Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിലർ എന്റെ അത്യാഗ്രഹമെന്ന് പറയുമായിരിക്കും, പക്ഷെ രണ്ട് വർഷത്തിന് ശേഷം ഞാനത് നേടിയെടുക്കും: റോബിന്‍

മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലില്‍ അഭിമുഖത്തിന് എത്തിയപ്പോഴായിരുന്നു ബിഗ് ബോസ് താരം റോബിന്‍ ആദ്യമായി ആരതി പൊടിയെ കാണുന്നത്. അവിടെ നിന്ന് ആരംഭിച്ച പരിചയം സൌഹൃദത്തിലേക്കും പിന്നീട് അത് പ്രണയത്തിലേക്കും ഒടുവില്‍ വിവാഹത്തിലേക്ക് തന്നെ എത്തി നില്‍ക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിയില്‍ വിവാഹം ഉണ്ടാവുമെന്നാണ് റോബിന്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. മാറ്റിനി ലൈവിലെ അഭിമുഖത്തിനായി ആരതിയെ സംവിധായകനായ ടോം ഇമ്മട്ടിയായിരുന്നു വിളിച്ച് വരുത്തിയത്.

അതായത് റോബിന്‍-ആരതി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് ടോം ഇമ്മട്ടിയാണ്. എന്നാല്‍ പിന്നീട് ടോം ഇമ്മട്ടി-റോബിന്‍ ബന്ധത്തില്‍ വിള്ളലുകളുണ്ടായെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതായ ഈ വിഷയത്തില്‍ ഡോ. റോബിന്‍ തന്നെ പ്രതികരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

എനിക്ക് ആരതിയെ കിട്ടാനുള്ള പ്രധാന കാരണങ്ങളില്‍

എനിക്ക് ആരതിയെ കിട്ടാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ആ പുള്ളിക്കാരന്‍ തന്നെയാണ്. അതില്‍ ഞാന്‍ എപ്പോഴും ഹാപ്പിയാണ്. പിന്നെ ജീവിതമാവുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓരോ പ്രഷറും കാര്യങ്ങളുമൊക്കെ വരും. ഒരു നേരെ വാ നേരെ പോ നയക്കാരനാണ് ഞാന്‍. എനിക്ക് എന്തെങ്കിലും പ്രതികരിക്കണമെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. 15 പേരെ ഫോളോ ചെയ്യുന്ന റോബിന്‍ രാധാകൃഷ്ണന് അതിലൊരാളെ അണ്‍ഫോളോ ചെയ്യാന്‍ തോന്നിയാല്‍ അത് ചെയ്യുമെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.

മറ്റുള്ളവരൊക്കെ ആരെയെല്ലാം അണ്‍ ഫോളോ ചെയ്യുന്നു.

മറ്റുള്ളവരൊക്കെ ആരെയെല്ലാം അണ്‍ ഫോളോ ചെയ്യുന്നു. ഞാന്‍ ചെയ്താല്‍ മാത്രം അത് വലിയ പ്രശ്നമാവുന്നു. പിന്നെ ഞാന്‍ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഫോളോ ചെയ്യുന്നുണ്ടെങ്കില്‍ അത് കല്യാണം കഴിക്കാന്‍ പോവുന്ന ആളെ മാത്രമായിരിക്കുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. അതുപോലെ തന്നെ ഫോളോ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ആരതി മാത്രമേയുള്ളു.

എന്നെ ഒരുപാട് പേര് സോഷ്യല്‍ മീഡിയയില്‍

എന്നെ ഒരുപാട് പേര് സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഞാന്‍ അവരെ ഫോളോ ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ എനിക്ക് അവരോട് ഇഷ്ടമില്ലെന്നോ സ്നേഹക്കുറവോ അല്ല. ഫോളോ ചെയ്യുന്നതില്‍ അല്ല സ്നേഹം. പിന്നെ കല്യാണം കഴിക്കാന്‍ പോവുന്ന പെണ്‍കുട്ടിയെ മാത്രം ഫോളോ ചെയ്യുക എന്നുള്ളത് എന്റെ ഒരു ആഗ്രഹമാണെന്നും റോബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

രണ്ട് വർഷം കഴിഞ്ഞ് ഒർബിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍

രണ്ട് വർഷം കഴിഞ്ഞ് ഒർബിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി രൂപീകരിക്കണം എന്നുണ്ട്. ഒരു പടം പോലും ചെയ്യാത്ത ഞാന്‍ ഇതൊക്കെ പറയുന്നത് അത്യാഗ്രഹം ആണെന്ന് പറഞ്ഞാലും എനിക്കൊന്നും ഇല്ല. അതിന് വേണ്ടി ഞാന്‍ കഷ്ടപ്പെടും. അത് ഞാന്‍ ചെയ്യും, അതുകൊണ്ടാണ് മുന്‍കൂട്ടി പറയുന്നത്. സ്വന്തമായി ഒരു ചെറിയ പടം നിർമ്മിച്ച് അതിലേതെങ്കിലും ഒരു റോളില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്

ഇതൊക്കെ കണ്ടിട്ട് കുരുപൊട്ടുന്ന ആരെങ്കിലും

ഇതൊക്കെ കണ്ടിട്ട് കുരുപൊട്ടുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒരിക്കലും വിഷമിക്കരുത്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടർന്നുകൊണ്ടിരിക്കുക. നിങ്ങള്‍ക്ക് നല്ലേതേ വരൂ, ഞാനും പ്രാർത്ഥിക്കുന്നുണ്ട്. അടുത്ത പ്രവാശ്യമെങ്കിലും നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാനും പ്രാർത്ഥിക്കാമെന്നും രസകരമായ രീതിയില്‍ റോബിന്‍ പറയുന്നു.

ഇപ്പോള്‍ വളരെ ശാന്തനായിട്ടാണ് സംസാരിക്കുന്നത്.

ഇപ്പോള്‍ വളരെ ശാന്തനായിട്ടാണ് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരിടത്ത് പോയപ്പോള്‍ ഞാനത് ആരാധകരോട് പറയുകയും ചെയ്തു. പക്ഷെ എല്ലാവർക്ക് എന്റെ ആ പതിവ് രീതി തന്നെ വേണം. കാരണം അവർ ബിഗ് ബോസില്‍ കണ്ട് തുടങ്ങിയത് അങ്ങനെയാണ്. എന്നെ കാണാന്‍ വരുന്നവരുടെ സന്തോഷത്തിനായി എന്റെ എനർജി മാക്സിമം ഞാന്‍ കൊടുക്കും. അവിടുള്ളവർക്കെ അതന്റെ ഇംപാക്ട് അറിയുകയുള്ളു. വീഡിയോയില്‍ കാണുന്നവർക്ക് അത് കിട്ടുമോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബിഗ് ബോസ് ഷോയ്ക്കിടയില്‍ നിന്ന് ഇടയ്ക്ക്

ബിഗ് ബോസ് ഷോയ്ക്കിടയില്‍ നിന്ന് ഇടയ്ക്ക് പുറത്താവേണ്ടി വന്നതോ വിന്നർ ആവാതിരുന്നതോ നന്നായി എന്ന് ഒരിക്കലും ഞാന്‍ വിചാരിക്കുന്നില്ല. എന്തിനാണ് ഞാന്‍ അങ്ങനെ വിചാരിക്കുന്നത്. വിജയി ആവാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഷോയിലേക്ക് പോയത്. ചില കാരണങ്ങളാല്‍ എനിക്ക് പുറത്ത് വരേണ്ടി വന്നു. എന്റെ ഭാഗത്തും തെറ്റുണ്ടാവും. തെറ്റ് പറ്റാത്ത മനുഷ്യന്‍മാരില്ല. അത് ഞാന്‍ അംഗീകരിക്കുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായി എന്നും പറഞ്ഞ് റൂമില്‍ പോയിരുന്ന് കരഞ്ഞ് വിളിക്കാനൊന്നും എനിക്ക് വയ്യ. ഔട്ടായി അടുത്ത സെക്കന്‍ഡില്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+