'മൊടയും ജാഡയും കാരണം സിനിമ പോലും ക്യാൻസലായി, അവനെ അടിക്കണം': റോബിനെതിരെ ഗൂഢാലോചന?
'എന്തു കണ്ടിട്ടാണ് അവന്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അപ്പോഴാണ് ഒരു കമന്റ് കണ്ടത്, ലൂസിഫറില്‍ ഞങ്ങളുടെ ചേട്ടായി ചെയ്‌തെങ്കില്‍ പൊളിച്ചേനെ എന്ന്

ബിഗ് ബോസ് സീസണ്‍ 4ലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയെന്ന് പ്രേക്ഷകര്‍ വിശേഷിപ്പിച്ച ഡോ റോബിന്‍ രാദാകൃഷ്ണനും യുവ സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെയാണ് വലിയ ആഘോഷത്തോടെ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയിലൊക്കെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു. എന്നാല്‍ ബിഗ് ബോസ് വിജയിക്ക് പോലും ലഭിക്കാതിരുന്ന താരപരിവേഷമാണ് റോബിന് മലയാളി പ്രേക്ഷകര്‍ നല്‍കിയത് എന്നൊരു സത്യമാണ്.

വൈറല്‍ ശബ്ദ സന്ദേശങ്ങള്‍
എന്നാല്‍ മറ്റൊരു ഭാഗത്ത് ഹെയ്‌റ്റേഴ്‌സും റോബിന്റെ പിന്നാലെയുണ്ട്. അടുത്തിടെ റോബിനെതിരെ ഒരു വിഭാഗം വലിയ രീതിയില്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ആരോപണവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില ശബ്ദ സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നിയമനടപടിയുമായി മുന്നോട്ട്
സമ്മര്‍ മീഡിയ എന്ന യൂ്ട്യൂബ് ചാനല്‍ പങ്കുവച്ച ഈ വീഡിയോ റോബിനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ശബ്ദ സന്ദേശങ്ങളും പശ്ചാത്തലത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ബിഗ് ബോസ് പച്ച ഫൈറ്റിംഗ് എന്ന ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ ശബ്ദസന്ദേശങ്ങളാണ് യൂട്യൂബ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയിലെ ശബ്ദ സന്ദേശത്തില്‍ പറയുന്ന പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്.

ഒരു അടി അവന്റെ കവാലത്ത് കൊടുക്കാനാണ് തോന്നുന്നത്
'റോബിന്‍ കുറച്ച് ഓവറാണ്, അവനായി അവന്റെ വില കുറച്ചുകൊണ്ടിരിക്കുകയാണ്, ഏത് ഉദ്ഘാടനത്തിന് പോയാലും എന്തോ അലറി വിളിച്ചാല്‍ അവന്‍ കരുതുന്നത് എന്തോ വലിയ സംഭവമാണെന്നാണ്. ശരിക്കും പറഞ്ഞാല്‍ ഒരു അടി അവന്റെ കവാലത്ത് കൊടുക്കാനാണ് തോന്നുന്നത്. ഉദ്ഘാടനത്തിന് വന്നാല്‍ ഒരുമാതിരി സൈക്കോ അലറി വിളിക്കലാണ്. അവന്‍ കല്യാണം കഴിക്കുന്നത്, എന്തോ ആക്രാന്തം പോലെയാണ് കാണിക്കുന്നതെന്നും ഒരാള്‍ ഗ്രൂപ്പില്‍ പറഞ്ഞു.

ആരതിയെ ഒരു പഞ്ച പവാമായിട്ടാണ് തോന്നിയത്
'ശബ്ദ സംഭാഷണത്തില്‍ ആരതി പൊടിയെയും കുറിച്ച് പറയുന്നുണ്ട്, ആദ്യം ആരതിയെ ഒരു പഞ്ച പവാമായിട്ടാണ് തോന്നിയത്. എന്തിനാ ആരതിയെ പുട്ടുപൊടി, അരിപൊടി എന്ന് പറഞ്ഞ് കളിയാക്കുന്നേ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഈ പുള്ളിക്കാരിയും ഡോക്ടറുടെ അതേ ലെവലിലേക്ക് തന്നെ പോയി, പുള്ളിക്കാരിക്ക് മനസിലായി ഡോക്ടര്‍ ഫാന്‍സിനെ വച്ച് നല്ല രീതിയില്‍ യൂസ് ചെയ്യാമെന്ന്'- ഒരാള്‍ പറഞ്ഞു.

എന്തിന് ഇവനിങ്ങനെ പട്ടി ഷോ കാണിക്കുന്നു
'ഡോക്ടറുടെ മൊടയും ജാഡയും അവന്റെ കോപ്പും കാരണം, അവന്റെ പടം പോലും ക്യാന്‍സലായി. സന്തോഷ് ടി കുരുവിളയുടെ പ്രൊഡക്ഷനില്‍ ഒരു സിനിമ തയ്യാറായതാണ്. അതിന്റെ ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞതാണ്. ആ സിനിമ വരെ ക്യാന്‍സലായി. ഇവന്റെ അലറി വിളിയും കൂകി വിളിയും , എന്തിന് ഇവനിങ്ങനെ പട്ടി ഷോ കാണിക്കുന്നു. നോര്‍മ്മലായിട്ട് ഉദ്ഘാടനത്തിന് വന്നാലെന്താ. സ്വന്തം എന്‍ഗേജ്‌മെന്റിന് വരെ ഇങ്ങനെ കൂകി വിളിക്കേണ്ട കാര്യമെന്താണ്'- മറ്റൊരാള്‍ പറഞ്ഞു.

കുറേ പാല്‍ക്കുപ്പി ഫാന്‍സ്
'എന്തു കണ്ടിട്ടാണ് അവന്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അപ്പോഴാണ് ഒരു കമന്റ് കണ്ടത്, ലൂസിഫറില്‍ ഞങ്ങളുടെ ചേട്ടായി ചെയ്‌തെങ്കില്‍ പൊളിച്ചേനെ എന്ന് പറഞ്ഞ് കുറേ പാല്‍ക്കുപ്പി ഫാന്‍സ് ഉണ്ടായിരുന്നു. ഈ ഓരിയിട്ട് നടക്കുന്നവര്‍ക്കൊക്കെ മലയാള സിനിമയില്‍ ചാന്‍സ് കൊടുത്താല്‍ സിനിമ ഇന്‍ഡസ്ട്രി എന്താവും. ആ കിഴങ്ങനെ കുറിച്ച് ഇതല്ല ഇതിനപ്പുറം പുകഴ്ത്തും'- ഒരാള്‍ കുറിച്ചു.

ഗൂഡാലോചനയുടെ തെളിവ്
അതേസമയം, റോബിനെതിരെ നടക്കുന്ന ഗൂഡാലോചനയുടെ തെളിവാണിതെന്നാണ് ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. റോബിനെ അടിക്കണം എന്നുവരെ പറയുന്ന, അല്ലെങ്കില്‍ റോബിന്റെ വ്യക്തി ജീവിതത്തെ പോലും മോശമായി ചിത്രീകരിക്കുന്ന സംസാരമാണ് ഒരു വാട്‌സാപ്പില്‍ ഗ്രൂപ്പില്‍ നടന്നത്. വളരെ മോശമായ രീതിയിലാണ് ഒരു വിഭാഗം റോബിനെ അധിക്ഷേപിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഒരു കാരണവശാലും പിന്നോട്ടു പോകരുത്
ഈ വീഡിയോ റോബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ പ്രതികരണവുമായി ആരാധകരും രംഗത്തെത്തി. നിയമനടപടിയുമായി മുന്നോട്ടു ാേകണമെന്നും ഒരു കാരണവശാലും പിന്നോട്ടു പോകരുതെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. റോബിന്റെ പോസ്റ്റിന് താഴെ ചില ആരാധകര്‍ കുറിച്ച കമന്റ് ഇങ്ങനെയാണ്,

നീ ഒക്കെയാണ് യഥാര്‍ത്ഥ സൈക്കോ
ഇവനൊക്കെ എന്തിന്റെ കേടാ അദ്ദേഹത്തിന്റെ പെണ്ണിനും വീട്ടുകാര്‍ക്കും ഇല്ലാത്ത സങ്കടമാണല്ലോ ഇവന്മാര്‍ക്ക്...മറ്റുള്ളവരുടെ സ്വകാര്യത്തിലേക്ക് ഇങ്ങനെ എത്തി നോക്കി ദുഷിപ്പ് പറയുന്ന നീ ഒക്കെയാണ് യഥാര്‍ത്ഥ സൈക്കോ.....നീ ഒക്കെ എത്ര കിടന്നു ചിലച്ചാലും ഡോക്ടര്‍ എന്നും പ്രിയപ്പെട്ടതാണ്...അത് മാറാന്‍ പോകുന്നില്ല പൊന്നു മക്കളെ. എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.

ഗീര്‍വാണം വിടാണെ ഇവറ്റകള്‍ക്കൊക്ക പറ്റു
ഇവരുടെ ഒന്നും വീട്ടില്‍ പോയില്ലല്ലോ ഒച്ചവെക്കുന്നത്.. ആണോ.. പിന്നെ ഇവര്‍ക്കൊക്കെ ഇത്രയും വേദന... ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല ബ്ലഡ് ല് കലര്‍ന്നു പോയതാ ടോക്‌സിക്....ഇവനൊക്കെ ഈ വോയിസ് ഇടാനല്ലേ ധൈര്യം ഉള്ളൂ നേരിട്ട് വന്നടിക്കട്ടെ...,. .അവനവന്റെ സ്‌പേസ് ലിരുന്നു ഗീര്‍വാണം വിടാണെ ഇവറ്റകള്‍ക്കൊക്ക പറ്റു- എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications
