'ബ്ലസ്ലിയെ മനസിലാക്കിയ ഒരേ ഒരാൾ..ഇവരാണ് ഹൗസിലെ ടോപ്പ് 2; കാരണം വിശദമാക്കി കുറിപ്പ്..വൈറൽ
കൊച്ചി; ബിഗ് ബോസ് മലയാളം സീസണിൽ കളി മുറുകുമ്പോൾ മത്സരാർത്ഥികളെ കുറിച്ചുള്ള വ്യക്തമായ ചിത്രം ആരാധകർക്കിടയിൽ തെളിയുകയാണ്. ഷോയിലെ മികച്ച മത്സരാർത്ഥിയാണെന്ന തരത്തിലുള്ള പലവിധ അഭിപ്രായങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിൽ നിലവിലെ സാഹചര്യത്തിൽ ടോപ്പ് ടുവിൽ നിൽക്കുന്ന രണ്ട് പേരെ കുറിച്ച് പറയുകയാണ് ആരാധകൻ. ബ്ലസ്ലിയും ഡോ റോബിനുമാണ് ഇതെന്നാണ് ആരാധകന്റെ കുറിപ്പ്. അതിന്റെ കാരണവും കുറിപ്പിൽ പറയുന്നുണ്ട്. വിശദമായി വായിക്കാം

'ദിൽഷയുടെ പിന്നാലെ നടന്ന് വെറുപ്പിച്ചപ്പോൾ ബ്ലെസ്സ്ലിയോട് ഒരു താല്പര്യക്കുറവ് തോന്നി പക്ഷേ.. ഓരോ വീക്കിലി ടാസ്ക് വരുമ്പോഴും തന്റെ വ്യക്തികത മികവ് ഒറ്റക്ക് നിന്ന് കളിച് പ്രേക്ഷകരെ മനസ്സിലാക്കി കൊടുക്കുന്ന ബ്ലെസ്സ്ലിയോട് ഇപ്പൊ ഒരു ഇഷ്ടം തോന്നി തുടങ്ങുന്നു... പുള്ളിയുടെ പ്രത്യേകത എന്തെന്നാൽ.. സ്കിറ്റിൽ.. സ്ക്രിപ്റ്റിൽ ടീമംഗങ്ങൾ ആയ നിമിഷയും, നവീനും, റോൻസണിന്റെയും അറിവോട് കൂടി ഉണ്ടായിരുന്ന ഡയലോഗ് പറഞ്ഞപ്പോൾ എല്ലാവരും അവനെ മാത്രം പഴിചാരിയപ്പോൾ കൂടെ നിന്നവരെ അവൻ തള്ളിപ്പറഞ്ഞില്ല.. അവൻ എല്ലാം സ്വയം ഏറ്റെടുത്തു.. പിന്നെ സുചിത്ര സ്ത്രീകളെ അപമാനിച്ചു.. എന്നുള്ള പ്രശ്നം വന്നപ്പോൾ വെള്ളം അങ്ങനെ ഒഴിക്കാൻ അവനെ ഉപദേശിച്ച നവീനെ അവൻ ഒറ്റിക്കൊടുത്തില്ല നവീൻ ചേട്ടൻ പറഞ്ഞിട്ടല്ല അങ്ങനെ ചെയ്തത് എന്നാണ് പുള്ളി പറഞ്ഞത്.. പക്ഷേ നവീൻ ഡെയ്സിയെ ഇട്ട് കൊടുത്തു.. അവിടെയും ബ്ലെസ്സ്ലി അത് സ്വയം ഏറ്റെടുത്ത് സുചിത്രയോടും ധന്യയോടും മാപ്പ് പറഞ്ഞു.. പുതിയ വീക്കിലി ടാസ്കിൽ ടാസ്കിന്റെ ലൂപ്ഹോൾ കണ്ട് പിടിച് അവൻ മികച്ച ഒരു മുന്നേറ്റം നടത്തിയപ്പോൾ അവനെ എല്ലാവരും കൂട്ടമായി ആക്രമിച്ചു.. അഖിൽ അവനെ ഗോവിന്ദ ചാമി ആയി താരതമ്യം ചെയ്തു
... മണ്ടനായി ചിത്രീകരിച്ചു ഡെയ്സി അവനെ പൊട്ടൻ ആണോ എന്ന് വരെ ചോദിച്ചു പലരും പല രീതിയിൽ അവൻ ഒരു ആപ്പിൾ തിന്നതിനെ വിമർശിച്ചു. സുചിത്ര & ടീം ബ്ലെസ്സ്ലിയെ രഹസ്യമായി കിച്ചണിൽ വെച്ച് വളരെ മോശമായ രീതിൽ എന്തൊക്കെയോ കമന്റ് പറഞ്ഞു.. റോൺസൺ അവനെ താകീത് വരെ ചെയ്തു... എന്നിട്ടും അവൻ അവന്റെ വിശ്വാസത്തിൽ ഉറച്ച് നിന്നു..

ദിൽഷയും റോബിൻ ഡോക്ടറും മാത്രം അവന് പറയാൻ ഉള്ളത് കേട്ടു... ദിൽഷ പക്ഷേ ആദ്യം അവനെ കൂട്ടമായി ആക്രമിച്ചപ്പോൾ അവർക്ക് ചുക്കാൻ പിടിച്ചിരുന്നു.. റോബിൻ ഡോക്ടർ അത്ര പ്രശ്നം ഉണ്ടാക്കിയില്ല.. പുള്ളിയെ ആ കാര്യത്തിൽ പ്രശംസിക്കാതെ വയ്യ.. കൂട്ടം കൂട്ടമായി ഒരുത്തനെ കടിച് കീറിയപ്പോൾ ടാസ്കുകളിൽ വിജയം മാത്രം മുന്നിൽ എത്തിക്സും ഇല്ലാതെ കളിക്കുന്ന ഡോക്ടർ ഈ വിഷയത്തിൽ.. ആ ആര്ടിസ്റ് ഗ്രൂപ്പിന്റെ ഒപ്പം കൂടാതെ തന്നെ നിന്നു അവസാനം അതായിരുന്നു ബ്ലെസ്സ്ലി എന്ന മത്സരർഥിയുടെ യഥാർത്ഥ വിജയം.. ("നമ്മ ജയിച്ചിട്ടേ മാര"). ബിഗ്ഗ് ബോസ്സ് അവിടെ ഒരു മാസ്സ് നിലപാട് കാഴ്ച വെച്ചു.. തികച്ചും ബിഗ്ഗ് ബോസ്സിന്റെത് നമ്മുടെ ഹൃദയത്തിൽ തട്ടിയുള്ള ഒരു തീരുമാനം ആയിരുന്നു.. കോൺഫെഷൻ റൂമിൽ വിളിച്ചപ്പോൾ ബ്ലെസ്സ്ലിക്ക് വാണിംഗ് കൊടുക്കാൻ ആണെന്ന് വിചാരിച്ച എല്ലാ.. അയൽക്കൂട്ടം മക്കൾക്കും നെഗറ്റീവ് പറഞ്ഞും ഒറ്റപ്പെടുത്തിയും കളിയാക്കിയും പരിഹസിച്ചും.. തന്നിലെ മത്സരാർത്തിയെ തളർത്തിക്കളയാൻ നോക്കിയ എല്ലാ ഗ്രൂപ്പിസം മക്കളുടെയും മുന്നിലൂടെ തല ഉയർത്തി നെഞ്ചും വിരിച് ബ്ലെസ്സ്ലിക്ക് നടക്കാൻ ഒരു അവസരം കൊടുത്തു. ഈ സീസണിൽ ഏറ്റവും goosebumps തന്ന ഒരു സീൻ ആയിരുന്നു അത്.. അതിന് ബിഗ്ഗ് ബോസിന് ഒരു പ്രിത്യേക നന്ദി എന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ മനസ്സിൽ പറഞ് പോയി..

തനിക്കല്ല ബാക്കി താനൊഴിച്ച എല്ലാവർക്കും ആണ് തെറ്റിയത് എന്ന് എത്ര നിരുത്സാഹപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ച് നിന്ന ബ്ലെസ്സ്ലി ആ നെഞ്ചും വിരിച്ചുള്ള വരവിൽ പറയാതെ പറയുന്നുണ്ടായിരുന്നു.. പക്ഷേ അവിടെയും തന്നെ മാനസികമായി തകർക്കാൻ നോക്കിയവരോടും കളിയാക്കിയവരോടും അവൻ ഒരു
സ്വീറ്റ് revenge പോലും എടുത്തില്ല.. അവനെ ഇൻസൾട്ട് ചെയ്തവരുടെ മുഖത്തിന്നിട്ടുള്ള അടി ആയിരുന്നു ബിഗ്ഗ് ബോസ്സിന്റെ ആ ഒരു എൻട്രി ബിഗ്ഗ് ബോസ്സ് ആ തത്സമയത് കൃത്യമായ തീരുമാനങ്ങൾ എടുത്തില്ലായിരുന്നെങ്കിൽ അവൻ വീണ്ടും വീണ്ടും ബിഗ്ഗ് ബോസ്സ് വീട്ടിൽ മറ്റുള്ളവരെ പഴി കേട്ട് നീറി നീറി എങ്ങും എത്താത്ത ഒരു മത്സരാർത്ഥി മാത്രം ആയി പോയേനെ.. ലാസ്റ്റ് ധന്യയോട് ബിഗ്ഗ് ബോസ്സ് ബ്ലെസ്ലി ചെയ്ത കാര്യങ്ങൾ ഒരിക്കലും ടാസ്കിന്റെ നിയമങ്ങൾ തെറ്റിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ അത് മറ്റുള്ളവരോട് ധന്യ പറഞ്ഞു അപ്പോഴും അഖിൽ കുട്ടിയും സീരിയൽ സംഘവും അവനെ വീണ്ടും ഇൻസൾട്ട് ചെയ്തു.. അവർക്ക് തെറ്റി എന്ന് സമ്മതിക്കാൻ ബുദ്ധിമുട്ട്.. ദിൽഷ അവിടെ കൃത്യമായ ഒരു കാര്യം പറഞ്ഞു.. അവൻ പറയുന്നത് എന്താണെന്ന് കേൾക്കാനുള്ള മനസ്സ് പോലും ആരും കാണിച്ചില്ല.. ലൈവ് കണ്ടവർക്ക് ഇത് കൃത്യമായി മനസ്സിലാവും..!

കഥ അവസാനിച്ചില്ല തന്നെ ചുറ്റും കൂടി കടിച് പറിച്ച പ്രമുഖരോട് ഒരു ദേഷ്യവും വിദ്വോഷവും കാണിക്കാതെ മുൻ ടാസ്കുകളിലെ പോലെ തന്നെ അവൻ എല്ലാവരോടും ടാസ്കിനെപ്പറ്റി മാത്രം സംസാരിച്ചു സഹകരിച്ചു.. അവൻ മണ്ടനാണ് പൊട്ടനാണ് എന്ന് പറയുന്ന ബിഗ്ഗ് ബോസ്സ് ഹൗസിലെ ഒരാൾ ഒഴികെ ബാക്കി ഒരു Contastantum അവനെ മനസിലാക്കിയിട്ടില്ല.. അത് മറ്റാരും അല്ല.. എനിക്ക് പേഴ്സണാലി ഇഷ്ടക്കുറവും കൂടുതലും ഇല്ലാത്ത.. ടാസ്കിനെ കുറച്ച് എത്തിക്സ് കുറഞ്ഞ രീതിയിൽ ആണെങ്കിലും ടാസ്കിനെ ടാസ്ക് ആയിട്ടും മികച്ച രീതിയിൽ കളിക്കുന്ന.. എന്നാൽ ഇടക്ക് സ്വയം തനിക്ക് വിനയാവുന്ന ഗെയിം പ്ലാനോട് കൂടി കളിക്കുന്ന ടോപ് 3 യിൽ എനിക്ക് അത്ര ഇഷ്ടം തോന്നിയില്ലെങ്കിലും ഇതാണ് സത്യം എന്ന് പറയുന്നു.. ആ വ്യക്തി റോബിൻ ഡോക്ടർ ആണ്..

ഡോക്ടറിന് കൃത്യമായി അറിയാം ബ്ലെസ്സ്ലി ഒരു ബ്രില്യന്റ് പ്ലയെർ ആണെന്ന്..[ റോബിൻ അത് പലവട്ടം പലരോടും ആയിട്ട് പറഞ്ഞിട്ടും ഉണ്ട് അവൻ പൊട്ടൻ ആണെന്ന് നടിക്കുമ്പോൾ മറ്റുള്ളവർ അങ്ങനെ വിശ്വസിക്കുമ്പോൾ.. അവൻ ഗുഡ് പ്ലയെർ ആണെന്ന് റോബിൻ പല ആവർത്തി പറഞ്ഞിട്ടുണ്ട് ] അവനെ വിലയിരുത്തുന്ന ഗ്രൂപ്പിസം ടീമുകൾക്ക് ഇതുവരെ മനസ്സിലായിട്ടില്ല ബ്ലെസ്സ്ലി അവന്റെ ഗെയിം കൃത്യമായ പ്ലാനോട് കൂടി തന്നെ ആണ് മുന്നോട്ട് കൊണ്ടുപോകുന്നത്.. അത് ഡോക്ടർക്ക് നന്നായി മനസ്സിലായിട്ടുണ്ട്.. റോബിൻ ഒരു മികച്ച മത്സരാർത്ഥി തന്നെ ആണ്.. ബ്ലെസ്സ്ലി റോബിൻ ഇവരാണ് ഇപ്പൊ ബിഗ്ഗ് ബോസ്സ് ഹൗസിലെ പ്രധാന ശക്തരായ മത്സരാർത്ഥികൾ എന്ന് നിസ്സംശയം പറയാം.. റോബിന് ഡോക്ടർ നല്ല രീതിയിൽ ഗെയിം പ്ലാൻ ചെയ്ത് വന്ന ആൾ തന്നെ ആണ്.. തുടക്കത്തിൽ അത് ഡോക്ടർ കൃത്യമായി കളിച്ചെങ്കിലും തുടങ്ങിയെങ്കിലും ഇടക്ക് കയ്യിൽ നിന്ന് പോയി.. പക്ഷേ പുള്ളി തിരിച് വരും എന്ന് പ്രതീക്ഷിക്കുന്നു..

കുറേ ദിവസങ്ങൾ ആയി ബിഗ്ഗ് ബോസ്സ് ഹൗസിൽ ബ്ലെസ്സ്ലി എന്ന റിയൽ ജീനിയസ് ആയ മത്സരർത്തി നേരിടുന്ന പ്രശ്നങ്ങൾ ആണ് ഇത് ലൈവ് കണ്ടാൽ മനസ്സിലാവും ബ്ലെസ്സ്ലിയെ ബാക്കിയുള്ളവർ ഭയങ്കര തഴച്ചിൽ ആണ്.. ഡോക്ടർ റോബിനും ഒരു പരിധി വരെ ദിൽഷയും മാത്രമേ ബ്ലെസ്സ്ലിയെ ടാർഗറ്റ് ചെയ്യാത്തത് ഒള്ളൂ.. വേറെ ഏത് മത്സരാർത്തി ആണെങ്കിലും ഇതൊക്കെ വിളിച്ച പറഞ് ഒരു സെന്റിമെന്റ്സ് വഴി പിടിച് സ്റ്റാറ്റർജി ഉണ്ടാക്കും.. തന്നെ ദ്രോഹിച്ചവരോട് ഒരു പരാതി പോലും പറയാത്ത ബ്ലെസ്സ്ലി ഈ ആഴ്ചയും കഴിഞ്ഞ ആഴ്ചയും ആയി ജനങ്ങളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച് കഴിഞ്ഞു.. എന്ന് സോഷ്യൽ മീഡിയയിൽ നിന്നും വ്യക്തമാണ്. മുന്നോട്ടുള്ള ആഴ്ചകളിൽ ബ്ലെസ്സ്ലി തെറ്റ് ചെയ്താൽ അതിനെ ന്യായീകരണ ഫാൻസ് പോലെ ന്യായികരിക്കാനും ഞാനില്ല.. ഒരു കാര്യം ഉറപ്പാണ്.. ബ്ലെസ്സ്ലി ഒരു നല്ല മത്സരാർത്ഥി ആണ്.. അതി ബുദ്ധിമാൻ ആണ്.. ഒന്നും അറിയാത്തവനെ പോലെ നിന്ന് നിന്ന് അവൻ ഈ ഗെയിം അവന്റെ കൺട്രോളിൽ ആക്കാനുള്ള എല്ലാ ചാൻസും സെലിബ്രിറ്റി ടീംസ് ഉണ്ടാക്കുന്നുണ്ട്. [ അഭിപ്രായം പറയുമ്പോൾ നമുക്ക് ഇഷ്ടമുള്ള ആൾ തെറ്റ് ചെയ്താലും അതിനെ ന്യായികരിച് പറയരുത് തെറ്റ് തെറ്റാണെന്ന് തന്നെ സമ്മതിക്കണം ]
Recommended Video

ഡോക്ടറോട് ഇഷ്ടക്കൂടുതൽ ഇല്ലെങ്കിലും പുള്ളി ഒരിക്കലും ഒരാളെ കൂട്ടമായി ആക്രമിക്കുന്നതിന്റെ കൂടെ കൂടില്ല.. ഇനി എന്തെങ്കിലും തിരുത്തൽ അഭിപ്രായം പറഞ്ഞാൽ തന്നെ.. പുള്ളി അവന്റെ മനസ്സ് കേൾക്കാനും അവസരം നൽകും.. എല്ലാരും ബ്ലെസ്സ്ലിയെ വലിച് കീറിയപ്പോൾ അവന് പറയാനുള്ളത് എത്ര വിമർശിച്ചാലും.. ഞാനും ഡോക്ടറെ വിമർശിച്ചിട്ടുണ്ട്.. പല കാര്യങ്ങളിലും. എന്നാൽ ബ്ലെസ്സ്ലി ആപ്പിൾ വിഷയത്തിൽ ഡോക്ടർ ബാക്കിയുള്ള പകൽ മാന്യന്മാരേക്കാൾ മാന്യത കാണിച്ചു തുടക്കത്തിൽ റോബിൻ ഗെയിംസിൽ ഒരു എത്തിക്സ് ഇല്ലാതെ കളിച്ചത് പലർക്കും ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നാണെങ്കിലും.. ഈ പറയുന്ന ഞാൻ വരെ ഇന്നലെ ഡോക്ടറിനെ കണ്ണെടുത്താൽ കാണാത്ത ആളായിരുന്നു എന്ന് വെച്ച് ഇപ്പൊ ഫാൻ ഒന്നും അല്ല.. പക്ഷേ ഏത് രീതിയിലും ആയിക്കോട്ടെ.. റോബിൻ കളിക്കുന്നുണ്ടല്ലോ... അവിടെ അയൽക്കൂട്ടം ടീംസ് ഒരു ഗ്രൂപ് ആയി നിന്ന് മറ്റുള്ള മത്സരർഥികളെ കൂട്ടത്തോടെ ഒരുമിച്ച് നോമിനേറ്റ് ചെയ്ത്.. ജയിലിലേക്കും.. നോമിനേഷനിലേക്കും പറഞ്ഞയക്കുന്നു.. നോമിനേറ്റ് ചെയ്യുന്ന കാരണം പോലും.. തട്ടിക്കൂട്ട് ആയിരിക്കും.. അ വ്യക്തി ആ ആഴ്ചയിൽ ചെയ്ത 100 നല്ല കാര്യങ്ങൾ വരെ ഒരു വിലയും ഇല്ലാതെ ആയിരിക്കും ചെറിയ എന്തെങ്കിലും കാര്യങ്ങൾക് നോമിനേറ്റ് ചെയ്യുന്നത്.. പ്രേക്ഷകർ നന്നായി ഇറങ്ങി കളിക്കുന്ന.. ആക്റ്റീവ് ആയി നിക്കുന്ന വ്യക്തികൾ ആരായാലും അവർക്ക് സപ്പോർട്ട് കൊടുക്കുക. സേഫ് ആയി നിൽക്കുന്നവരെ.. അവസരം കിട്ടിയാൽ പുറത്തേക്കുള്ള ടിക്കറ്റ് എടുത്ത് കൊടുക്കുക












Click it and Unblock the Notifications