Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൊച്ച് ഇപ്പോഴും ഒന്നും മിണ്ടുന്നില്ലല്ലോ'; റോബിന്റെ ചലഞ്ചില്‍ വെള്ളം കുടിച്ച് ആരതി

റോബിനും ആരതി പൊടിയും ഒരുമിച്ചെത്തുന്ന വീഡിയോകൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലാവാറുണ്ട്. ഇവർ ഒരുമിച്ച് എത്തുന്ന വീഡിയോയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുമുണ്ട്. കുറച്ച് ദിവസങ്ങളായി റോബിൻ വീഡിയോസ് ഇടുന്നത് കുറവായിരുന്നു. ഇതിന് പിന്നാലെ ആരാധകർ ചോദ്യവുമായി എത്തി. ആരതിയുടെ പോസ്റ്റുകളിൽ റോബിനെവിടെയെന്ന് ആരാധകർ ചോദിച്ചുതുടങ്ങി.

ഇതോടെ റോബിൻ ഒരു ചെറിയ വീഡിയോ പോസ്റ്റ് ചെയ്തു. വളരെ ഫൺ ആയിട്ടുള്ള വീഡിയോ ആണ് റോബിൻ പോസ്റ്റ് ചെയ്തതത്. ഇതോടെ റോബിന്റെ ആരാധകർ ഹാപ്പിയായി. എന്നാൽ ഇപ്പോൾ ആരതിയുമായി ചേർന്ന് മറ്റൊരു വീഡിയോയുമായി റോബിൻ എത്തിയിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് എത്തിയതോടെ ആരാധകർ ആവേശത്തിലാണ്.

1

രസകരമായൊരു വീഡിയോ ആണ് റോബിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരതിക്ക് ഒരു ചലഞ്ച് കൊടുക്കുന്നതാണ് വീഡിയോ. ചെറിയൊരു ചല‍‍ഞ്ച് ..ഞാൻ പറയുന്നത് പോലെ പറയാൻ പറ്റുമോ എന്ന് റോബിൻ ആരതിയോട് ചോദിക്കുന്നു..ആ എന്ന് ആരതി പറയുന്നു. എന്തരപ്പി സുഖങ്ങളൊക്കെ തന്നേ..വെള്ളങ്ങളൊക്കെ കുടിച്ചോ എന്ന് റോബിൻ പറയുന്നു. എന്നാൽ ആരതിക്ക് അത് പറയാനാവുന്നില്ല. വേറെ എന്തെങ്കിലും പറ എന്നാണ് ആരതി പറയുന്നത്. എന്നാൽ ആരതി തൃശൂർ ഭാഷയിൽ എന്തെങ്കുലും പറയൂ എന്ന് റോബിൻ പറയുന്നു. എന്നാൽ ആരതി ഒന്നും മിണ്ടുന്നില്ല. ഇതോടെ കൊച്ച് ഇപ്പോഴും ഒന്നും മിണ്ടുന്നില്ലല്ലോ ഇന്റർവ്യൂവിലേത് പോലെ തന്നെ എന്ന് റോബിൻ പറയുന്നു.

2

റോബിനും ആരതിയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയിൽ നടക്കും. റോബിൻ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ദിൽഷയുമായുള്ള വിവാദം കത്തിനിൽക്കുമ്പോഴായിരുന്നു റോബിൻ താൻ ആരതിയെ വിവാഹം കഴിക്കാൻ പോകുന്ന കാര്യം പറഞ്ഞത്. ഇതോടെ ചിത്രത്തിൽ ആരതിയായി. ബി​ഗ്ബോസിൽ ഉണ്ടാവുന്ന സമയത്ത് റോബിൻ ദിൽഷയോട് പ്രണയം തുറന്നുപറഞ്ഞിരുന്നു. എന്നാൽ റോബിൻ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു ദിൽഷ പറഞ്ഞത്. പിന്നീട് ഇവർ നല്ല സുഹൃത്തുക്കളായിരുന്നു.

3

എന്നാൽ, റോബിൻ ബി​ഗ്ബോസിൽ നിന്ന് പുറത്തായതോടെ ചിത്രം മാറി. പുറത്തുവന്ന ശേഷവും റോബിൻ ദിൽഷയോടുള്ള പ്രണയം പറഞ്ഞിരുന്നു. ദിൽഷയെ ജയിപ്പിക്കണമെന്ന് റോബിൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ ദിൽഷ ബി​ഗ്ബോസ് വിന്നറായി. രോബിന്റെ വോട്ടുകൊണ്ടാണ് ദിൽഷ ജയിച്ചതെന്ന് വ്യാപകമായി വിമർശനം വന്നു. ഇതിനിടയിൽ തന്നെ ബ്ലെസ്ലിയുടേയും ദുൽഷയുടേയും ഒരു വീഡിയോ റോബിൻ പുറത്തുവിട്ടിരുന്നു. പിന്നീട് താൻ ചെയ്തത് തെറ്റായിപ്പോയെന്ന് റോബിൻ പറഞ്ഞിരുന്നു.

4

അന്തരീക്ഷത്തിലെ താപനില ഉയർന്നതാകാം ഉറുമ്പ് ശല്യം രൂക്ഷമാകാൻ കാരണമെന്നാണ് എന്റോമോളജിസ്റ്റ് ഡോ.പ്രിയദർശൻ ധർമരാജൻ പറയുന്നത്. ചൂട് കൂടിയതോടെ ഉറുമ്പുകളുടെ മറ്റബോളിക് റേറ്റ് വർധിക്കുകയും ഇത് അവയെ കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തതാകാമെന്നും പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പഠനങ്ങൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

5

ഇതിന് പിന്നാലെയാണ് റോബിന്റെ ജീവിതത്തിലേക്ക് ആരതി വരുന്നത്. നിരവധി പരിപാടികളിൽ ഇവർ ഒരുമിച്ചെത്തി. ഇതോടെ ഇവർ പ്രണയത്തിലാണെന്ന് ചർച്ച വന്നു. ഇരുവരും ഒന്നും പ്രതികരിച്ചില്ല. എന്നാൽ ​ഗോസിപ്പുകൾ കൂടിവന്നപ്പോൽ റോബിൻ തന്റെ വിവാഹ കാര്യം പറയുകയായിരുന്നു. താൻ ഒരാളുമായി കമിറ്റഡ് ആണെന്നും ആ ആൾ ആരതി ആണെന്നും റോബിൻ പറഞ്ഞു. ഇതോടെ ദിൽഷ- രോബിൻ പ്രണയം അവസാനിച്ചു. ഇപ്പോൾ റോബിന്റെയും ആരതിയുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് റോബിന്റെ ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+