Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍

പറയുന്ന കാര്യങ്ങളല്ല, പലപ്പോഴും ചില യൂട്യൂബ് ചാനലുകള്‍ തലക്കെട്ടുകളായി നല്‍കുന്നതെന്ന പരാതിയുമായി മലയാളം ബിഗ് ബോസ് സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്‍. ഈ ഒരു രീതി ശരിയാണോയെന്ന് യൂട്യൂബ് ചാനലുകള്‍ തന്നെ പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സഹോദരിയുടെ കല്യാണത്തിനിടയില്‍ തന്നെ കാണാനെത്തിയ യൂട്യൂബ് ചാനലുകളോട് നേരിട്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

'മാമന്‍ ചത്തു' എന്ന് ഒരു വീഡിയോയ്ക്ക് തമ്പ് നെയില്‍ കൊടുത്തിട്ട് കണ്ടന്റില്‍ മാമന്‍ നന്നായി ഓണദ്യ കഴിക്കുന്നതാണ് കാണിച്ചുകൊണ്ടിരിക്കുന്നതെങ്കില്‍ ഉറപ്പായും മാമന്‍ വിഷമിക്കും. അപ്പോള്‍ മാമനെ വിഷമിപ്പിക്കാതെ നോക്കേണ്ടത് എല്ലാവരുടേയും കടമയാണെന്നും അദ്ദേഹം പറയുന്നു.

ഇത്തരം പ്രവണതകള്‍ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നതല്ല വിഷയം

ഇത്തരം പ്രവണതകള്‍ എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നതല്ല വിഷയം. ഇവന്മാർക്ക് ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. നമുക്ക് ഒരു കാര്യം നല്ല രീതിയിലും കൊടുക്കാം, തെറ്റായ രീതിയിലും കൊടുക്കാം. അത് തീരുമാനിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണ്. അത് ശരിയല്ലെന്ന് നിങ്ങള്‍ തന്നെ പറയുന്നുണ്ട്. ആ ബോധ്യമുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ അത് തിരുത്തണം. എന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാവരുടേയും കാര്യത്തില്‍ ഈ ശ്രദ്ധയുണ്ടാവണമെന്നും റോബിന്‍ പറയുന്നു.

സഹോദരിയുടെ കല്യാണത്തിന് ബിഗ് ബോസ് സുഹൃത്തുക്കളില്‍

സഹോദരിയുടെ കല്യാണത്തിന് ബിഗ് ബോസ് സുഹൃത്തുക്കളില്‍ ആരേയും വിളിച്ചിട്ടില്ല. കുടുംബവുമായി ആലോച്ചിച്ച് അധികം ആളുകള്‍ ഇല്ലാതെയാണ് നടത്തിയത്. എന്റെ കല്യാണം വരുന്നുണ്ടല്ലോ. അതിന് എല്ലാവരേയും വിളിക്കും. ആരതിയും കല്യാണത്തിന് ഇല്ല. അവർ ഹൈദരാബാദില്‍ ഷൂട്ടിങിന് പോയിരിക്കുകയാണ്. രണ്ട് മൂന്ന് വർക്കുകളുണ്ട്. തന്റെയും ചില പ്രോജക്ടുകളുണ്ട്. അതേക്കുറിച്ചും അടുത്ത ദിവസങ്ങളില്‍ തന്നെ അപ്ഡേറ്റ് ചെയ്യാം.

കല്യാണം കഴിഞ്ഞ് സഹോദരി മറ്റൊരു ഇടത്തേക്ക് പോവുകയാണ്

കല്യാണം കഴിഞ്ഞ് സഹോദരി മറ്റൊരു ഇടത്തേക്ക് പോവുകയാണ്. ലിവർപൂളിലേക്കാണ് അവർ പോവുന്നത്. വീട്ടില്‍ നിന്നും അവള്‍ പോവുന്നതില്‍ സ്വാഭാവികമായും വിഷമം ഉണ്ട്. പക്ഷെ ജീവിതം അങ്ങനെയാണല്ലോ. ഒരോഘട്ടത്തിലും ഒരോ കാര്യത്തെ നമ്മള്‍ അഭിമുഖീകരിക്കുകയും അതിനെ കടന്ന് പോവുകയും ചെയ്യണം. ആ കാര്യത്തെ അത്തരത്തില്‍ മാത്രമാണ് താന്‍ എടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഏതാണ് ആദ്യം എന്നത് ഇപ്പോള്‍ പറയാനാവില്ല

ഗോകുലത്തിന്റേത് അടക്കമുള്ള സിനിമകളുണ്ട്. ഏതാണ് ആദ്യം എന്നത് ഇപ്പോള്‍ പറയാനാവില്ല. തല്‍ക്കാലം സിനിമകളുണ്ട്. സിനിമാ രംഗത്തും ഞാന്‍ പുതിയതാണ്, കാര്യങ്ങള്‍ പഠിച്ച് വരികയാണ്. ബിഗ് ബോസില്‍ നിന്നും ഇറങ്ങി വന്നതിന് ശേഷം എന്റെ ലോകം ആകെ വ്യത്യസ്തമാണ്. ഒരുപാട് ആളുകള്‍ എന്നെ സ്നേഹിക്കുന്നതില്‍ സന്തോഷമുണ്ട്. അതോടൊപ്പം തന്നെ ഞാന്‍ നൂറ് ശതമാനം പെർഫക്ട് ആയിട്ടുള്ള ഒരു വ്യക്തിയും അല്ല. എനിക്ക് എന്റെതായ തെറ്റുകളും പറ്റാം.

എന്നെ ഇഷ്ടപ്പെടുന്ന ആളുകളുടെ പിന്തുണയും സ്നേഹവും

എന്നെ ഇഷ്ടപ്പെടുന്ന ആളുകളുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് ഞാന്‍ ഇപ്പോഴും ലൈവായി നില്‍ക്കുന്നത്. എന്റെ ആരാധകരായിട്ടില്ല, കുടുംബമായിട്ടാണ് കാണുന്നത്. എന്റെ കുടുംബത്തെ പറഞ്ഞാല്‍ പ്രതികരിക്കും. എന്നെ പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ പ്രതികരിക്കില്ല. പക്ഷെ സോഷ്യല്‍ മീഡിയയിലെ ഒരു വ്യക്തി എന്റെ കുടുംബത്തെ നാണംകെട്ട ജനത എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതികരിച്ചു. എന്നെ ഇഷ്ടപ്പെടുന്ന ആളുകളെ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ പ്രതികരിച്ചത്.

ബിഗ് ബോസിന് അകത്തും എന്നെ അത്ര പ്രകോപിപ്പിച്ചപ്പോള്‍

ബിഗ് ബോസിന് അകത്തും എന്നെ അത്ര പ്രകോപിപ്പിച്ചപ്പോള്‍ മാത്രം ഞാന്‍ പ്രതികരിച്ചത്. അല്ലാതെ ചുമ്മാ ഒരാളുടെ ദേഹത്ത് ചാടിക്കയറുകയായിരുന്നില്ല. ബിഗ് ബോസ് കഴിഞ്ഞിട്ട് മൂന്ന് മാസമായി എവിടെയെങ്കിലും പോയി അനാവശ്യമായി വീഡിയോ ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഒരു വീഡിയോ ചെയ്തിരുന്നു (മൂക്കാമണ്ട). അതിന് പ്രത്യേക സാഹചര്യം ഉണ്ടായിരുന്നു. അതില്‍ എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു ഞാന്‍ തിരുത്തി.

പലരും പറയുന്നു, റോബിന്‍ അഗ്രസീവ് ആണെന്ന്.

പലരും പറയുന്നു, റോബിന്‍ അഗ്രസീവ് ആണെന്ന്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന എനിക്ക് അറിയില്ല. എന്നെ അറിയുന്നവർക്ക് എന്റെ സ്വഭാവം അറിയാം. യൂട്യാൂബ് ചാനലകളും എന്റെ വളർച്ചയുടെ ഒരു ഭാഗമാണ്. അതുകൊണ്ടാണ് നിങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നത്. എനിക്ക് വിഷമം ഉള്ള ഒരു കാര്യം എന്ന് പറയുന്നത് ക്യാപ്ഷനുമായി ബന്ധപ്പെട്ട കാര്യമാണ്. അതാണ് ഞാന്‍ തുറന്ന് പറഞ്ഞതെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+