Get Updates
Get notified of breaking news, exclusive insights, and must-see stories!

തലയുടെ പിൻ ഭാ​ഗത്ത് മുഴ, ബോണ്‍ ട്യൂമർ: റോബിന്റെ വെളിപ്പെടുത്തല്‍, ഞെട്ടലില്‍ ആരാധകർ

ബിഗ് ബോസ് മലയാളത്തിന്റെ ഇന്നുവരേയുള്ള സീസണുകളിലെ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തികളില്‍ ഒരാളായിരിക്കും ഞാനെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്‍. ഞാന്‍ അത് അംഗീകരിക്കുന്നു. ഇതുവരേയുള്ളതില്‍ ഏറ്റവും ടാലന്റ് കുറഞ്ഞ മത്സരാർത്ഥികളില്‍ ഒരാള്‍ തന്നെയാണ് ഞാന്‍.

പക്ഷെ എന്നിട്ടും ഒരുപാട് പേർ എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതാണ് എന്റെ വിജയമെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. യൂട്യൂബ് ചാനലായ ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസ് ഷോയ്ക്കിടയില്‍ നിന്ന് ഇടയ്ക്ക് പുറത്ത്

ബിഗ് ബോസ് ഷോയ്ക്കിടയില്‍ നിന്ന് ഇടയ്ക്ക് പുറത്താവേണ്ടി വന്നതോ വിന്നർ ആവാതിരുന്നതോ നന്നായി എന്ന് ഒരിക്കലും ഞാന്‍ വിചാരിക്കുന്നില്ല. എന്തിനാണ് ഞാന്‍ അങ്ങനെ വിചാരിക്കുന്നത്. വിജയി ആവാന്‍ വേണ്ടി തന്നെയാണ് ഞാന്‍ ഷോയിലേക്ക് പോയത്. ചില കാരണങ്ങളാല്‍ എനിക്ക് പുറത്ത് വരേണ്ടി വന്നു. എന്റെ ഭാഗത്തും തെറ്റുണ്ടാവും. തെറ്റ് പറ്റാത്ത മനുഷ്യന്‍മാരില്ല. അത് ഞാന്‍ അംഗീകരിക്കുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തായി എന്നും പറഞ്ഞ്

ബിഗ് ബോസില്‍ നിന്നും പുറത്തായി എന്നും പറഞ്ഞ് റൂമില്‍ പോയിരുന്ന് കരഞ്ഞ് വിളിക്കാനൊന്നും എനിക്ക് വയ്യ. ഔട്ടായി അടുത്ത സെക്കന്‍ഡില്‍ തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു, ജീവിതത്തിലെ അടുത്ത സ്റ്റേജിലേക്ക് പോവുമെന്ന്. ജീവിതത്തില്‍ നൂറില്‍ നുറ്റിഇരുപത് വീണാലും നുറ്റി ഇരുപത്തിയൊന്നാമത്തെ പ്രാവശ്യം കാലെടുത്ത് വെച്ച് ഞാന്‍ മുന്നോട്ട് പോവുമെന്നും റോബിന്‍ രാധാകൃഷ്ണന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ജീവിതത്തില്‍ എന്ത് പരാജയങ്ങള്‍ ഉണ്ടായാലും

ജീവിതത്തില്‍ എന്ത് പരാജയങ്ങള്‍ ഉണ്ടായാലും അതിനെ അതിജീവിച്ച് മുന്നോട്ട്. ജീവിതത്തില്‍ നമുക്ക് ഉള്ളതുകൊണ്ട് സംതൃപ്തനായ ഒരുവ്യക്തിയാണ് ഞാന്‍. ഒരുപാട് ആഗ്രഹിക്കുന്നത് കൊണ്ടാണ് വിഷമങ്ങള്‍ ഉണ്ടാവുന്നത്. കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ച് കുറ്റബോധവും ഇല്ല. അതേകുറിച്ച് ആലോചിച്ചോണ്ടിരുന്നാല്‍ അവിടെ നമ്മള്‍ ഇരുന്ന് പോവും. അതിനേക്കാള്‍ നല്ലത് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് മനസ്സിലാക്കി മുന്നോട്ട് പോവുക. എന്ന് കരുതി കഴിഞ്ഞുപോയ കാര്യങ്ങള്‍ മറക്കണം എന്നല്ല. എന്നാല്‍ അതേകുറിച്ച് വിഷമിച്ചിരിക്കാന്‍ ഞാനില്ല.

എന്റെ ജീവിതത്തില്‍ സന്തോഷത്തേക്കാള്‍ കൂടുത

എന്റെ ജീവിതത്തില്‍ സന്തോഷത്തേക്കാള്‍ കൂടുതല്‍ കരഞ്ഞ് വിഷമിച്ചിരുന്നിട്ടുള്ള ഒരാളാണ് ഞാന്‍. അങ്ങനെ എനിക്ക് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. എനിക്ക് ഇടയ്ക്കിടക്ക് തലവേദന വരാറുണ്ട്. സാധാരണ തലവേദന വന്നാല്‍ നമ്മള്‍ മരുന്ന് കഴിക്കും. മരുന്ന് കഴിച്ചിട്ടും അത് മാറിയില്ലെങ്കില്‍ വലിയ ബുദ്ധിമുട്ടായിരിക്കും എന്നും പറയുന്ന താരം, ഇതുവരെ ആരോടും പറയാത്ത ഒരു കാര്യവും റോബിന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

തലയുടെ പിൻ ഭാ​ഗത്ത് ബോൺ ട്യൂമർ

തലയുടെ പിൻ ഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും. വളർച്ച അകത്തേക്ക് ഉണ്ടെങ്കില്‍ അതിന് സർജറി ചെയ്യേണ്ടി വരും. പലർക്കും പുറകിലെ മുടി മാറി നില്‍ക്കുന്നതായി തോന്നും. അത്യാവശ്യം വലുതാണ് അത്. ഇങ്ങനെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പല കാര്യങ്ങളും ഉണ്ട്.

ഇതുപോലെ തന്നെ ഇത് കാണുന്ന എല്ലാവരും

ഇതുപോലെ തന്നെ ഇത് കാണുന്ന എല്ലാവരും ജീവിതത്തില്‍ എന്തൊക്കെ പ്രശ്നങ്ങളും വെല്ലുവിളികളും ഉണ്ടെന്ന് പറഞ്ഞാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോവുന്നതിലാണ് വിജയം ഇരിക്കുന്നത്. മുന്നോട്ട് പോവുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ കാല്‍വഴുതി വീഴും. എന്നാല്‍ അതിനെയടക്കം ഇന്‍സ്പിറേഷന്‍ ആക്കിയെടുത്ത് നമ്മള്‍ മുന്നോട്ട് പോവണം. ഏതെങ്കിലും വ്യക്തികള്‍ അല്ല, എന്റെ ജീവിതത്തിലെ വീഴ്ചകള്‍ തന്നെയാണ് എന്റെ ഇന്‍സ്പിറേഷന്‍ എന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+