Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ വണ്ടറടിപ്പിച്ച് ഏഷ്യാനെറ്റിന്റെ സര്‍പ്രൈസ്;ഏഷ്യാനെറ്റ് ഇങ്ങനെ ചെയ്യുന്നത് ആദ്യമെന്ന് ആരാധകര്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഉണ്ടാക്കിയ ഓളം ഇതുവരെ തീര്‍ന്നില്ല. അത്രമാത്രം സ്വാധീനമാണ് ബിഗ്‌ബോസ് സീസണ്‍ 4 ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. ഷോ അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഷോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇതിനൊക്കെ കാരണം ആ ഷോയിലെ ഒരു മത്സരാര്‍ത്ഥിയാണ്..ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ബിഗ്‌ബോസ് എന്ന ഷോ റോബിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഷോയുടെ വിന്നറാവാഞ്ഞിട്ട് കൂടി ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് റോബിനാണ്..

ബിഗ്‌ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ എന്നാല്‍ ബിഗ്‌ബോസില്‍ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റോബിന് കഴിഞ്ഞില്ല. ബിഗ്‌ബോസ് ഹൗസിലേക്ക് റിയാസ് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. തുടക്കം തൊട്ടുതന്നെ റിയാസും റോബിനും വഴക്കായിരുന്നു..ഒടുവില്‍ തര്‍ക്കത്തിനിടെ റോബിന്‍ റിയാസിനെ തല്ലിയെന്ന ആരോപണത്തിന് പിന്നാലെയാണ് റോബിന്‍ മത്സരത്തില്‍ നിന്ന് പുറത്തായത്. പുറത്തിറങ്ങിയതോടെ കളി ആകെ മാറി..ആരാധകർക്കിടയിൽ രൂക്ഷമായ പ്രതിഷേധം ഉയർന്നു.

1

ഏഷ്യാനെറ്റനെതിരെയും മോഹൻലാലിനെതിരെയും വളരെ വിമർശനങ്ങൾ ഉണ്ടായി...റോബിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ ആളുകൾ നിറഞ്ഞു. തൻെറ ആരാധകരുടെ എണ്ണം കണ്ട് റോബിനും ഞെട്ടിപ്പോയി പ്രായം ആയവർ മുതൽ കുട്ടികൾ വരെ റോബിന്റെ ഫാൻസ് ആയി ഉണ്ടായിരുന്നു..എന്തായാലും ഇപ്പോഴും റോബിൻ‌റെ ഫാന്‌ ബേസ് കുറഞ്ഞിട്ടില്ല.

2

ഇപ്പോൾ ഏഷ്യാനെറ്റ് തനിക്ക് നൽകിയ വലിയ സർപ്രൈസ് എന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് റോബിൻ. സ്ക്രീൻഷോട്ട് സഹിതം ഇട്ടാണ് റോബിന്റെ പോസ്റ്റ്..മലയാളത്തിൽ‌ ബി​ഗ്ബോസിന്റെ പല സീസൺ ഉണ്ടായിട്ടും ഇത് ആദ്യമായാണ് ഏഷ്യാനെറ്റ് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതെന്ന് ആരാധകർ പറയുന്നു.റോബിനെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തിരിക്കുകയാണ് ഏഷ്യാനെറ്റ് ഇതിന്റെ സ്ക്രീൻഷോട്ടാണ് റോബിൻ പങ്കുവെച്ചത്.

3

ഇതൊരു ബി​ഗ്സർപ്രൈസ് തന്നെ താങ്ക്യൂവ ഏഷ്യാനെറ്റ് എന്നാണ് റോബിൻ പോസറ്റ് പങ്കുവെച്ച് എഴുതിയത്. നിരവധി കമന്റുകൾ ആണ് പോസ്റ്റിന് കീഴിൽ വരുന്നത്. ഇറക്കിവിട്ടവകർ തന്നെ അം​ഗീകരിച്ചു..ചതിച്ചവരെ കൊണ്ട് ഫോളോ അടിപ്പിച്ച മുതല്..എന്നിങ്ങനെ നീളുന്നു കമന്റുകൾ..എന്തായാലും സംഭവം വൻ വൈറലായിട്ടുണ്ട്... ഒരുപക്ഷേ ബി​ഗ്ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിരിക്കും ഇത്രമാത്രം ആരാധകർ ഒരു മത്സരാർത്ഥിക്ക് ഉണ്ടാവുന്നത്...ദിവസം കഴിയുന്തോറും റോബിന്റെ ആരാധകരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല..
മാത്രമല്ല ഒരുപാട് സന്തോഷങ്ങളാണ് റോബിന്റെ ജീവിതത്തിൽ വരാൻ ഇരിക്കുന്നതു..റോബിൻ ഒരു സിനിമിൽ അഭിനയിക്കാൻ പോകുന്നുണ്ട്..അത് പോലെ തന്നെ ഫെബ്രുവരിയിൽ റോബിന്റെ കല്യാണമാണെന്ന് റോബിൻ തന്നെ പറഞ്ഞിട്ടുണ്ട്

4

റോബിന്റെ കല്യാണക്കാര്യത്തിലും വൻ ട്വസ്റ്റ് നടന്നിരുന്നു. ബി​ഗ്ബോസിലെ സഹമത്സരാർ‍ത്ഥിയായിരുന്ന ദിൽഷയോട് റോബിൻ പ്രണയം പറഞ്ഞിരുന്നു..പുറത്തിറങ്ങിയാൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ നീക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ റോബിൻ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു ദിൽഷ പറഞ്ഞത്... എന്നാൽ ആരാധകർ റോബിന്റെ പ്രണയം ഏറ്റെടുത്തു..അങ്ങനെയാണ് ദിൽറോബ് ആർമി ഉണ്ടായത്..എന്നാൽ പ്രതീക്ഷകളെല്ലാം തെറ്റി....ബി​ഗ്ബോസിന്റെ വിജയി ആയി ദിൽഷ മാറി... ദിൽഷയ്ക്ക് വേണ്ടി റോബിൻ വോട്ട് ചോദിച്ചിരുന്നു..രോബിൻ ഫാൻസിന്റെ വോട്ട് ദിൽഷയ്ക്ക് വലിയ രീതിയിൽ കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്..‌

5

ഷോയിൽ നിന്ന് പുറത്തിറങ്ങിയ ദിവൽഷ ആദ്യമൊക്കെ റോബിനുമായി സൗഹൃദം തുടർന്നെങ്കിലും പിന്നീട് തനിക്ക് റോബിനുമായും ഒരു ബന്ധവും ഇല്ലെന്നും എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരതി പൊടി റോബിന്റെ ജീവിത്തിലേക്ക് വന്നത്. ഇവർ പരിപാടികളിൽ ഒരുമിച്ച് പങ്കെടുക്കാൻ തുടങ്ങിയതോടെ പല ​ഗോസിപ്പുകളും വന്നു. ഒടുവിൽ താൻ കമിന്റഡ് ആണെന്നും ആരതി പൊടിയെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്നും റോബിൻ പറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+