റിയാസ് നിയമങ്ങള്‍ ലംഘിച്ചു: ബിഗ് ബോസ് പിടിച്ച് പുറത്താക്കുമോ, തീരുമാനം ഉടന്‍-വൈറല്‍ കുറിപ്പ്
വൈല്‍ഡ് കാർഡി എന്‍ട്രിയിലൂടെ റിയാസ്, വിനയ് എന്നീ രണ്ട് മത്സരാർത്ഥികള്‍ കൂടി എത്തിയതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 4 കൂടുതല്‍ ആവേശകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇരുവരും വന്നതിന് പിന്നാലെ തന്നെ നിരവധി തർക്കങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും ബിഗ് ബോസ് ഹൌസ് സാക്ഷ്യം വഹിച്ചു. എന്നാലിപ്പോഴിതാ വൈല്‍ഡ് കാർഡ് എന്‍ട്രിയിലുടെ ഷോയിലേക്ക് വരുന്നവർ പാലിക്കേണ്ട നിയമങ്ങള്‍ റിയാസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ആരാധകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അകത്തുള്ളവരോട് പറയാന്‍ പാടില്ലെന്നതാണ് നിയമം എങ്കിലും റിയാസ് ഇതിനോടകം തന്നെ പലപ്പോഴായി ഇത് ലംഘിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളില്‍ വലിയ ചർച്ചയായി മാറിയ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വൈൽഡ്‌കാർഡായി ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കയറുമ്പോൾ ലാലേട്ടൻ റിയാസ് സലീമിനോട് കർശനമായി പറഞ്ഞ രണ്ടു കാര്യങ്ങളുണ്ട് . പുറത്തെ ഒരു കാര്യവും അകത്തുപോയി പറയെരുത് എന്നും മത്സരാർത്ഥികൾക്കുള്ള പ്രേക്ഷക പിന്തുണ ഒരു കാരണവശാലും അകത്തുള്ളവരോട് പറയരുത് എന്നുമായിരുന്നു അത് . വീടിനുള്ളിൽ ബിഗ്ഗബോസ്സും ഇതേകാര്യം തന്നെ റിയാസിനോടും വിനയിനോടും ആവർത്തിച്ചു .
ചില്ലംപൊളി ഡാന്‍സ്, ലുക്ക് അതിലപ്പുറം: പൊളിച്ചടുക്കി അഹാന കൃഷ്ണ

വൈല്‍ഡ് കാർഡ് എന്‍ട്രിയായി വേദിയിൽ നിന്ന സമയത്തു റിയാസ് റോസാപ്പൂവ് കൊടുത്തത് ജാസ്മിന് മാത്രം . ചുവന്ന മഷി വെച്ച് വെട്ടിയത് റോബിൻ , ദിൽഷ , ധന്യ , ലക്ഷ്മിപ്രിയ , ബ്ലെസ്സ്ലീ , സൂരജ് എന്നിവരെയും . തന്റെ മുൻവിധികളും , മുൻധാരണകളും റിയാസ് ഇതോടെ വ്യക്തമാക്കി . അതിൽ യാതൊരു തെറ്റുമില്ല .
പക്ഷെ ....
ദിവസവും ടെലികാസ്ററ് ചെയുന്ന എപ്പിസോഡുകൾ കൂടാതെ , കഴിഞ്ഞ ഏതാനം ദിവസത്തെ 24x7 ലൈവ് കണ്ട പ്രേക്ഷകർക്ക് മനസിലാക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങളുണ്ട് -അകത്തു ചെന്ന റിയാസ് ജാസ്മിന്റെയും നിമിഷയുടെയും കൂടെയാണ് മുഴുവൻ സമയവും . പുകവലിക്കാത്ത റിയാസ് സ്മോക്കിങ് റൂമിലും , വീടിനുള്ളിലും - പകലും രാത്രിയും ഏകദേശം എല്ലാ സമയവും ഇവർക്കൊപ്പമുണ്ട് . അതിൽ തന്നെയും നിമിഷയുടെ ഒപ്പമാണ് ഏറിയപങ്കും . പുറത്തു നടക്കുന്ന സംഭവങ്ങളും , അകത്തുനടന്ന സംഭവങ്ങളും ( എപ്പിസോഡിൽ വരുന്നത് ) ഏകദേശം വ്യക്തമായി തന്നെ റിയാസ് ഇവരോട് നേരിട്ടും അല്ലാതെയും ഇപ്പോൾ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു . അതിൽ പ്രധാനം :-

1. നിമിഷക്ക് പ്രേക്ഷക സപ്പോർട്ട് ഏറ്റവും കുറവാണ് എന്ന് നിമിഷയോടു തന്നെ സൂചിപ്പിച്ചു
2. ഡെയ്സി പുറത്തുപോവാൻ ഉണ്ടായ കാരണങ്ങൾ വിശദീകരിച്ചു തന്നെ നിമിഷയോട് പറഞ്ഞു
3. ജാസ്മിനും നിമിഷക്കും പുറത്തു നെഗറ്റീവ് ഉണ്ടെന്ന രീതിയിൽ സൂചന നൽകി
4. ആർക്കൊക്കെയാണ് പ്രഥാനമായും പ്രേക്ഷകപിന്തുണ എന്നത് സംബന്ധിച്ചു വ്യ്കതമായ ഹിന്റുകൾ
5. ധന്യയും സുചിത്രയും നോമിനേഷനിൽ വരാത്തതും സംസാരവിഷയമായി
റിയാസിൽ നിന്നും നിമിഷ അറിഞ്ഞ കാര്യങ്ങൾ ജാസ്മിനിലേക്ക് എത്താൻ അധികം സമയം വേണ്ട. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാസ്മിൻ എന്ന മത്സരാർത്ഥി കോൺഫെഷൻ റൂമിൽ പോയി " എനിക്കിവിടെ പറ്റുന്നില്ല , ഇവിടെയെല്ലാം ഫേക്ക് ആണ് , ഞാൻ ഇങ്ങനെയല്ല " എന്നൊക്കെ ബിഗ്ഗ്‌ബോസിനോട് പറഞ്ഞതും ഡിപ്രസ്ഡ് ആയതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് .

റിയാസിന്റെ പക്ഷപാതിത്വത്തോടെയുള്ള പെരുമാറ്റം കോടതി ടാസ്കിലും പ്രകടമായതാണ് . എല്ലാ കേസുകളിലും ജാസ്മിൻ - നിമിഷ എന്നിവരോട് ചായ്‌വ് . ലക്ഷ്മിപ്രിയയുടെ (സ്‌മോക്കിങ് റൂമിൽ പേപ്പറിൽ തീകത്തിച്ചു ഉഴിഞ്ഞിട്ട കേസിൽ) വക്കീലിനെക്കാൾ താല്പര്യത്തോടെ ചോദ്യങ്ങൾ ചോദിച്ചതും ജഡ്ജി തന്നെ തെളിവുകൾ പറഞ്ഞതും , തുടർന്ന് സഹജഡ്ജി ആയ വിനയ്‌യും റിയാസും അടിയായതും നമ്മൾ കണ്ടു . വിനയ് ചോദിച്ചപ്പോൾ അദ്ദേഹത്തെ തെറി പറഞ്ഞതും റിയാസ് തന്നെ . കോടതി ടാസ്കിൽ ജഡ്ജസ് നിഷ്പക്ഷമായിരിക്കേണം എന്ന് ബിഗ്ഗ്‌ബോസ് തന്നെ മുന്നറിയിപ്പ് കൊടുത്തതിനു ശേഷമാണിത് . നിമിഷാ - ബ്ലെസ്സ്ലീ കേസിലും നിമിഷയെ സപ്പോർട്ട് ചെയ്യാനുള്ള വ്യഗ്രത വളരെ തെളിഞ്ഞുകണ്ടിരുന്നു .

രണ്ടാമത്തെ ദിവസം കോടതിയലക്ഷ്യം കാണിച്ചിരുന്ന ജാസ്മിന് ശിക്ഷ നൽകിയപ്പോൾ ജാസ്മിൻ അത് ചിരിച്ചുകൊണ്ട് കൃത്യമായി ചെയ്യാതെ അലമ്പി ചെയ്തു . അതിന്റെ മുൻപുള്ള ദിവസം റോബിൻ ഇതുപോലെ ചെയ്തപ്പോൾ അത് വലിയ പ്രേശ്നമാക്കി ആദ്യം F- word പറഞ്ഞു ഒരു സംഭവമാക്കി മാറ്റിയത് റിയാസാണ്. പുറത്തുള്ള കാര്യങ്ങളെല്ലാം അവിടെയുള്ള എല്ലാവര്ക്കും ഏകദേശം വ്യക്തമായി എന്നത് പലരുടെയും സംഭാഷണങ്ങളിൽ നിഴലിച്ചു നിൽക്കുന്നു .

ബിഗ്ഗ്‌ബോസിന്റെ കടുത്ത ഫാൻ എന്ന് കൊട്ടിഘോഷിച്ചു അകത്തേക്ക് വന്ന റിയാസ് പക്ഷെ തന്റെ പ്രവർത്തിയിൽ ഇതൊന്നും കാണിക്കുന്നില്ല . ജാസ്മിൻ എന്ന മത്സരാർത്ഥിയെ സപ്പോർട്ട് ചെയ്യാറില്ലെങ്കിലും അവർ ഒരു ജെനുവിന്‍ ആന്‍ഡ് റിയല്‍ ആണെന്ന് തോന്നിയിരുന്നു . പുറത്തുള്ള കാര്യങ്ങൾ പറഞ്ഞുകൊടുത്തു ഒരു മത്സരരാർത്ഥിയുടെയും കോണ്‍ഫിഡന്‍സ് കളയുന്നത് ഒരു നല്ല പ്രവണതയല്ല. കഴിഞ്ഞ സീസണിൽ ഇതുപോലെ ചെയ്ത ഒരു മത്സരാർത്ഥിയെ ബിഗ്ഗ്‌ബോസ് ശിക്ഷിച്ചിരുന്നു . ഇവിടെ റിയാസിന് എന്തു സംഭവിക്കുമെന്ന് വരുന്ന വീക്കെന്‍ഡ് എപ്പിസോഡിൽ നമക്ക് കാണാം !












Click it and Unblock the Notifications