Get Updates
Get notified of breaking news, exclusive insights, and must-see stories!

'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്

എല്ലാ തവണയും വലിയ ആവേശം ഉണ്ടാക്കുന്നതാണ് ബിഗ് ബോസ് മലയാളം സീസണ്‍. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിനും ആവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഷോ അവസാനിച്ച ശേഷവും ലൈം ലൈറ്റില്‍ തന്നെ സജീവമായി നില്‍ക്കുകയാണ് ബിഗ് ബോസ് സീസണ്‍ 4 താരങ്ങള്‍. ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ആയിരിക്കുന്നത് യൂട്യൂബ് ലൈവിനിടെ ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ സെക്കന്റ് റണ്ണറപ്പ് നടി ആരതി പൊടിക്കെതിരെ നടത്തിയ പരാമര്‍ശമാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ മത്സരാര്‍ത്ഥിയും നിലവില്‍ ഏറ്റവും ആരാധകരുള്ള താരവുമായ റോബിന്‍ രാധാകൃഷ്ണന്റെ ഭാവിവധു കൂടിയാണ് ആരതി പൊടി. അതിനാല്‍ ആരതി പൊടിക്ക് എതിരായുള്ള റിയാസ് സലീമിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതില്‍ റിയാസിനെതിരെ ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ഫസ്റ്റ് റണ്ണറപ്പ് ബ്ലെസ്ലീ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബ്ലെസ്ലിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റിയാസ് സലീം വീണ്ടും.

1

കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുവെന്നും ഫെമിനിസം എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന് വേണ്ടിയും ശ്രദ്ധ ലഭിക്കാന്‍ വേണ്ടി മാത്രമാണ് എന്നുമായിരുന്നു ബ്ലെസ്ലി റിയാസ് സലീമിന് എതിരെ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരുന്നത്. ഇതിനൊപ്പം എന്റെ വീട് അപ്പൂസിന്റേയും എന്ന സിനിമയിലെ വാവാവോ.. വാവേ എന്ന പാട്ടും പശ്ചാത്തലമായി നല്‍കിയിരുന്നു.

2

ഇതിന് പിന്നാലെയാണ് ഇതിന് മറുപടിയുമായി റിയാസ് സലീം രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് റിയാസ് സലീം മറുപടി പറഞ്ഞിരിക്കുന്നു. കുറഞ്ഞ പക്ഷം ഞാന്‍ പുക വലിക്കുകയോ പുക വലിക്കുന്ന സ്ത്രീകളെ കുറ്റപ്പെടുത്തുകയോ ചെയ്യാറില്ല എന്ന് പറഞ്ഞാണ് റിയാസ് സലീമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കള്ള സന്യാസിയെന്ന് തെളിയിച്ചിരിക്കുന്നു.

3

ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ് ആന്റ് റോള്‍ വണ്‍ നൗ എന്നാണ് റിയാസ് സലീം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം കഞ്ചാവ് ചെടിയുടെ ഇലയും അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലെ പാട്ടും ഒരു സീനും റിയാസ് സലീം പങ്കുവെച്ചിട്ടുണ്ട്. അതേസമയം ആരതി പൊടിക്കെതിരായ പരാമര്‍ശത്തില്‍ നേരത്തെ തന്നെ റിയാസ് സലീം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

4

ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി യൂട്യൂബ് ലൈവില്‍ എത്തിയപ്പോഴാണ് ആരതി പൊടിയെ കുറിച്ച് റിയാസ് സലീം മോശം പരാമര്‍ശം നടത്തിയത്. ആരതി പൊടിയേക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന ചോദ്യത്തിന് ആരതി പൊടി ആരാണ് എന്നായിരുന്നു റിയാസ് തിരിച്ച് ചോദിച്ചത്. ബോയ് ഫ്രണ്ട് പ്രശസ്തനായതിന്റെ പേരില്‍ പ്രശസ്തി നേടിയവരെ കുറിച്ച് ആലോചിക്കാന്‍ തനിക്ക് സമയമില്ല എന്നായിരുന്നു റിയാസ് സലീം പറഞ്ഞത്.

5

സ്വന്തം കഴിവും ടാലന്റും കൊണ്ട് വളര്‍ന്ന ആരെങ്കിലും ആയിരുന്നുവെങ്കില്‍ എനിക്ക് ചിലപ്പോള്‍ അറിയാമായിരുന്നേനെ. പോപ്പുലര്‍ ആയൊരാളെ ബോയ് ഫ്രണ്ട് ആക്കിയത് കൊണ്ട് മാത്രം പോപ്പുലറായ ആളാണെങ്കില്‍ എനിക്ക് അങ്ങനെയുള്ള ആളുകളെ അറിയില്ല എന്നായിരുന്നു റിയാസ് സലീം വീഡിയോയില്‍ പറഞ്ഞത്. ഇതായിരുന്നു വിവാദമായിരുന്നത്. ഇതിന് ആരതി പൊടി തന്നെ റിയാസ് സലീമിന് മറുപടി കൊടുത്തിയിരുന്നു.

6

വിവാദം ശക്തമായതോടെ ആണ് റിയാസ് സലീം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്. ആരതി പൊടിക്ക് എതിരെ താന്‍ അങ്ങനെ ഒന്നും പറയേണ്ട ആവശ്യമില്ലായിരുന്നു എന്നും ക്ഷമാപണം നടത്തുന്നു എന്നുമായിരുന്നു റിയാസ് സലീം പിന്നീട് തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീം ചുരുങ്ങിയ നാളുകൊണ്ടാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+