അന്ന് പൊട്ടിക്കരഞ്ഞ അമ്മുവിനെ തേടി ഡോ റോബിന്‍ എത്തി; ഞെട്ടല്‍ മാറാതെ ആരാധിക, വൈറല്‍ വീഡിയോ
ബിഗ് ബോസ് സീസണ്‍ 4ല്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍ പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ബിഗ് ബോസിന്റെ അവതാരകനായ മോഹന്‍ലാലിനെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതോ റോബിന്റെ ജനപ്രീതി മനസിലാക്കിത്തരുന്നതായിരുന്നു. വിമാനത്താവളത്തിലെ റോബിനെ സ്വീകരിക്കാനെത്തിയ ആള്‍ക്കൂട്ടത്തെ കണ്ട് ഏവരും ഞെട്ടിയിരുന്നു.

അന്ന് റോബിന് വേണ്ടി പൊട്ടിക്കരഞ്ഞ ഒരു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണെന്നും ബിഗ് ബോസ് ചതിച്ചതാണെന്നുമാണ് റോബിന്റെ പുറത്താക്കലിനെ കുറിച്ച് ആ പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ ആരാധികയെ നേരിട്ട് കാണാന്‍ എത്തിയിരിക്കുകയാണ് റോബിന്‍.

അമ്മു എന്ന തന്റെ ആരാധികയെ കാണാനാണ് റോബിന്‍ നേരിട്ടെത്തിയത്. ഈ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് പെണ്‍കുട്ടി നേരിട്ടിരുന്നു. തുടര്‍ന്നാണ് റോബിന്‍ ആരാധികയെ കാണാന്‍ നേരിട്ടെത്തിയത്.

അന്ന് സംഘാടകര്‍ക്കെതിരെയും മോഹന്‍ലാലിനെതിരെയും വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് പെണ്‍കുട്ടി കരഞ്ഞത്. ബിഗ് ബോസും മോഹന്‍ലാലും ഡോ.റോബിനെ ചതിച്ചതാണെന്നും പരിപാടി മുന്‍കൂട്ടി എഴുതിയ തിരക്കഥ പോലെയാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു.

അതേസമയം, തന്റെ ആരാധികെയ കാണാനെത്തിയ വീഡിയോയും ചിത്രങ്ങളും റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു റോബിന്‍ നടത്തിയത്. അമ്മവും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സന്ദര്‍ശനമായിരുന്നു അത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം, കഴിഞ്ഞ ആഴ്ചയാണ് ബിഗ് ബോസില്‍ നിന്ന് റോബിന്‍ രാധാകൃഷ്ണന്‍ ഔദ്യോഗികമായി പുറത്തേക്ക് പോയത്. വീക്ക്‌ലി ടാസ്‌കിനിടെ മറ്റൊരു മത്സരാര്‍ത്ഥിയെ കായികമായി ഉപദ്രവിച്ചു എന്ന് പേരില്‍ നാല് ദിവസം റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. പിന്നീട് വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തി റോബിനെ മത്സരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ബിഗ് ബോസിന്റെ സീസണില്‍ ഏറ്റവും വിജയസാധ്യത കല്‍പ്പിച്ച മത്സരാര്‍ത്ഥിയാണ് റോബിന്‍. ടാസ്‌കുകളില്‍ അടക്കം റോബിന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എ്ന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് റോബിന്‍ പുറത്തേക്ക് പോയത്. നേരത്തെ ജാസ്മിന്‍ സ്വയം ഷോയില്‍ നിന്ന് പുറത്തുപോയിരുന്നു. പിന്നാലെയാണ് റോബിനും പുറത്തേക്ക് പോകുന്നത്.

ഒരുപാട് നിയമങ്ങളുള്ള ഷോയാണിതെന്നും അത് അനുസരിക്കണമെന്ന് വാക്ക് നല്‍കിയാണ് ഓരോരുത്തരും ബിഗ് ബോസ് ഷോയിലേക്ക് വന്നത്. എന്നിട്ടും ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് റോബിനോട് അവതാരകനായ മോഹന്‍ലാല്‍ പറഞ്ഞത്. ഇതിനിടെ അന്ന് നടന്ന സംഭവത്തില്‍ വിശദീകരണം റോബിന്‍ നല്‍കുകയും ചെയ്തു.












Click it and Unblock the Notifications