാം

റിയാസ് ഇരട്ടത്താപ്പ് റൂൾ ബുക്ക്
റൂൾ നമ്പർ 1 - സ്ത്രീവിരുദ്ധത റിയാസിന് മാത്രം ഉപയോഗിക്കാൻ ഉള്ള വാക്കാണ് .. റിയാസ് ധന്യയുടെ പുറകിൽ നിന്ന് അശ്‌ളീല ആംഗ്യം കാണിക്കുമ്പോൾ അത് സ്ത്രീ വിരുദ്ധത അല്ല . പക്ഷെ വേറെ ആരെങ്കിലും സ്ത്രീകളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞാൽ പോലും അതിനെ സ്ത്രീ വിരുദ്ധത ആക്കും ..അത് റിയാസിന്റെ ഇഷ്ടം ആരും ചോദ്യം ചെയ്യാൻ പാടില്ല .. റിയാസിനെതിരെ കളിക്കുമ്പോ സ്ത്രീകളെ മത്സരാര്ഥികളായി മാത്രമേ കാണാവൂ മറ്റു പരുഷന്മാർക്കെതിരെ കളിക്കുമ്പോൾ സ്ത്രീകളെ സ്ത്രീകളായി തന്നെ കാണണം .

റൂൾ നമ്പർ 2 - റിയാസ് മാത്രമാണ് ഫെമിനിസ്റ്റ് അതുകൊണ്ട് റിയാസിന് മാത്രമേ സ്ത്രീകളെ കുറിച്ച് ദ്വയാർത്ഥ പരാമർശങ്ങൾ നടത്താനും ദ്വയാർത്ഥ തമാശകൾ പറഞ്ഞു ചിരിക്കാനും അവകാശം ഉള്ളു ..ഉദാഹരണത്തിന് ജാസ്മിൻ വെടികൾ എന്ന് ദിൽഷായേയും ധന്യയേയും വിളിച്ചത് റിയാസിന്റെ സുഹൃത്ത് ആയതു കൊണ്ട് മാത്രം അനുവദനീയമാണ്.

.. പിന്നെ ആലിയ ബട്ട് , ചായ കുടിക്കാൻ ചായത്തോട്ടം വാങ്ങുക തുടങ്ങിയ തമാശകൾ പറഞ്ഞത് റിയാസിന്റെ സുഹൃത്തായ റൊൺസൺ ആയതു കൊണ്ട് മാത്രം റിയാസ് ചിരിച്ചു അല്ലെങ്കിൽ പറഞ്ഞ ആൾ ഇപ്പൊ വനിതാ കമ്മീഷൻ കയറി ഇറങ്ങിയേനെ

റൂൾ നമ്പർ 3 - റിയാസിനെ എല്ലാവരും ബഹുമാനിച്ചു മുഴുവൻ പേര് വിളിക്കണം .. സർ എന്ന് കൂട്ടി വിളിച്ചാൽ അത്രയും നല്ലത് .. പോടാ എന്നൊന്നും റിയാസിനെ വിളിക്കാൻ പാടില്ല .. പക്ഷെ റിയസിനു മറ്റുള്ളവരെ എന്തും വിളിക്കാം .. ഉദാഹരണത്തിന് പീസ് ഓഫ് ഷി * , ഫൂൾ , ഇഡിയറ്റ് , ലോ ലൈഫ് .. പിന്നെ എഫ് വേർഡ് റിയാസ് പറയുമ്പോൾ മാത്രം തെറിയല്ല.

റൂൾ നമ്പർ 4 - അനുവാദം ഇല്ലാതെ ആരും റിയാസിന്റെ ശരീരത്തിനടുത്തേക്ക് വരാൻ പോലും പാടില്ല .. സ്റ്റെയ് എവേ എന്ന് റിയാസ് പറഞ്ഞാൽ ഉടനെ പത്തടി ദൂരത്തേക്ക് എല്ലാവരും മാറണം .. ഉദാഹരണത്തിന് കോയിൻ ടാസ്കിൽ റിയാസിനെ ദേഹ പരിശോധന നടത്താൻ വന്നവരെ റിയാസ് സ്റ്റെയ് എവേയ് എന്ന മാന്ത്രിക വാക്ക് ഉപയോഗിച്ച് അകറ്റി നിർത്തി

എന്നാൽ റിയാസിന് അനുവാദം കൂടാതെ ആരുടേയും ശരീരത്തിൽ സ്പര്ശിക്കാനും ദേഹ പരിശോധന നടത്താനും അർഹതയുണ്ട് ..ഉദാഹരണം ലോക്കറ്റ് ഒളിപ്പിച്ച റോബിനെ റിയാസ് ദേഹപരിശോധന നടത്തിയത് ...

റൂൾ നമ്പർ 5 ) പുറകെ നടനുള്ള ചൊറിയൽ റിയാസിന് മാത്രം പേറ്റന്റ് കിട്ടിയ ഒരു കാര്യം ആണ് അത് ബിഗ് ബോസ്സിൽ വേറെ ആർക്കും ചെയ്യാൻ അനുവാദം ഇല്ല .. റിയാസിന് റോബിന്റെ പുറകെ നടന്നു ചൊറിയാം , ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ വേസ്റ്റ് ഇടാം അതൊക്കെ ഗെയിം ആയി മാത്രമേ കണക്കാക്കൂ .. പക്ഷെ ആരെങ്കിലും പകരത്തിനു റിയാസിന്റെ പുറകെ നടന്നു ചൊറിഞ്ഞാൽ അത് ബുള്ളിയിങ് ആയി കണക്കാക്കപ്പെടും ..

റൂൾ നമ്പർ 6 ) ഫിസിക്കൽ ടാസ്കിൽ തോറ്റാൽ റിയാസിന് ആരെയും ലൂസെർ എന്ന് വിളിക്കാം പക്ഷെ മറ്റുള്ളവർ റിയാസ് ടാസ്ക് തോറ്റാൽ കളിയാക്കാൻ പാടില്ല.. അത് കായിക ക്ഷമതയെ അവഹേളിച്ചതായി കണക്കാക്കും ..












Click it and Unblock the Notifications