' വിവാഹ വീഡിയോ എടുക്കാന്‍ ഏഴ് പേരെ വെച്ചു.. ഒരു പൈസ പോലും തന്നില്ല'; വീണ്ടും ശാലു പേയാട്‌

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണനും സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശാലു പേയാടും തമ്മിലുള്ള തര്‍ക്കം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ അതിഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റോബിന്‍ രാധാകൃഷ്ണന് എതിരെ ആരോപണവുമായി ശാലു പേയാട് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

റോബിന്‍ രാധാകൃഷ്ണന്റെ സഹോദരിയുടെ വിവാഹത്തിന് വീഡിയോയും ഫോട്ടോയും എടുത്ത വകയില്‍ തനിക്ക് 160000 രൂപ തരാനുണ്ട് എന്ന് ശാലു പേയാട് പറയുന്നു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടാണ് ശാലു പേയാടിന്റെ പ്രതികരണം. പൊലീസ് കേസ് വരെ ആയ സംഭവമാണിത് എന്നും ശാലു പേയാട് പറയുന്നു. ശാലു പേയാടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

robin

റോബിന്റെ സഹോദരിയുടെ കല്യാണം ഞാനാണ് ചെയ്തത്. ഏഴ് പിള്ളേരെ, മൂന്ന് ഫോട്ടോഗ്രാഫര്‍മാര്‍, മൂന്ന് വീഡിയോ ഒക്കെ വെച്ചിട്ട് ഞാന്‍ കല്യാണം കവര്‍ ചെയ്തിട്ട് ഒരു രൂപ പോലും തന്നില്ല. 160000 രൂപ ഞാന്‍ പറഞ്ഞു. അഞ്ച് പൈസ തരാതെ തേച്ച് കളഞ്ഞു. എന്നിട്ട് തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ പോയി കേസ് കൊടുത്തു. പൈസ കൊടുത്തിട്ട് ഞാന്‍ വീഡിയോ കൊടുത്തില്ലെന്ന് പറഞ്ഞ്.

ഞാന്‍ ബാങ്കിലെ സ്‌റ്റേറ്റ്‌മെന്റ് എടുത്തിട്ട് നേരെ പോയി കമ്മീഷണറെ കാണിച്ചു. അങ്ങേര് പറഞ്ഞ് റോബിന്റെ അച്ഛനെ തൂക്കിയെടുത്ത് ഉള്ളിലിടുമെന്ന്. പണ്ട് സൗദിയില്‍ മൂന്ന് വര്‍ഷം അച്ഛന്‍ വിസാ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കൂടെയുള്ളവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതിന് വ്യക്തമായ തെളിവുണ്ട്. 160000 രൂപ എന്നെ പറ്റിച്ചിട്ട് കൂടെ വന്നവര്‍ക്ക് ഞാന്‍ എന്റെ കൈയില്‍ നിന്ന് പൈസ കൊടുക്കേണ്ടി വന്നു.

ഏഴ് പേര്‍ക്ക് 70000 രൂപ വെച്ച് കൊടുക്കേണ്ടി വന്നു. ഗുരുവായൂര്‍ വെച്ചായിരുന്നു കല്യാണം. എന്റെ അനിയത്തിയുടെ കല്യാണം 16 വര്‍ഷം മുന്‍പ് ഒന്നരലക്ഷം രൂപ ലോണെടുത്ത് നടത്തിയതാണ് ഞാന്‍. ഇവന്‍ ചെയ്ത പണിയെന്താണ് എന്ന് അറിയാമോ. കല്യാണത്തിന്റെ തലേ ദിവസം ഇവന്‍ അവിടെ നിന്ന് മുങ്ങി. റിസപ്ഷന്‍ നടത്തേണ്ട എന്ന് വരെ അവന്‍ പറഞ്ഞു. പൈസയില്ല അതുകൊണ്ട് റിസപ്ഷന്‍ നടത്തേണ്ട എന്ന്. അത്ര ഉഡായിപ്പാണ്. അതൊക്കെ പെങ്ങള്‍ അറിഞ്ഞു.

അവള്‍ പറഞ്ഞു ചേട്ടാ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന്. അതൊരു പാവം കുട്ടിയാണ്. ആ കുട്ടി ഒരു ദിവസം എന്റെ അടുത്ത് പറഞ്ഞിട്ടുണ്ടായിരുന്നു ചേട്ടാ അവന്റെ പൊയ്മുഖം വലിച്ച് കീറണം എന്ന്. പെങ്ങള്‍ പറഞ്ഞിട്ടുണ്ട്, ആ വോയ്‌സ് എന്റെ കൈയിലുണ്ട്. സ്വന്തം പെങ്ങള്‍ ഒരാങ്ങളെയെ പറ്റി പറയണമെങ്കില്‍ അവന്‍ ആരായിരിക്കും.

എന്നിട്ട് എന്തൊരു അഭിനയം എന്നറിയാമോ വീഡിയോ എടുക്കാന്‍ നേരത്ത്. വരുന്നു, കാലില്‍ നിന്ന് അതെടുത്ത് മാറ്റുന്നു, മുടി പിടിച്ചിടുന്നു.. ഓസ്‌കാര്‍ അവന് കൊടുക്കണം. അതാണ് റോബിന്‍ എന്നാണ് ശാലു പേയാട് അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. എല്ലാത്തിനും തന്റെ കൈയില്‍ തെളിവുണ്ടെന്നും ശാലു പേയാട് അഭിമുഖത്തില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+